Wednesday, April 04, 2018 Last Updated 20 Min 17 Sec ago English Edition
Todays E paper
Ads by Google
ഡോ. പി.ബി. രാജേഷ്
Saturday 06 Jan 2018 03.24 PM

വാസ്തുദോഷ പരിഹാരം

uploads/news/2018/01/181151/Weeklyvasthu060118a.jpg

മിക്കവാറും വീടുകളൊക്കെ വാസ്തുശാസ്ത്രം അനുസരിച്ചാണ് നിര്‍മിക്കാറുള്ളത്. അപൂര്‍വമായി അങ്ങനെയല്ലാത്ത കെട്ടിടങ്ങളുമുണ്ട്. ചിലത് വാസ്തു അനുസരിച്ച് പണിതശേഷം കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുന്നതുകൊണ്ട് തെറ്റിപ്പോയതായിരിക്കാം.

എങ്ങനെയായാലും തെറ്റു സംഭവിച്ചാല്‍ അവിടെ താമസിക്കുന്നവര്‍ക്ക് സ്വസ്ഥത ഉണ്ടാകില്ലെന്നു മാത്രമല്ല, ദുരിതങ്ങള്‍ വിടാതെ പിന്തുടരുകയും ചെയ്യും. അത്തരം സന്ദര്‍ഭങ്ങളില്‍ അടുത്തുള്ള വാസ്തുശാസ്ത്രം അറിയാവുന്ന ഒരാളെക്കൊണ്ട് നോക്കി വേണം കണക്ക് ശരിയാക്കാന്‍.

വീടിനുപുറത്ത് കിണര്‍, കക്കൂസ് എന്നിവ തെറ്റായ സ്ഥലത്ത് വന്നാല്‍ ചിലപ്പോള്‍ അതിനിടയിലായി ഒരു ഇടഭിത്തി നിര്‍മിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരമാകും. വീടിന്റെ കണക്ക്‌തെറ്റി മരണച്ചുറ്റ് വന്നാല്‍ വീട്ടില്‍ അകാലമരണം സംഭവിക്കും.

ഒന്നുകില്‍ അധികമായി നിര്‍മിച്ചത് പൊളിച്ചുകളയേണ്ടി വരും. അല്ലെങ്കില്‍ കുറച്ചുകൂടി കൂട്ടിച്ചേര്‍ക്കേണ്ടി വരും. എന്തായാലും കണക്ക് കൃത്യമാക്കണം. അല്ലാതെ അതിന് സൂത്രപ്പണികളൊന്നും ഇല്ല. കാര്യങ്ങള്‍ കൃത്യമായി ചെയ്താല്‍ അതിന്റെ ഗുണഫലം അനുഭവിച്ച് മനസിലാക്കാന്‍ കഴിയും.

Ads by Google
TRENDING NOW