Saturday, May 19, 2018 Last Updated 3 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jan 2018 01.54 AM

എരുമേലി പേട്ടതുള്ളലിനായി അമ്പലപ്പുഴ സംഘം യാത്ര തിരിച്ചു

uploads/news/2018/01/181395/re1.jpg

അമ്പലപ്പുഴ: കൃഷ്‌ണപ്പരുന്ത്‌ വട്ടമിട്ടു പറന്ന ഭക്‌തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഇരുമുടിക്കെട്ടുമേന്തി എരുമേലി പേട്ടതുള്ളലിനായി അമ്പലപ്പുഴസംഘം യാത്ര തിരിച്ചു. അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമിക്ഷേത്രത്തി ന്റെ കിഴക്കേ നടയില്‍നിന്നാണ്‌ ഇന്നലെ പുലര്‍ച്ചെ സ്വാമിഭക്‌തര്‍ യാത്രയായത്‌.
51 ദിവസത്തെ വൃതാനുഷ്‌ഠാനം നടത്തിയും അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വമി ക്ഷേത്രത്തില്‍ 51 ദിവസത്തെ അന്നദാനം നടത്തിയും വിവിധ കരകളിലായി 25 ആഴിപൂജയും സമര്‍പ്പിച്ച ശേഷമാണ്‌ അയ്യപ്പന്റെ മാതൃസ്‌ഥാനീയരായ അമ്പലപ്പുഴ ഉണ്ണി ക്കണ്ണന്റെ നിരുനടയില്‍നിന്ന്‌ പേട്ടതുള്ളലിനായി സംഘം യാത്രയായത്‌. പുലര്‍ച്ചെ ആറിന്‌ ക്ഷേത്രം മേല്‍ശാന്തി കണ്ണമംഗലം കേശവന്‍ നമ്പൂതിരി പേട്ടതുള്ളലിന്‌ എഴുന്നള്ളിക്കാനുള്ള സ്വര്‍ണത്തിടമ്പ്‌ പൂജിച്ച്‌ സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ക്ക്‌ കൈമാറി. തുടര്‍ന്ന്‌ പ്രത്യേകം തയാറാക്കിയ രഥത്തിലേക്ക്‌ എഴുന്നള്ളിച്ച്‌ സംഘത്തിന്റെ യാത്ര ആരംഭിച്ചു. അമ്പലപ്പുഴയുടെ വിവിധ കരകളില്‍നിന്നായി 350 ഓളം സ്വാമി ഭക്‌തരാണ്‌ ഇരുമുടിക്കെട്ടുമേന്തി രഥത്തെ അനുഗമിക്കുന്നത്‌. ആദ്യദിനമായ ഇന്നലെ സംഘം അമ്പലപ്പുഴയിലെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി. രണ്ടാം ദിവസമായ ഇന്ന്‌ കവിയൂര്‍ ക്ഷേത്രത്തിലും മണിമലക്കാവ്‌ ക്ഷേത്രത്തിലും എത്തി ആഴിപൂജ നടത്തുന്ന സംഘം 10ന്‌ എരുമേലിയിലെത്തും. 11നാണ്‌ ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ നടക്കുന്നത്‌.
ഇതിനുശേഷം എരുമേലി ക്ഷേത്രത്തില്‍ ആഴിപൂജ നടത്തി സംഘം പമ്പയിലേക്കു നീങ്ങും. 13ന്‌ പമ്പസദ്യ നടത്തി മല കയറുന്ന സംഘം മകരവിളക്ക്‌ ദര്‍ശിച്ച്‌ നെയ്യഭിഷേകവും നടത്തി 15ന്‌ മാളികപ്പുറത്തുനിന്ന്‌ സന്നിധാനത്ത്‌ ശീവേലിയും നടത്തി കര്‍പ്പൂരാഴി പൂജയും പൂര്‍ത്തിയാക്കി 10 നാള്‍ നീണ്ടുനില്‍ക്കുന്ന തീര്‍ഥാടനത്തിന്‌ സമാപനം കുറിക്കും.
സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ മുഖ്യകാര്‍മികത്വത്തിലാണ്‌ ചടങ്ങുകള്‍ നടത്തുക. സംഘം പ്രസിഡന്റ്‌ എന്‍. ഗോപാലകൃഷ്‌ണപിള്ള, സെക്രട്ടറി എന്‍. മാധവന്‍കുട്ടി നായര്‍, ട്രഷറര്‍ കെ. ചന്ദ്രകുമാര്‍, ആര്‍. ഗോപകുമാര്‍, വേണുഗോപാല്‍, ആര്‍. മധു എന്നിവര്‍ രഥഘോഷയാത്രക്കു നേതൃത്വം നല്‍കും.

Ads by Google
Sunday 07 Jan 2018 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW