Wednesday, January 02, 2019 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jan 2018 01.57 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2018/01/181398/azcha.jpg

അശ്വതി: കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. ഔദ്യോഗികപരമായ യാത്രകള്‍ വേണ്ടിവരും. ധനപരമായ വിഷമതകള്‍ക്കു സാധ്യത. അടുത്ത സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നതയ്‌ക്ക് ഇടയുണ്ട്‌. ബിസിനസില്‍ കൂടുതല്‍ ശ്രദ്ധിക്കുവാനവസരം ലഭിക്കും. പൂര്‍വിക സ്വത്തിനുവേണ്ടിയുള്ള തര്‍ക്കങ്ങളിലിടപെടും.
ഭരണി: സ്‌ഥാനഭ്രംശം ഏതെങ്കിലും തരത്തിലുള്ളത്‌ സംഭവിക്കാം. അപ്രതീക്ഷിത മനോവിഷമങ്ങള്‍ നേരിടേണ്ടിവരും. തീരുമാനിച്ചുറപ്പിച്ചിരിക്കുന്ന കാര്യങ്ങളില്‍നിന്ന്‌ പിന്നാക്കം മാറേണ്ടിയും വരും. സഹായ വാഗ്‌ദാനം നല്‍കിയിരിക്കുന്നവര്‍ പിന്മാറും. സന്താനങ്ങള്‍ക്ക്‌ ഏതെങ്കിലും തരത്തിലുള്ള ഉന്നമനമുണ്ടാകും.
കാര്‍ത്തിക: തൊഴില്‍രംഗത്തു നിലനിന്നിരുന്ന അനിശ്‌ചിതത്വം മാറും. തര്‍ക്കങ്ങള്‍, വ്യവഹാരങ്ങള്‍ ഇവയില്‍ ഒത്തുതീര്‍പ്പിനു സാധ്യത. ബന്ധുക്കള്‍ വഴി കാര്യലാഭം. പ്രധാന ദേവാലയങ്ങളില്‍ വഴിപാടു കഴിക്കുവാനവസരം. യാത്രകള്‍ വഴി നേട്ടമുണ്ടാകും.
രോഹിണി: ബന്ധുക്കളില്‍നിന്നകലും. മറ്റുള്ളവരുടെ പ്രവര്‍ത്തനത്തില്‍ അസഹിഷ്‌ണുത പ്രകടിപ്പിക്കും. ബാങ്കിങ്‌ സ്‌ഥാപനങ്ങളില്‍നിന്ന്‌ പണം കടം വാങ്ങേണ്ടിവരും. പ്രണയബന്ധങ്ങളില്‍ തകര്‍ച്ച. ഏറ്റെടുത്ത പ്രവൃത്തികള്‍ സമയത്ത്‌ പൂര്‍ത്തീകരിക്കുവാന്‍ കഴിയാതെവരും.
മകയിരം: പരീക്ഷണങ്ങള്‍ നേരിടേണ്ടിവരും. അതിലെല്ലാം വിജയിക്കും. വിദ്യാര്‍ഥികള്‍ക്ക്‌ കാലം അനുകൂലമാണ്‌. മത്സരപരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കുവാന്‍ സാധിക്കും. അന്യരുടെ സഹായം ലഭിക്കും. ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ വിജയം. ദേഹസുഖം വര്‍ധിക്കും. വിവാഹമാലോചിക്കുന്നവര്‍ക്ക്‌ അനുകൂല ഫലം. ഗൃഹനിര്‍മാണത്തില്‍ പുരോഗതി കൈവരിക്കും.
തിരുവാതിര: വിദേശയാത്രാ ശ്രമത്തില്‍ തടസം, കാലതാമസം. താത്‌ക്കാലിക ജോലി നഷ്‌ടപ്പെടാന്‍ സാധ്യത. മുതിര്‍ന്നവരോട്‌ ഇടപെടുമ്പോള്‍ അപമാനമുണ്ടാകാനിടയുണ്ട്‌. പുതിയ സൗഹൃദങ്ങളുണ്ടാകാന്‍ യോഗം. ദീര്‍ഘയാത്രകള്‍മൂലം ശാരീരികക്ഷീണം വര്‍ധിക്കും. ചെലവ്‌ അധികരിച്ചിരിക്കും.
പുണര്‍തം: കലാസാഹിത്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അനുകൂലം. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്‍മൂലം ആപത്തില്‍പ്പെടാം. തുടങ്ങിവച്ച പണികള്‍ പലവിധ കാരണങ്ങളാല്‍ തടസപ്പെടാം. തൊഴില്‍രംഗത്ത്‌ മികവോടെ മുന്നേറും.
പൂയം: സാമ്പത്തികപരമായ വിഷമതകള്‍ അനുഭവിക്കും. തൊഴില്‍പരമായ മാറ്റങ്ങള്‍ക്കു സാധ്യത. വിവാഹാലോചനകളില്‍ തീരുമാനമുണ്ടാകും. ബന്ധുക്കളുമായി അടുപ്പം വര്‍ധിക്കും. സദ്‌കാര്യങ്ങള്‍ക്കായി സംഭാവനകള്‍ നല്‍കേണ്ടിവരും.
ആയില്യം: കുടുംബസുഹൃത്തുകളില്‍നിന്നുള്ള പെരുമാറ്റം മനോവിഷമം സൃഷ്‌ടിക്കും. മുതിര്‍ന്ന അംഗങ്ങള്‍ക്ക്‌ രോഗാരിഷ്‌ടതകള്‍. ദാമ്പത്യപരമായി വിരഹം, ചെറിയ പിണക്കങ്ങള്‍ എന്നിവയ്‌ക്കു സാധ്യത. വിദേശയാത്രാശ്രമം വിജയിക്കും. ഇന്റര്‍വ്യൂ, മത്സരപരീക്ഷകള്‍ എന്നിവയില്‍ വിജയം.
മകം: മാനസിക ഉന്മേഷം കുറയും. കുടുംബ സുഖക്കുറവുണ്ടാകും. സാമ്പത്തിക വിഷമം പലപ്പോഴും വിഷമിപ്പിക്കും. ദീര്‍ഘയാത്രകള്‍ വേണ്ടിവരും. ഭക്ഷണസുഖം കുറയും. ഗൃഹം മോടിപിടിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെടും. പല പ്രധാന ജോലികള്‍ക്കും ആളെ ലഭിക്കുകയില്ല.
പൂരം: തൊഴില്‍പരമായ യാത്രകള്‍ വര്‍ധിക്കും. പ്രണയനൈരാശ്യമുണ്ടാകും. അപ്രതീക്ഷിത ലാഭങ്ങള്‍ക്കു യോഗം. സന്താനങ്ങള്‍മൂലം അഭിമാനവര്‍ധന. മേലുദ്യോഗസ്‌ഥരുടെ അപ്രിയം സമ്പാദിക്കാതെ ശ്രദ്ധിക്കുക. കടം വാങ്ങാന്‍ നിര്‍ബന്ധിതരാകും.
ഉത്രം: പിതൃസ്വത്ത്‌ അനുഭവത്തില്‍ വരും. ബിസിനസില്‍ നേട്ടമുണ്ടാകും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും. പിന്നീട്‌ പ്രയോജനരഹിതമായ കാര്യങ്ങള്‍ക്കായി പണംമുടക്കും. വിശ്രമക്കുറവിനാല്‍ ക്ഷീണമനുഭവിക്കും.
അത്തം: കുടുംബ സുഖക്കുറവുണ്ടാകും. സ്വന്തം കാര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കും. ആരോഗ്യക്കുറവ്‌ പലപ്പോഴും വിഷമിപ്പിക്കും. സമുഹത്തില്‍ വില വര്‍ധിക്കുന്നതരത്തില്‍ പ്രവര്‍ത്തിക്കും. പിതൃജനദുരിതമനുഭവിക്കും. ദാമ്പത്യപരമായി നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ക്കു ശമനം. തൊഴില്‍പ്രശ്‌നങ്ങളിലിടപെടേണ്ടിവരും.
ചിത്തിര: ഗൃഹനിര്‍മാണത്തില്‍ പുരോഗതി. സാമ്പത്തികമായി പലതരത്തിലുള്ള ബുദ്ധിമുട്ടുകളനുഭവിക്കും. വ്യവഹാരം, സ്വത്തുതര്‍ക്കം എന്നിവയിലേര്‍പ്പെടും. പ്രധാനപ്പെട്ട സര്‍ക്കാര്‍ രേഖകള്‍ ലഭിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക്‌ എന്തെങ്കിലും അരിഷ്‌ടത. ആശുപത്രി സന്ദര്‍ശനം വേണ്ടിവരും.
ചോതി: ആഘോഷങ്ങളില്‍ സംബന്ധിക്കും. രോഗദുരിതങ്ങള്‍ക്ക്‌ ശമനം. സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടിവരും. വിശ്രമമില്ലാതെ പ്രവര്‍ത്തിക്കും. വിവഹമാലോചിക്കുന്നവര്‍ക്ക്‌ അനുകൂല ഫലം. ദമ്പതികള്‍ തമ്മില്‍ നിലനിന്നിരുന്ന അകല്‍ച്ച, പിണക്കം എന്നിവയ്‌ക്ക് ശമനം.
വിശാഖം: പൈതൃകമായി ലഭിച്ച സ്വത്തില്‍ അവകാശം സ്‌ഥാപിക്കും. ദമ്പതികളിലൊരാള്‍ക്ക്‌ രോഗദുരിതം. വിലപിടിച്ച വസ്‌തുക്കള്‍ മോഷണം പോവുകയോ കൈമോശം വരികയോ ചെയ്യും.
അനിഴം: ബന്ധുമിത്രാദികള്‍ എതിര്‍ക്കുമെങ്കിലും പ്രണയബന്ധങ്ങളുമായി മുന്നോട്ടുപോകും. വീടുപണിക്കു കരുതിവെച്ചിരുന്ന പണം വകമാറ്റി ചെലവഴിക്കും. മുന്നറിയിപ്പില്ലാതെയെത്തുന്ന ബന്ധുക്കളുടെ സന്ദര്‍ശനം വിഷമിപ്പിക്കും. അലര്‍ജിമൂലം വിഷമിക്കും.
തൃക്കേട്ട: മനസ്‌ അസ്വസ്‌ഥമാകും. ഇല്ലാത്ത രോഗദുരിതങ്ങളെച്ചൊല്ലി മനസു വിഷമിക്കും. സ്വന്തം ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ പലതരത്തില്‍ തിരിച്ചടികള്‍ ഉണ്ടാകും. ആശ്രയിച്ചു നില്‍ക്കുന്നവരില്‍നിന്നും ചെറിയ എതിര്‍പ്പുകളുണ്ടാകും.
മൂലം: സാമ്പത്തിക നേട്ടം കൈവരിക്കും. സന്താനങ്ങള്‍ക്കായി പണം ചെലവഴിക്കും. കാലാവസ്‌ഥാജന്യ രോഗങ്ങള്‍ പിടിപെടാം. ബിസിനസില്‍ മികവു പുലര്‍ത്തും. വ്യവഹാരങ്ങള്‍ നടത്തുന്നവര്‍ക്ക്‌ വിജയം. ശത്രുക്കളില്‍നിന്നുള്ള എതിര്‍പ്പുകള്‍ ശമിക്കും.
പൂരാടം: പുതിയ തൊഴിലുകളിലേര്‍പ്പെടും. പ്രധാന തൊഴിലില്‍നിന്നല്ലാതെ ധനവരുമാനം. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. മനസിനു സന്തോഷം തരുന്ന വാര്‍ത്തകള്‍ ലഭിക്കും. പൊതുപ്രവര്‍ത്തനത്തില്‍ വിജയം. ആരോഗ്യപരമായി നിലനിന്നിരുന്ന വിഷമതകള്‍ വിട്ടൊഴിയും.
ഉത്രാടം: ധനപരമായി മെച്ചപ്പെട്ട വാരം. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക്‌ സമയാനുകൂല്യമുണ്ട്‌. താത്‌ക്കാലിക ജോലി സ്‌ഥിരപ്പെടും. ഏതുകാര്യത്തിലും ഉറച്ച തീരുമാനമെടുക്കുവാന്‍ കഴിയും. മൂത്രാശയരോഗങ്ങള്‍ പിടിപെടും.
തിരുവോണം: ബന്ധുജനഗുണം ലഭിക്കും. വിദേശയാത്രയ്‌ക്ക് അവസരമൊരുങ്ങും. അവസരത്തിനൊത്ത്‌ ഉയര്‍ന്നു പ്രവര്‍ത്തിച്ച്‌ സാമ്പത്തിക നേട്ടമുണ്ടാക്കും. സന്താനങ്ങള്‍ക്ക്‌ വിദ്യാഭ്യാസപരമായ തടസങ്ങള്‍. മൂന്നിലധികം തവണ യാത്രകള്‍ വേണ്ടിവരും.
അവിട്ടം: വിശ്രമം കുറയും. അതിരുകവിഞ്ഞ ആത്മവിശ്വാസം അപകടമായേക്കാം. ഉദ്യോഗലാഭം ഉണ്ടാകും. പിണങ്ങിക്കഴിഞ്ഞിരുന്ന ദമ്പതികള്‍ ഒന്നിക്കും. ജലജന്യരോഗങ്ങള്‍ക്കു സാധ്യത. മനസിന്റെ ബലത്താല്‍ പല കാര്യങ്ങള്‍ക്കും ഇറങ്ങിത്തിരിക്കും.
ചതയം: തൊഴില്‍രംഗത്തു നിലനിന്നിരുന്ന തടസങ്ങള്‍ മാറും. എങ്കിലും പുതിയ സംരംഭങ്ങളില്‍ തടസങ്ങള്‍ നേരിടാം. വാക്കുതര്‍ക്കങ്ങളിലിടപെടും. വിശ്രമം കുറവായിരിക്കും. സന്താനങ്ങള്‍ക്ക്‌ ഉയര്‍ന്ന വിജയം. മനസിന്റെ ഇംഗിതങ്ങള്‍ക്കനുസരിച്ച്‌ പെരുമാറി വിമര്‍ശനങ്ങള്‍ക്കിരയാകും.
പൂരൂരുട്ടാതി: സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്‌തിരുന്നവര്‍ പിന്‍വാങ്ങും. ധൃതിയിലെടുക്കുന്ന തീരുമാനങ്ങള്‍ പിഴയ്‌ക്കാം. ശ്വാസകോശസംബന്ധമായ അലര്‍ജി, അസ്വസ്‌ഥതകള്‍ എന്നിവയനുഭവിക്കും. യാത്രകള്‍ വഴി നേട്ടം. വ്യാപാരത്തില്‍നിന്ന്‌ അവിചാരിത ലാഭം.
ഉതൃട്ടാതി: മനസില്‍ കാത്തുസൂക്ഷിക്കുന്ന ആഗ്രഹങ്ങള്‍ സഫലമാകും. തൊഴില്‍പരമായ ഉന്നതി കൈവരിക്കും. ബന്ധുക്കളില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ ആശ്വാസമേകും. ഭക്ഷണസുഖം വര്‍ധിക്കും. ജീവിതപങ്കാളിക്ക്‌ അനാരോഗ്യം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും.
രേവതി: മനസിന്റെ സ്‌ഥിതി മൂടിക്കെട്ടിയ നിലയിലായിരിക്കും. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നോട്ടുപോയിയെന്നുവരില്ല. ഇഷ്‌ടജനങ്ങളെ പിരിഞ്ഞുകഴിയേണ്ടിവരും. ആവശ്യത്തിലധികം സംസാരിക്കേണ്ടിവരും.

സജീവ്‌ ശാസ്‌താരം (9656377700)

Ads by Google
Sunday 07 Jan 2018 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW