Tuesday, January 08, 2019 Last Updated 9 Min 16 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 06 Jan 2018 02.36 PM

ആനവലിച്ചാലും ഈ വണ്ടി കയറില്ല; മുഷ്‌ക്കുകള്‍ ഇതിനെ ചവുട്ടിതാഴ്ത്തി

ഉറക്കെ സംസാരിയ്ക്കുന്ന വിദ്യാര്‍ത്ഥിയുടെ കണ്‌സഷന്‍ കാര്‍ഡ് കീറിപ്പറത്തിയിരുന്നു. ആളുകള്‍ ഓവര്‍ലോഡ് കയറിയാല്‍ വഴിയില്‍ വെച്ച ട്രിപ്പ് ക്യാന്‍സല്‍ ചെയ്തിരുന്നു. അല്ലെങ്കില്‍ ആളൊഴിഞ്ഞ എവിടെയെങ്കിലും കൊണ്ടിട്ട് ടിക്കറ്റ് നല്‍കല്‍ എന്നൊരു കലാപരിപാടി നടത്തി വൈകിപ്പിക്കുന്നതിനും വഴി നോക്കിയിരുന്നു. സേ്റ്റാപ്പുകള്‍ നിശ്ചയിച്ചിരുന്നത് ഡ്രൈവര്‍മാര്‍ ആയിരുന്നു.
uploads/news/2018/01/181144/moonamkannu060118.jpg

ആന വണ്ടിയെ കെട്ടിവലിക്കേണ്ട സ്ഥിതിയിലായി കാര്യങ്ങള്‍, വലിച്ചാലും അതിന് ഒരിഞ്ച് നീങ്ങാന്‍ കഴിയാത്ത സ്ഥിതിയിലുമാണ്. നമ്മുടെ നാട്ടിലെ പഴമക്കാര്‍ പറയുന്നതുപോലെ ''നക്കിതിന്നാന്‍ നല്ലുപ്പില്ല'' എന്ന സ്ഥിതിയിലാണ് കെ.എസ്.ആര്‍.ടി.സി, കേരളത്തിന്റെ പൊതു ഗതാഗതസംവിധാനം. മലയാളികളുടെ പ്രത്യേകിച്ച് തലസ്ഥാനവാസികളുടെ വികാരം. എന്തായാലും ചരിത്രതാളുകളിലേക്ക് അത് മാറുന്ന സ്ഥിതിയിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. അതിന് പഴി കാലാകാലങ്ങളായി അധികാരത്തില്‍ വരുന്ന സര്‍ക്കാരുകള്‍ക്കുമാണ്.

പെന്‍ഷന്‍ ഏറ്റെടുത്തില്ല, സാമൂഹിക പ്രതിബന്ധത നിറവേറ്റുന്ന കോര്‍പ്പറേഷനെ കൈയൊഴിയുന്നു, എന്നിങ്ങനെ പോകുന്നു ഇതിന് നിരത്തുന്ന കാരണങ്ങള്‍. അധികാരം നഷ്ടപ്പെടുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് രാവിലെയും രാത്രിയിലുമുള്‍പ്പെടെ മുടക്കമില്ലാതെ മൂന്നുനേരം ഭരിക്കുന്ന സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് പ്രസ്താവന ഇറക്കാന്‍ വഴിയൊരുക്കികൊടുക്കുന്ന ഒരു സ്ഥാപനവുമായി കെ.എസ്.ആര്‍.ടി.സി മാറി.

എന്നാല്‍ കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിയുടെ തകര്‍ച്ചയ്ക്ക് വഴിവച്ചതാര്, എന്ന് ചിന്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും വിഡ്ഡിവേഷം കെട്ടിയ രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാതെ പുകഴ്ത്തിക്കൊണ്ടിരുന്നാല്‍ ഈ സ്ഥാപനം മണ്‍മറയാന്‍ അധികകാലം വേണ്ടിവരില്ല. മാസത്തില്‍ മുപ്പതുദിവസം പണിയെടുക്കുന്നവര്‍ക്ക് ശമ്പളം ലഭിക്കാത്തതും, ജീവിതകാലം മുഴുവന്‍ കോര്‍പ്പറേഷനില്‍ പണിയെടുത്തിട്ട് അവശകാലത്ത് മാസങ്ങളോളം പെന്‍ഷന്‍ ലഭിക്കാതിരിക്കുന്നതും ദുഃഖകരം തന്നെയാണ്. എന്നാലും സത്യം വിളിച്ചുപറയാതിരിക്കാന്‍ കഴിയില്ല.

കെ.എസ്.ആര്‍.ടി.സിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം സര്‍ക്കാരുകള്‍ അല്ല, എന്നത് പകല്‍പോലെ സത്യമാണ്. ഇതിനെ പടുകുഴിയിലേക്ക് എടുക്കുന്നതിന് പ്രധാനമായും കുഴിവെട്ടിയത് അവിടുത്തെ ഉപ്പും ചോറും തിന്ന് തടിച്ചുകൊഴുത്ത ജീവനക്കാര്‍ തന്നെയാണ്. അതുകൊണ്ടാണ് കോര്‍പ്പറേഷന്‍ ഇത്രയും ദുരിതത്തിലായിട്ടും പൊതുജനങ്ങളില്‍ നിന്ന് അവിടുത്തെ ജീവനക്കാര്‍ക്ക് അനുകൂലമായ ഒരു നിലപാട്, അല്ലെങ്കില്‍ സഹതാപം ഉണ്ടാകത്തത്.

ഈ സമയത്തല്ല, ഇത് വിളിച്ചുപറയേണ്ടത് എന്നറിയാം. എന്നാലും പറയാതിരിക്കാനുമാവില്ല. കേരളത്തിലെ ജനങ്ങളുടെ സ്വപ്നമായിരുന്നു കെ.എസ്.ആര്‍.ടി.സി. തിരുവിതാംകൂര്‍ രാജാക്കന്മാരെ എത്രയൊക്കെ തെറിപറഞ്ഞാലും വിമര്‍ശിച്ചാലും അവര്‍ കേരളത്തിന് സംഭാവനചെയ്ത മറ്റൊരു നേട്ടം കൂടിയാണ് ഇത്. ഒരുകാലത്ത് കെ.എസ്.ആര്‍.ടിസിയായിരുന്നു കേരളത്തിന്റെ നിരത്തുകള്‍ അടക്കിവാണിരുന്നത്. അവിടെ നിന്നാണ് ഈ ദുരിതത്തിലേക്ക് എത്തിനില്‍ക്കുന്നത്.

കേരളത്തിന്റെ പ്രായത്തിനെക്കാള്‍ മൂപ്പുള്ള ഈ സ്ഥാപനത്തില്‍ ഒരിക്കലും ജീവനക്കാര്‍ ആത്മാര്‍ത്ഥമായി പണിയെടുത്തിട്ടില്ല, എന്ന് പറയുന്നതില്‍ വിഷമമുണ്ട്. എല്ലാ ജീവനക്കാരെയും അടച്ചാക്ഷേപിക്കുകയല്ല, എന്നാല്‍ ബഹുഭൂരിപക്ഷവും അതാണ് ചെയ്തിരുന്നത്. ഇന്ന് ചില പാചകവാതക ഏജന്‍സികളില്‍ കൂലിക്കിരിക്കുന്ന സ്ത്രീജീവനക്കാര്‍ ഉപഭോക്താക്കളോട് പ്രകടിപ്പിക്കുന്ന ധാര്‍ഷ്ട്യത്തിന്റെ മറ്റൊരു മുഖമാണ് എക്കാലത്തും കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്നത്.

ബസിന്റെ ചുമതലയുള്ള ഡ്രൈവര്‍മാരുടെയൂം കണ്ടക്ടര്‍മാരുടെയും വിചാരം ഇതില്‍ യാത്രചെയ്യുന്ന പൊതുജനം തങ്ങളുടെ അടിമകളാണെന്നതായിരുന്നു. കെ.എസ്.ആര്‍.ടി.സിയെ കണ്ടാല്‍ അറപ്പോടെയും വെറുപ്പോടെയും നമ്മുടെ നാട്ടുകാര്‍ നോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒരു പോലീസ് സ്‌റ്റേഷനില്‍ കയറുന്നതുപോലെയായിരുന്നു അതിനുള്ളില്‍ കയറിയാലുണ്ടാകുമായിരുന്ന അനുഭവം.

അത്ര മുഷ്‌ക്കന്മാരായിരുന്നു അതിലെ കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും.സമയത്തിന് ഓടില്ല, ആളെ കയറ്റില്ല, കയറ്റിയാല്‍ ഇറക്കില്ല, സേ്റ്റാപ്പില്‍ നിര്‍ത്തില്ല, ചില്ലറ ബാക്കി കൊടുക്കില്ല, കാത്തു നിന്നാല്‍ ബസ്സ് വരില്ല, എപ്പോ സ്ഥലത്തെത്തും എന്നറിയില്ല. ഇങ്ങനെയായിരുന്നു അതിന്റെ ഒരു രീതി.

പത്തുപതിനഞ്ച് കിലോമീറ്റര്‍ മാത്രമുള്ള റൂട്ട് ഒരു കെ.എസ്.ആര്‍.ടി.സി ട്രിപ്പിന് മൂന്നും നാലും മണിക്കൂറുകളായിരുന്നു സമയം.ടിക്കറ്റും ബാക്കി ചില്ലറയും ഇറങ്ങുന്നവരുടെ മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞു കൊടുക്കുന്നത് പതിവായിരുന്നു. അളല്ലയങ്കില്‍ ഒരുകൂട്ടം ആള്‍ക്കാര്‍ക്കുള്ള ചില്ലറ ഒരാളുടെ കൈയില്‍ നല്‍കി അവരെ രാജ്യം മുഴുവനും വട്ടം ചുറ്റിക്കുകയും ഈ ജീവനക്കാരുടെ ഒരു രീതിയായിരുന്നു. അന്ന് കൃത്യം ചില്ലറ കൈയ്യിലില്ലാത്തവരെ വഴിയില്‍ ഇറക്കി വിട്ടിരുന്നു.

ഉറക്കെ സംസാരിയ്ക്കുന്ന വിദ്യാര്‍ത്ഥിയുടെ കണ്‌സഷന്‍ കാര്‍ഡ് കീറിപ്പറത്തിയിരുന്നു. ആളുകള്‍ ഓവര്‍ലോഡ് കയറിയാല്‍ വഴിയില്‍ വെച്ച ട്രിപ്പ് ക്യാന്‍സല്‍ ചെയ്തിരുന്നു. അല്ലെങ്കില്‍ ആളൊഴിഞ്ഞ എവിടെയെങ്കിലും കൊണ്ടിട്ട് ടിക്കറ്റ് നല്‍കല്‍ എന്നൊരു കലാപരിപാടി നടത്തി വൈകിപ്പിക്കുന്നതിനും വഴി നോക്കിയിരുന്നു. സേ്റ്റാപ്പുകള്‍ നിശ്ചയിച്ചിരുന്നത് ഡ്രൈവര്‍മാര്‍ ആയിരുന്നു.

ബസ്സിലെ മണിച്ചരടില്‍ കൈവെയ്ക്കുന്ന യാത്രക്കാരനെ നിരുപാധികം വഴിയില്‍ ഇറക്കിവിടുകയോ, മറ്റു യാത്രക്കാരെ അടക്കം ഇറങ്ങാന്‍ സമ്മതിയ്ക്കാതെ അവസാന പോയിന്റ് വരെ ബസ്സ് നിര്‍ത്താതെ പോവുകയോ ചെയ്യുമായിരുന്നു.

അതിന് പുറമെ ബസ്സ് വൃത്തിയായി സൂക്ഷിക്കാതിരിക്കുക, മഴപെയ്താല്‍ ഒരുതുള്ളി വെള്ളം പുറത്തുപോകാതിരിക്കുക അങ്ങനെ പലതുംപലതും. വരുമാനം ഉണ്ടാക്കേണ്ട റൂട്ടില്‍ ഓടുന്ന ബസ്സുകളുടെ സ്ഥിതി ഇതായിരുന്നെങ്കില്‍ ഇതിനെയൊക്കെ നിയന്ത്രിക്കേണ്ടിയിരുന്ന ഓഫീസുകളിലെ സ്ഥിതി ഇതിലും രസകരമായിരുന്നു. ജീവിതന്നെയും പ്രവൃത്തിയേയുകാള്‍ സംഘടനാപ്രവര്‍ത്തനം എന്നപേരില്‍ എങ്ങനെ പണിയെടുക്കാതിരിക്കാമെന്ന റിസര്‍ച്ചായിരുന്നു അവിടെ നടന്നിരുന്നത്.

വര്‍ക്ക്‌ഷോപ്പുകളിലാണെങ്കില്‍ മോഷണവും കാര്യക്ഷമയില്ലായ്മയും സമയത്തിന് പണിയെടുക്കാതിരിക്കലും അങ്ങനെ പലതും പലതും അരങ്ങേറിയിരുന്നു. പാവപ്പെട്ട ജനത്തിന് സഹിക്കാതെ നിവൃത്തിയില്ലായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി. ആ വെറുപ്പില്‍ നിന്നും പൊതുജനം പൊതുഗതാഗതത്തെ കൈയൊഴിഞ്ഞ് സ്വന്തം ഗതാഗതസംവിധാനങ്ങള്‍ സ്വീകരിച്ചപ്പോള്‍ കെ.എസ്.ആര്‍.ടി.സി കട്ടപ്പുറത്തായി.

ഇത്രയും ദുരിതം അനുഭവിക്കുന്ന ഇന്നുപോലും കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരുടെ ധാര്‍ഷ്ട്യത്തിന് കുറവുണ്ടായിട്ടില്ലെന്നതാണ് സത്യം. ഒഴിഞ്ഞുപോയാലും വൃദ്ധയായ ഒരു സ്ത്രീയാണ് വഴിയില്‍ കൈകാണിക്കുന്നതെങ്കില്‍പ്പോലും വണ്ടി നിര്‍ത്തി അവരെ കയറ്റില്ല, എന്നത് ഓരോ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെയും വാശിയാണ്. ശുക്രന്‍ ജ്വലിച്ചുനിന്ന സമയത്ത് കാണിച്ച ധാര്‍ഷ്ട്യം ശനിദശയിലും കാട്ടിയാല്‍ എന്തായിരിക്കും സ്ഥിതിയെന്നതാണ് ഇപ്പോള്‍ പ്രകടമാകുന്നത്.

എല്ലാവരുമില്ലെങ്കിലും ഭൂരിപക്ഷവും ഒരിക്കലും സര്‍ക്കാരുമായോ, കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റുമായോ ഇത് നന്നാക്കുന്നതിന് സഹകരിച്ചിട്ടില്ലെന്നതും വസ്തുതയാണ്. കെ.ബി. ഗണേഷ്‌കുമാര്‍ വകുപ്പിന്റെ ചുമതലവഹിച്ചിരുന്ന ആ ചുരുക്കം കാലം ഒഴിച്ചാല്‍ ജീവനക്കാര്‍ ഒരിക്കലും സഹകരിച്ചില്ലെന്നത് വസ്തുതയാണ്. ഗണേഷ്‌കുമാറിന്റെ കാലത്ത് അതിന്റെ ഫലം കാണാനുമുണ്ടായിരുന്നു.

പിന്നെ സര്‍ക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരാള്‍ പ്രയത്‌നിച്ചാല്‍ അവരെ ലക്ഷ്യത്തിലെത്താന്‍ ഒരു കൈ സഹായിക്കാമെന്നല്ലാതെ ആര്‍ക്കും മറ്റൊന്നും ചെയ്യാനാവില്ല. ഒരു സര്‍ക്കാരിനും ശമ്പളത്തിന്റെയും പെന്‍ഷന്റേയും ബാദ്ധ്യത പൂര്‍ണ്ണമായി ഏറ്റെടുത്ത് കോര്‍പ്പറേഷനെ കരകയറ്റാനുമാവില്ല. തങ്ങള്‍ സാമൂഹിക പ്രതിബദ്ധത നിര്‍വഹിക്കുന്നതുകൊണ്ടാണ് സാമ്പത്തികബാദ്ധ്യതയെന്ന കെ.എസ്.ആര്‍.ടി.സിയുടെ വാദവും അടിസ്ഥാനരഹിതമാണ്. പാസ്സുകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കാനുണ്ടാകാം.

എന്നാല്‍ ഓരോ വര്‍ഷവും ബജറ്റില്‍ ഉള്‍പ്പെടുത്തിയും ഇല്ലാതെയും കോര്‍പ്പറേഷന് നല്‍കുന്ന ഫണ്ട് കോടികള്‍ വരും. ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ കാലത്ത് ഇത്തരത്തില്‍ നല്ലൊരു തുക നല്‍കിയിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് പത്തുമാസങ്ങള്‍ക്കകം തന്നെ 630 കോടി രൂപ കൊടുത്തുകഴിഞ്ഞു. ഇതിനു പുറമേ, സര്‍ക്കാര്‍ ഗ്യാരണ്ടി നിന്ന് 505 കോടി രൂപ വായ്പയെടുത്തും നല്‍കിയിട്ടുണ്ട്. പദ്ധതിവിഹിതമായി മറ്റൊരു 47 കോടി രൂപ വേറെയും നല്‍കി.

ഇതിനൊക്കെ പുറമേയാണ് പുതിയ ബസുകള്‍ വാങ്ങാന്‍ കിഫ്ബി വഴി 325 കോടി രൂപ നല്കികയത്. എല്ലാംകൂടി എടുക്കുമ്പോള്‍ ഏതാണ്ട് 1507 കോടി രൂപയുടെ സഹായമാണ് നടപ്പു സാമ്പത്തികവര്‍ഷം സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കിയത്.ഈ വര്‍ഷം 660 കോടി രൂപയാണ് ഇതിനോടകം സംസ്ഥാന ബജറ്റില്‍ നിന്ന് നല്‍കിയതെങ്കില്‍ വരും വര്‍ഷം 1000 കോടി നല്‍കാമെന്നാണ് ബാങ്കുകളുമായിട്ടുള്ള കരാറില്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

അതിനടുത്ത വര്‍ഷവും 1000 കോടി നല്‍കും. ഇങ്ങനെ പലവിധത്തില്‍ സഹായം നല്‍കിയിട്ടും രക്ഷപ്പെടാത്തത് അതിനെ രക്ഷപ്പെടുത്താന്‍ താല്‍പര്യമില്ലാത്തവര്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്. എത്ര വെള്ളവും വളവും നല്‍കിയാലും മണ്ണിന് ഫലഭൂയിഷ്ടതയില്ലെങ്കില്‍ വിളയുണ്ടാവില്ല. ആ സ്ഥിതിയിലാണ് കെ.എസ്.ആര്‍.ടി.സി.

പിന്നെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഏക പ്രശ്‌നം ഒരു പ്രൊഫഷണല്‍ മാനേജ്‌മെന്റിനെ ആ സ്ഥാപനത്തില്‍ നിയോഗിക്കുന്നില്ല എന്നതുതന്നെയാണ്. രാജമാണിക്യം സി.എം.ഡിയായിരുന്നപ്പോള്‍ ഒരുപരിധിവരെ കാര്യങ്ങള്‍ മെച്ചപ്പെട്ടുവന്നിരുന്നു. എന്നാല്‍ അദ്ദേഹത്തെ മാറ്റി സര്‍ക്കാര്‍ ശിക്ഷവിധിച്ച് മറ്റൊരു ഉന്നത ഉദ്യോഗസ്ഥനെ അവിടെ കൊണ്ടുവന്നപ്പോള്‍ എല്ലാം തകിടം മറിഞ്ഞു.

ശിക്ഷിക്കുന്നവരെ തടവിലാക്കാനുള്ള സ്ഥാപനമാണിതെന്ന ചിന്തയാണ് പൊതുവില്‍ ഉദ്യോഗസ്ഥര്‍ക്കിടിയിലുള്ളത്. അതുകൊണ്ടുതന്നെ അവര്‍ നിഷ്‌കൃയരുമാണ്. എന്തിന് തങ്ങള്‍ കഷ്ടപ്പെടണം എന്ന ഒരുതരം നിസ്സംഗത. അതോടൊപ്പം ധോവികള്‍ പറഞ്ഞാല്‍ 'പോടാ പുല്ലേ' എന്നു പറഞ്ഞ് പുറംകാലുകൊണ്ട് തൊഴിച്ചിട്ടുപോകുന്ന ജീവനക്കാര്‍ കൂടിയാകുമ്പോള്‍ പിന്നെ മറ്റൊന്നും പറയാനില്ല. തകര്‍ച്ചയല്ലാതെ ദൈവം വിചാരിച്ചാല്‍ കൂടി രക്ഷിക്കാനാവില്ല.

ഈ പെട്ടിയില്‍ അവസാന ആണിഅടിയ്ക്കാനായി എന്തായാലും സര്‍ക്കാര്‍ മറ്റൊരു ശ്രമം നടത്തുന്നുണ്ട്. അതാണ് ലൈറ്റ് മെട്രോ പദ്ധതി. അതുകൂടി വന്നുകഴിഞ്ഞാല്‍ പിന്നെ കെ.എസ്.ആര്‍.ടി.യെ നമ്മുടെ മ്യൂസിയത്തില്‍ ചില്ലിട്ട് വയ്ക്കാം. ഇപ്പോള്‍ തന്നെ കെ.എസ്.ആര്‍.ടി.സി ജനങ്ങള്‍ക്ക് ചതുര്‍ത്ഥിയാണ്. അത് കൂഴില്‍ കാലുനീട്ടി കിടക്കുകയുമാണ്. തലസ്ഥാനത്ത് ലൈറ്റ് മെട്രോകൂടി വരുമ്പോള്‍ പിന്നെ ആരും അങ്ങോട്ട് തിരിഞ്ഞുനോക്കില്ല.

ഇതോടെ കെ.എസ്.ആര്‍.ടി.സി തകരും കാലക്രമേണ ലൈറ്റ് മെട്രോയും നശിക്കും. അങ്ങനെ നമ്മുടെ ഖജനാവും കാലിയാകും. നമ്മള്‍ വീണ്ടും കടക്കാരുമാകും. ഇതാണ് വികലമായ വികസനത്തിന്റെ രീതികള്‍. തുഗ്ലക്കുകള്‍ പുനര്‍ജനിച്ചാല്‍ ഇതൊക്കെ സംഭവിക്കും. എന്തായാലും കെ.എസ്.ആര്‍.ടി.സിയുടെ ഉര്‍ദ്ധ്വശ്വാസം വലിക്കുന്ന ഇന്നത്തെ സ്ഥിതിക്ക് ഉത്തരവാദികള്‍ അവിടുത്തെ ഉപ്പും ചോറും തിന്ന് ജീവിച്ചവര്‍ മാത്രമാണെന്നതില്‍ തര്‍ക്കമില്ല.

ഇല്ല. കെ.എസ്.ആര്‍.ടി.സി.യെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കൈവിട്ടിട്ടില്ല, കൈവിടുകയുമില്ല. കാരണം, ഇടതുപക്ഷ ബദലിലെ ഏറ്റവും മുഖ്യഭാഗമാണ് പൊതുമേഖലയുടെ സംരക്ഷണം. 202 കോടി രൂപ നഷ്ടത്തിലായിരുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ ഈ വര്‍ഷം 40 കോടി രൂപ ലാഭത്തിലെത്തിയിട്ടുണ്ട്. ഇതുപോലെ കെ.എസ്.ആര്‍.ടി.സി.യെ നഷ്ടവും ലാഭവും ഇല്ലാത്ത സ്ഥാപനമായെങ്കിലും മാറ്റുന്നതിനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കൈവിട്ടുവെന്ന് പറയുന്ന നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കിയ സഹായം നമുക്ക് നോക്കാം. പെന്‍ഷന്റെ പകുതി സര്‍ക്കാര്‍ നല്‍കാമെന്നതാണ് കെ.എസ്.ആര്‍.ടി.സി.യുമായി നിലവിലുള്ള ധാരണ. ഇത് അനുസരിച്ച് ഒരു വര്‍ഷം 360 കോടി രൂപ നല്‍കിയാല്‍ മതി. ഇന്നലെ നല്‍കിയ 70 കോടി രൂപയടക്കം 630 കോടി രൂപ 10 മാസംകൊണ്ട് നല്‍കിക്കഴിഞ്ഞു. മുഴുവന്‍ പെന്‍ഷന്‍ ഏറ്റെടുത്താലും 600 കോടി രൂപ കൊടുത്താല്‍ മതിയല്ലോ. അതുകൊണ്ട് ഒരു കാര്യം എല്ലാവരും മനസിലാക്കണം. പെന്‍ഷന്‍ ഏറ്റെടുത്താല്‍ തീരുന്നതല്ല കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിസന്ധി. പെന്‍ഷനുവേണ്ട പണം സര്‍ക്കാര്‍ നല്‍കാതിരിക്കുന്നതു കൊണ്ടല്ല പ്രതിസന്ധിയെന്നതും.

എന്തുകൊണ്ടാണ് രണ്ടു കൊല്ലം ഏതാണ്ട് 1000 കോടി രൂപ വീതം നല്‍കണമെന്ന നിഗമനത്തിലെത്തിയത്? സുശീല്‍ ഖന്ന കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാങ്കുകള്‍ക്കു വേണ്ടി ടആക ഇഅജട വിശദമായ പഠനം നടത്തി വരുമാനം ഉയര്‍ത്താനും ചെലവു ചുരുക്കാനുമുള്ള നടപടികള്‍ ചിട്ടപ്പെടുത്തിയിരുന്നു. ഈ നടപടികള്‍ ഫലപ്രാപ്തിയില്‍ എത്താന്‍ രണ്ടു കൊല്ലമെടുക്കും.

ഈ അന്തരാളഘട്ടത്തില്‍ കെ.എസ്.ആര്‍.ടി.സി.യുടെ വരവും ചെലവും തമ്മിലുള്ള വിടവ് നികത്താന്‍ കെ.എസ്.ആര്‍.ടി.സി. മറ്റു വായ്പയെടുക്കാന്‍ പാടില്ല എന്നതാണ് ബാങ്കുകളുടെ ആവശ്യം. അത് സര്‍ക്കാര്‍ അംഗീകരിച്ചു. എന്നുപറഞ്ഞാല്‍ ഈ വിടവ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നികത്തിക്കൊടുക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് അര്‍ത്ഥം. അങ്ങനെയാണ് അടുത്ത രണ്ടു വര്‍ഷം 1000 കോടി രൂപ വീതം സര്‍ക്കാര്‍ സഹായമെന്ന കണക്കില്‍ എത്തിയത്.

പക്ഷെ ഇതൊരു പാക്കേജാണ്. വരവു കൂട്ടാനും ചെലവ് ചുരുക്കാനുമുള്ള നടപടികള്‍ കര്‍ശനമായി സ്വീകരിച്ചില്ലെങ്കില്‍ ഈ വിടവ് 1000 കോടിയിലൊന്നും ഒതുങ്ങില്ല. ഒരു ബാങ്കും കെ.എസ്.ആര്‍.ടി.സി.ക്ക് വായ്പയും നല്‍കില്ല. ഈ സ്ഥിതി ആ സ്ഥാപനത്തെ അനിവാര്യമായ പതനത്തിലേക്ക് നയിക്കും.

അതുകൊണ്ട് കെ.എസ്.ആര്‍.ടി.സി.യെ സ്‌നേഹിക്കുന്നവര്‍ ഈ സമഗ്ര പാക്കേജ് നടപ്പിലാക്കുന്നതിന് മുന്‍കൈയെടുക്കുകയും സഹകരിക്കുകയുമാണ് വേണ്ടത്.പെന്‍ഷന്‍ ഏറ്റെടുക്കണമെന്ന ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ഗതാഗത വകുപ്പ് നല്‍കിയ സത്യവാങ്മൂലമാണ് ഇന്നലെ വാര്‍ത്തയായത്. പെന്‍ഷന്‍ ഏറ്റെടുക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. പെന്‍ഷന്‍ ഏറ്റെടുത്താല്‍ തീരുന്നതല്ല കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിസന്ധി എന്ന് നേരത്തെതന്നെ പറഞ്ഞൂവല്ലോ.

നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പളവും പെന്‍ഷനും ഏറ്റെടുത്തു പ്രതിസന്ധി പരിഹരിക്കലല്ല, മറിച്ച് സമഗ്രമായ പരിഷ്‌കാരങ്ങളിലൂടെ അവയെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ പ്രാപ്തരാക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയം. ഇതിനാവശ്യമായ സഹായങ്ങള്‍ എന്തൊക്കെയാണോ അതെല്ലാം നല്‍കും.

Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 06 Jan 2018 02.36 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW