Friday, January 12, 2018 Last Updated 19 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jan 2018 02.00 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പരീക്ഷാഫലം

2017 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി. ബോട്ടണി (റഗുലര്‍, സി.എസ്‌.എസ്‌.) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 20 വരെ അപേക്ഷിക്കാം.

2017 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി. ടെക്‌സ്റ്റയില്‍സ്‌ ആന്‍ഡ്‌ ഫാഷന്‍ പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 16 വരെ അപേക്ഷിക്കാം.

2017 ജൂലൈയില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം.ബി.എ. (റഗുലര്‍/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 20 വരെ അപേക്ഷിക്കാം. തിരുവല്ല മാക്‌ഫാസ്‌റ്റ് കോളേജ്‌ പരീക്ഷാ കേന്ദ്രത്തിലെ വിദ്യാര്‍ഥികളുടെ ഫലം ഹൈക്കോടതിവിധിക്കനുസൃതമായി പ്രസിദ്ധപ്പെടുത്തുന്നതാണ്‌.

സ്‌കൂള്‍ ഓഫ്‌ എന്‍വയോണ്‍മെന്റല്‍ സയന്‍സസില്‍ 2017 ഒക്‌ടോബറില്‍ നടത്തിയ പി.എച്ച്‌.ഡി. കോഴ്‌സ് വര്‍ക്ക്‌ പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

കേരള

പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍: തീയതി നീട്ടി

ബി.എ/ബി.കോം (അഡീഷണല്‍ ഇലക്‌ടീവ്‌ - കോ-ഓപ്പറേഷന്‍)/ബി.കോം/ബി.ബി.എ വാര്‍ഷിക കോഴ്‌സുകളുടെ പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ ചെയ്യുവാനുള്ള അവസാന തീയതി 31 വരെ നീട്ടി. രജിസ്‌ട്രേഷന്‍ ഫീസിനു പുറമെ ബി.എ /ബി.കോം (അഡീഷണല്‍ ഇലക്‌ടീവ്‌-കോ-ഓപ്പറേഷന്‍)/കോഴ്‌സുകള്‍ക്ക്‌ 2500 രൂപ പിഴയും, ബി.ബി.എ കോഴ്‌സുകള്‍ക്ക്‌ 3000 രൂപ പിഴയും അടയ്‌ക്കണം.

ബി.കോം/ബി.എ സോഷ്യോളജി കോഴ്‌സുകള്‍ക്ക്‌ 22ന്‌ ശേഷം രജിസ്‌ട്രേഷന്‍ ഫീസിന്‌ പുറമെ 2500 രൂപ പിഴയോടു കൂടി 31 വരെ അപേക്ഷിക്കാവുന്നതാണ്‌. പുതിയ രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റില്‍ എട്ട്‌ മുതല്‍ ഓണ്‍ലൈനായും, ബി.കോം (അഡീഷണല്‍ ഇലക്‌ടീവ്‌-കോ-ഓപ്പറേഷന്‍), ബി.എ/ബി.കോം റീ-രജിസ്‌ട്രേഷന്‍, അഡീഷണല്‍ ഡിഗ്രി ഓഫ്‌ലൈനായും അപേക്ഷിക്കേണ്ടതാണ്‌.
ബി.സി.എ ഫലം

2016 ഡിസംബറില്‍ നടത്തിയ കരിയര്‍ റിലേറ്റഡ്‌ സി.ബി.സി.എസ്‌.എസ്‌ ഒന്നാം സെമസ്‌റ്റര്‍ ബി.സി.എ (സപ്ലിമെന്ററി 2013, 2014 സ്‌കീമുകള്‍) ഡിഗ്രി പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും.

എം.ഫില്‍ ഫലം

എം.ഫില്‍ തമിഴ്‌ ലാംഗ്വേജ്‌ ആന്‍ഡ്‌ ലിറ്ററേച്ചര്‍, അക്വാട്ടിക്‌ ബയോളജി ആന്‍ഡ്‌ ഫിഷറീസ്‌, ആര്‍ക്കിയോളജി 2016 - 17 ബാച്ച്‌ (സി.എസ്‌.എസ്‌) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ബി.എ/ബി.എസ്‌സി/ബി.കോം പരീക്ഷ

ഒന്നാം സെമസ്‌റ്റര്‍ ബി.എ/ബി.എസ്‌സി/ബി.കോം (റഗുലര്‍ 2017 അഡ്‌മിഷന്‍ മാത്രം) എഫ്‌.ഡി.പി-സി.ബി.സി.എസ്‌.എസ്‌ ഡിഗ്രി പരീക്ഷകള്‍ക്ക്‌ എട്ട്‌ മുതല്‍ ഓണ്‍ലൈനായി രജിസ്‌റ്റര്‍ ചെയ്യാം. പിഴ കൂടാതെ 16 (50 രൂപ പിഴയോടെ 18, 125 രൂപ പിഴയോടെ 20) വരെ ഫീസടച്ച്‌ അപേക്ഷിക്കാവുന്നതാണ്‌. 2016, 2015, 2014, 2013 അഡ്‌മിഷന്‍കാര്‍ക്കുള്ള ഒന്നാം സെമസ്‌റ്റര്‍ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്‌ പരീക്ഷകള്‍ക്കുള്ള വിജ്‌ഞാപനം പിന്നീട്‌ പുറപ്പെടുവിക്കുന്നതാണ്‌. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും

Ads by Google
Sunday 07 Jan 2018 02.00 AM
YOU MAY BE INTERESTED
TRENDING NOW