Wednesday, April 11, 2018 Last Updated 11 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jan 2018 04.12 PM

ഐന്‍സ്റ്റീനെ പോലെ ബുദ്ധിയുള്ള കുഞ്ഞു ജനിക്കണോ? ഈ കാര്യം ചെയ്താല്‍ മതി

uploads/news/2018/01/181162/prgnant.jpg

ഗര്‍ഭിണികളായിരിക്കുന്ന സ്ത്രീകള്‍ക്ക് സന്തോഷവാര്‍ത്തയുമായി പുതിയ പഠനം. ഗര്‍ഭിണികള്‍ ദിവസവും എട്ടു മുട്ട വീതം കഴിച്ചാല്‍ ജനിക്കുന്ന കുഞ്ഞിന്റെ ഐക്യു വളരെ കൂടുതലായിരിക്കുമെന്നാണ് പുതിയ പഠനം. ഒരു മുട്ടയില്‍ ശരാശരി 115 മില്ലിഗ്രാം കൊളൈന്‍ ആണ് ഉള്ളത്. 930 മില്ലിഗ്രാം ആണ് ബുദ്ധി കൂടുതലുണ്ടാവാന്‍ ഗര്‍ഭസ്ഥ ശിശുവിന് വേണ്ടത്. ഇതിനായാണ് ഗര്‍ഭിണികള്‍ ഒമ്പത് മുട്ട ഒരു ദിവസം കഴിച്ചാല്‍ ഉയര്‍ന്ന ഐക്യു കുട്ടികള്‍ക്ക് ലഭിക്കുമെന്നാണ് ഏറ്റവും പുതിയ പഠനത്തില്‍ പറയുന്നത്.

എന്നാല്‍ പുതിയ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്ന 930 ഗ്രാം ഇരട്ടിയില്‍ കൂടുതലാണെന്നതിനാല്‍ അമ്മയുടെ ജീവന് റിസ്‌കാണ്. ഒരു മുട്ടയുടെ മഞ്ഞയില്‍ 115 മില്ലി ഗ്രാം കൊളൈന്‍ അടങ്ങിയിട്ടുണ്ട്. കൊളൈന്‍ അടങ്ങിയ മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളാണ് അണ്ടി പരിപ്പ്, മത്സ്യം, റെഡ്മീറ്റ്, അച്ചിങ്ങ പയറ് വര്‍ഗം, വളര്‍ത്ത് കോഴികള്‍ തുടങ്ങിയവ. അതുകൊണ്ട് ജനിക്കുന്ന കുഞ്ഞിന്റെ ബുദ്ധി വളര്‍ച്ചയ്ക്ക് ഗുണകരമായതിനാല്‍ ഗര്‍ഭിണികള്‍ നിര്‍ബന്ധമായും മുട്ട കഴിക്കേണ്ടത് അനിവാര്യമാണ്.

എന്നാല്‍ ഒമ്പത് മുട്ടകള്‍ ഒരു ദിവസം കഴിക്കുക എന്നത് അസാധ്യമാണ്. ഇത് മരണത്തിന് വരെ കാരണമാകാവുന്ന രീതിയില്‍ കൊളസ്ട്രോള്‍ കൂടാന്‍ കാരണമായേക്കും. 480 മില്ലിഗ്രാം പോഷകാഹാരമാണ് ഒരു ദിവസം ഗര്‍ഭിണിയായ ഒരു സ്ത്രീ കഴിക്കാന്‍ പറയുന്നത്. റെഡ് മീറ്റ്, മത്സ്യം, അണ്ടിപ്പരിപ്പ് തുടങ്ങിയവയില്‍ കാണപ്പെടുന്ന കൊളൈനാല്‍ സമ്പുഷ്ടമാണ് മുട്ടകള്‍. കൊളൈന്‍ കുട്ടികളുടെ ഓര്‍മ്മ ശക്തിയും കഴിവുകളും വര്‍ദ്ധിപ്പിക്കുകയും വിവരങ്ങളെ വേണ്ടവിധം ഗ്രഹിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

Ads by Google
Saturday 06 Jan 2018 04.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW