Wednesday, November 07, 2018 Last Updated 39 Min 43 Sec ago English Edition
Todays E paper
Ads by Google
െബെജു ഭാസി
Sunday 07 Jan 2018 08.36 AM

ഡ്രൈവര്‍ ജാഗ്രെതെ! രാത്രി പൂസായി പുലര്‍ച്ചെ കെട്ടിറങ്ങിയാലും 'ഊതിച്ചാല്‍'പിടിവീഴും!

uploads/news/2018/01/181411/drunken-drive.jpg

കൊച്ചി: രാത്രി അടിച്ചുഫിറ്റായി കിടന്നുറങ്ങുന്നവര്‍ ശ്രദ്ധിക്കുക..! പൂസിറങ്ങി, ഇനി കുഴപ്പമില്ലെന്നു കരുതി പുലര്‍ച്ചെ വണ്ടിയെടുത്ത് പുറത്തിറങ്ങിയാല്‍ നിങ്ങള്‍ പോലീസ് പിടിയിലാകും. രാത്രിയില്‍ മൂക്കറ്റം കുടിച്ച് അഞ്ചും ആറും മണിക്കൂര്‍ ഉറങ്ങി ലഹരി ഇറങ്ങിയാലും ആല്‍ക്കോമീറ്റര്‍ വിവരം മണത്തറിയുമെന്നതാണ് കാരണം. പുലര്‍ച്ചെ നടത്തിവരുന്ന പരിശോധനകളില്‍ പിടിയിലാകുന്ന ഡ്രൈവര്‍മാര്‍ ധാരാളമാണ്. രണ്ടും മൂന്നും പെഗ് അടിച്ച് ഒന്നുറങ്ങിക്കഴിഞ്ഞാല്‍ പിറ്റേന്നു രാവിലെ പോലീസിന്റെ ആല്‍ക്കോമീറ്ററിന്റെ കണ്ണു വെട്ടിക്കാന്‍ കഴിയുമെന്ന മദ്യപരുടെ വിശ്വാസമാണ് തകര്‍ന്നിരിക്കുന്നത്. പുതുവത്സരദിനത്തില്‍ എറണാകുളം റേഞ്ച് ഐ.ജിയുടെ കീഴില്‍ നാലു ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ മദ്യപിച്ചു വണ്ടിയോടിച്ചതിന് കേസെടുത്തത് 1030 പേര്‍ക്കെതിരേയാണ്. ഇതിലേറെയും പിടിയിലായത് രാവിലെയാണെന്നതാണ് കൗതുകം. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ സമാനമായ പരിശോധന നടത്തി നവംബര്‍ 28 ന് 96 പേരെ പിടികൂടിയിരുന്നു.

രാവിലെ ആറു മുതല്‍ മൂന്നു മണിക്കൂര്‍ വാഹനപരിശോധന തകൃതിയായി നടത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. പുലര്‍ച്ചെ മദ്യപിച്ചശേഷം വണ്ടി ഓടിക്കാനിറങ്ങിയവരായിരുന്നില്ല, ഇവര്‍. തലേന്നു രാത്രിയിലെ വീര്യമാണ് ഇവര്‍ക്കു മുന്നില്‍ വില്ലനായത്. ട്രക്ക്, സ്‌കൂള്‍ ബസ്, യാത്രാബസ്, ടിപ്പര്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ചായിരുന്നു പോലീസ് പരിശോധന.

രക്തത്തില്‍ മദ്യത്തിന്റെ അംശം പൂര്‍ണമായി ഇല്ലാതാകാന്‍ 24 മണിക്കൂര്‍ എടുക്കും. രാത്രിയില്‍ മൂന്നു പെഗ് കഴിച്ച് കിടന്നാലും രാവിലെ ആല്‍ക്കോമീറ്ററില്‍ പിടിവീഴാമെന്നു പരിശോധന നടത്തിയ പോലീസ് ഉദ്യോഗ സ്ഥര്‍ പറയുന്നു. 100 മില്ലിഗ്രാം രക്തത്തില്‍ 30 മില്ലിഗ്രാം മദ്യമുണ്ടെങ്കില്‍ പിടിവീഴും. 30 മില്ലിഗ്രാമില്‍ താഴെയാണെങ്കില്‍ കേസെടുക്കില്ല. ഒരു കുപ്പി ബിയര്‍ അകത്താക്കിയാല്‍ ആല്‍ക്കോമീറ്ററില്‍ 60 മുതല്‍ 70 മില്ലിഗ്രാം മദ്യത്തിന്റെ അളവ് രേഖപ്പെടുത്തും. ഒരു പെഗ് മദ്യം കഴിച്ചാലും 40 മുതല്‍ 50 മില്ലിഗ്രാം രക്തത്തില്‍ കാണും. ഒരു പെഗ് കഴിച്ച് നാലോ അഞ്ചോ മണിക്കൂറിനുള്ളില്‍ ഊതിച്ചാലും പിടിയിലാകും.

ചില ഹോമിയോ, ആയുര്‍വേദ മരുന്നുകള്‍, ചുമയ്ക്കുള്ള കഫ് സിറപ്പ് എന്നിവ കഴിച്ചാലും ഇത്രയും അളവ് രക്തത്തില്‍ ഉണ്ടാകാം. അവര്‍ക്കും ആല്‍ക്കോമീറ്ററിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാനാകില്ല. സംസ്ഥാനത്ത് മദ്യപിച്ചു വാഹനമോടിച്ച് പിടിയിലായവരുടെ കണക്ക് കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ രണ്ടു ലക്ഷം കവിഞ്ഞിരുന്നു.

ബ്രെത്ത് അനെലെസര്‍

മദ്യപിച്ചിട്ടുണ്ടോയെന്ന് മണത്തറിയുന്ന യന്ത്രം. 16 സെന്റീമീറ്റര്‍ നീളവും 12 സെന്റീമീറ്റര്‍ വീതിയുമുള്ള ഇലക്‌ട്രോണിക് ഉപകരണമാണിത്. ഇത് പാന്റ്‌സിന്റെ പോക്കറ്റില്‍ ഇടാം. ഓണ്‍ ചെയ്താല്‍ 30 സെക്കന്റി നുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. മദ്യപിച്ചിട്ടുണ്ടെങ്കില്‍ ചുവന്ന െലെറ്റും ഒപ്പം ബീപ് ശബ്ദവും കേള്‍ക്കും. ചില കോളജുകളിലും ബാറുകളിലും ഇത് ഉപയോഗിക്കുന്നു. വിദ്യാര്‍ഥികളും ബാര്‍ ജീവനക്കാരും മദ്യപിച്ചിട്ടു ണ്ടോയെന്ന് അറിയാനാണിത്. 3000 രൂപമുതല്‍ 5000 രൂപ വിലവരും.

ആല്‍ക്കോമീറ്റര്‍

ബ്രെത് അനെലെസര്‍ ഉപയോഗിച്ച് പോലീസ് പിടികൂടുന്നവരെ സ്‌റ്റേഷനില്‍ എത്തിക്കുമ്പോള്‍ വിശദമായി ഊതിച്ച് മദ്യത്തിന്റെ അളവടക്കം പരിശോധിക്കുന്ന യന്ത്രമാണ് ആല്‍ക്കോ മീറ്റര്‍. ഇതില്‍നിന്ന് കഴിച്ച മദ്യ ത്തിന്റെ അളവടക്കമുള്ള പ്രിന്റ് ലഭിക്കും. കേസ് രേഖകളില്‍ ഈ പ്രിന്റും ഒപ്പം ചേര്‍ക്കും. 12000 രൂപയോളം വിലവരും. നൂറു മില്ലിഗ്രാം രക്തത്തില്‍ 30 മില്ലിഗ്രാമില്‍ കൂടുതല്‍ മദ്യത്തിന്റെ അളവുണ്ടെങ്കില്‍ ആല്‍ക്കോമീറ്ററില്‍ രേഖപ്പെടുത്തും.

കേസ്

മദ്യപിച്ച് വാഹനമോടിക്കുന്നത് മോട്ടോര്‍ വാഹനനിയമം 184, 185 പ്രകാരമുള്ള കുറ്റം. വകുപ്പ് 184 (അശ്രദ്ധമായി വാഹനം ഓടിക്കല്‍) ന് 1000 രൂപ പിഴ. വകുപ്പ് 185 (മദ്യപിച്ച് ഡ്രൈവിങ്) ന് 2000 രൂപ പിഴ. സാധാരണ രണ്ടുവകുപ്പും ഒന്നിച്ചുചേര്‍ത്താണ് കേസ് എടുക്കുക. കേരള പോലീസ് ആക്ട് 118 ഇ പ്രകാരം മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരേ 5000 രൂപ പിഴ ചുമത്താം. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി മരണം സംഭവിച്ചാല്‍ ഡ്രൈവര്‍ക്കെതിരേ 304 എ വകുപ്പ് ചുമത്തി െലെസന്‍സ് ആറുമാസത്തേക്ക് റദ്ദു ചെയ്യാം. സാധാരണഗതിയില്‍ മദ്യപിച്ച് വാഹനമോടിച്ചാല്‍ ഡ്രൈവിങ് െലെസന്‍സ് റദ്ദ് ചെയ്യാറില്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW