Saturday, October 13, 2018 Last Updated 6 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jan 2018 03.23 PM

ബജാജ് ഓട്ടോയുടെ പുതിയ ബജാജ് ഡിസ്‌കവര്‍ 110 ഉടന്‍ എത്തും

bajaj, bajaj discover 110

ബജാജ് ഓട്ടോ പുതിയ ഡിസ്‌കവറിനെ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. ജനുവരി മാസം തന്നെ ബജാജ് ഡിസ്‌കവര്‍ 110 വിപണിയില്‍ അവതരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്ലാറ്റിന 100 നും ഡിസ്‌കവര്‍ 125 നും ഇടയിലായാകും വരവില്‍ ഡിസ്‌കവര്‍ 110 ന്റെ സ്ഥാനം. പുതിയ 110 സിസി ഡിസ്‌കവര്‍ രൂപത്തിലും ഭാവത്തിലും ഡിസ്‌കവര്‍ 125 ന് സമാനമാണെന്നാണ് റിപ്പോര്‍ട്ട്. 50,500 രൂപ എക്സ്ഷോറൂം പ്രൈസ് ടാഗില്‍ പുതിയ ഡിസ്‌കവര്‍ 110 വിപണിയില്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മാറ്റ് ബ്ലാക് അലോയ് വീലുകള്‍, ബ്ലാക്ഡ്-ഔട്ട് എഞ്ചിന്‍, സില്‍വര്‍ സൈഡ് പാനലുകള്‍, ക്രോം മഫ്ളര്‍ കവര്‍ എന്നിങ്ങനെയാണ് പുതിയ ഡിസ്‌കവര്‍ 110 ന്റെ വിശേഷങ്ങള്‍.ഇലക്ട്രിക് സ്റ്റാര്‍ട്ടര്‍, ഗ്യാസ്-ചാര്‍ജ്ഡ് ഡ്യൂവല്‍ ഷോക്ക് അബ്സോര്‍ബറുകളും മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങുന്നുണ്ട്.

ഇരു ടയറുകളിലും ഡ്രം ബ്രേക്കുകളാണ് ഡിസ്‌കവര്‍ 110 ല്‍ ബ്രേക്കിംഗ് ഒരുക്കുക. പുതുക്കിയ 110 സിസി എയര്‍-കൂള്‍ഡ്, ഡിടിഎസ്-ഐ എഞ്ചിനിലാകും ബജാജ് ഡിസ്‌കവര്‍ 110 എത്തുക. 8.5 bhp കരുത്തും 9.5 Nm ടോര്‍ക്കും ഉത്പാദിപപ്പിക്കുന്ന എഞ്ചിനില്‍ 4 സ്പീഡ് ഗിയര്‍ബോക്സ് ഇടംപിടിക്കും. പുതുക്കിയ എഞ്ചിന്‍ പശ്ചാത്തലത്തില്‍ മികവാര്‍ന്ന ഇന്ധനക്ഷമതയാകും ഡിസ്‌കവര്‍ 110ല്‍ ഉണ്ടാവുക. ഹീറോ പാഷന്‍, പാഷന്‍ എക്സ്പ്രോ, ടിവിഎസ് വിക്ടര്‍ 110 എന്നിവരുമായാകും ശ്രേണിയില്‍ ബജാജ് 110 മത്സരിക്കുക.

Ads by Google
Ads by Google
Loading...
TRENDING NOW