Sunday, July 01, 2018 Last Updated 11 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jan 2018 03.08 PM

ഒറ്റചാര്‍ജില്‍ 200 കിലോ മീറ്റര്‍ സഞ്ചരിക്കുന്ന ഇലക്ട്രിക് കാറുമായി ഹൃമാന്‍ മോട്ടോര്‍സ്

hriman motors, electric car, infinite battery

10 മിനിറ്റുകൊണ്ട് ഫുള്‍ ചാര്‍ജാകും, റേഞ്ച് 200 കിലോമീറ്റര്‍ വരെ ലഭിക്കുന്ന ടൂ സീറ്റര്‍ ഇലക്ട്രിക് കാറുമായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ട് ആപ് സംരംഭം ഹൃമാന്‍ മോട്ടോര്‍സ്. 'ആര്‍ ടി 90' എന്ന പേരില്‍ എത്തുന്ന വൈദ്യുത കാറില്‍ ഫോര്‍ ജി കണക്റ്റഡ് ഐ ഒ ടി പ്ലാറ്റ്‌ഫോമും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ വരെ ഓടാന്‍ കാറിനാവുമെന്നും ഹൃമാന്‍ മോട്ടോഴ്‌സ് അവകാശപ്പെടുന്നു. കാറിലെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ഫാസ്റ്റ് ഡി സി ചാര്‍ജറില്‍ 10 മിനിറ്റ് മതി, സാധാരണ എ സി ചാര്‍ജറിലാവട്ടെ ഒന്നു മുതല്‍ രണ്ടു വരെ മണിക്കൂറും. രണ്ടു പേര്‍ക്കു യാത്രാസൗകര്യമുള്ള കാറില്‍ നിന്ന് കമ്പനി പുറമേ നാല് സീറ്റുള്ള കാറും ആറ് സീറ്റുള്ള ബസും പുറത്തിറക്കാനും പദ്ധതിയിടുന്നുണ്ട്.

കിലോ മീറ്ററിന് വെറും ആറ് പൈസ മുടക്കി കാര്‍ വാടകക്ക് ഉപയോഗിക്കാനുള്ള സൗകര്യവും കമ്പനി നല്‍കുന്നുണ്ട്. കമ്പനിയുടെ ഷോറൂമിലാണ് ഇത്തരത്തില്‍ വാഹനം ലഭിക്കുക. 600 രൂപ നല്‍കിയാല്‍ വാടകയ്ക്ക് കാര്‍ ലഭിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW