Monday, August 20, 2018 Last Updated 17 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jan 2018 04.58 PM

പവലിയനില്‍ ഇരുന്ന് കളി കാണുമ്പോഴാണ് ഞാന്‍ അവളെ കാണുന്നത്; ഞാന്‍ ഉടന്‍ അവളുമായി പ്രേമത്തിലായി; എനിക്കവളെ വിവാഹം കഴിക്കണം; സച്ചിന്റെ മകളുടെ പിന്നാലെ 32 വയസുകാരന്‍

Sara Tendulkar , Sachin Tendulkar

മുംബൈ: സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറ തെന്‍ഡുല്‍ക്കറെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍. ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ സ്വദേശിയായ ദേബ്കുമാര്‍ മൈഥി (32) ആണ് അറസ്റ്റിലായത്. ശല്യക്കാരനായ യുവാവ് ഇരുപതോളം തവണ സച്ചിന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു. സാറയെക്കുറിച്ച് മോശമായി സംസാരിക്കുകയും തട്ടിക്കൊണ്ട് പോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പവലിയനില്‍ ഇരുന്ന് കളി കാണുമ്പോഴാണ് ഞാന്‍ അവളെ കാണുന്നത്. ഞാന്‍ ഉടന്‍ അവളുമായി പ്രേമത്തിലായി. എനിക്കവളെ വിവാഹം കഴിക്കണം. തെന്‍ഡുല്‍ക്കറിന്റെ ലാന്‍ഡ് ലൈന്‍ നമ്പര്‍ കണ്ടെത്തി ഇരുപത് തവണയെങ്കിലും വിളിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ എനിക്കവളെ നേരില്‍ കാണാനായിട്ടില്ല-ദേബ്കുമാര്‍ പോലീസിനോട് പറഞ്ഞു.

ഇയാളെ ഇന്ന് തന്നെ ഹാല്‍ദിയയിലെ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് മുംബൈയിലേക്ക് കൊണ്ടുപോകും. അതേസമയം ദേബ്കുമാറിന്റെ മാനസികനില മോശമാണെന്നാണ് ഇയാളുടെ വീട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ എട്ടുമാസമായി മാനസികരോഗത്തിന് മരുന്ന് കഴിക്കുന്ന ആളാണ് ദേബ്കുമാറെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഇയാള്‍ക്ക് സച്ചിന്റെ ലാന്‍ഡ് ലൈന്‍ നമ്പര്‍ കിട്ടിയത് എവിടെ നിന്നുമാണെന്ന് വ്യക്തമല്ല. ഇയാളുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയ ഡയറിയില്‍ സാറയുടെ പേരും തന്റെ ഭാര്യയാക്കിക്കൊണ്ടുള്ള ചിത്രീകരണവും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പൂരാടം നക്ഷത്രക്കാര്‍ക്ക് അസുലഭ അവസരങ്ങള്‍
ഉത്രാടക്കാര്‍ ജാഗ്രത പാലിച്ചാല്‍ ദു:ഖിക്കേണ്ടി വരില്ല, തിരുവോണം നക്ഷത്രക്കാര്‍ സൂക്ഷിച്ചിച്ചില്ലെങ്കില്‍ പശ്ചാത്തപിക്കേണ്ടിവരും

2018 നിങ്ങള്‍ക്കെങ്ങിനെ ?

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW