Sunday, July 22, 2018 Last Updated 3 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jan 2018 10.18 AM

തീറ്റതേടി വന്നു കുട്ടിയാനക്കൊപ്പം സെല്‍ഫിയെടുക്കാന്‍ നാട്ടുകാരുടെ ബഹളം, സെല്‍ഫിക്കു പോസ് ചെയ്തു തളര്‍ന്നു വീണ കുട്ടിയാനക്കു സംഭവിച്ചത്: ദാരുണ സംഭവം നടന്നത് ഇങ്ങനെ

uploads/news/2018/01/181107/kuttyana.jpg

ഗ്രാമത്തിനടുത്തുള്ള വനത്തില്‍ നിന്നും തീറ്റതേടി നാട്ടില്‍ എത്തിയ കുട്ടിയാനക്കു ഗ്രാമവാസികളുടെ മനുഷത്വരഹിതമായ പ്രവര്‍ത്തികള്‍ മൂലം ജീവന്‍ നഷ്ടമായി. കര്‍ണ്ണാടകയിലെ ചാമരാജനഗറിലാണു സംഭവം. കുട്ടിയാന ഉള്‍പ്പെടെ മുന്നു ആനകളാണു വനത്തില്‍ നിന്നു തീറ്റതേടി ഇറങ്ങിയത്. ആനകളെ കണ്ടതോടെ നാട്ടുകാര്‍ അവയെ വനത്തിലേയ്ക്കു തന്നെ തിരിച്ചയാക്കാനുള്ള ശ്രമം നടത്തി. പടക്കം പൊട്ടിച്ചും, തീകൂട്ടിയും ബഹളം വച്ചും അവയെ ഭയപ്പെടുത്തി, ഇതോടെ ആനക്കുട്ടം പരിഭ്രാന്തരായി.

ഇതിനിടയില്‍ കുട്ടിയന കൂട്ടം തെറ്റുകയായിരുന്നു. കൂട്ടം തെറ്റിയെത്തിയ കുട്ടിയാനക്കൊപ്പം നിന്നു സെല്‍ഫി എടുക്കാനായിരുന്നു നാട്ടുകാരുടെ ശ്രമം. ഈ സമയം കുട്ടിയാനയെ കാത്ത് ആനക്കൂട്ടം നിന്നിരുന്നു എങ്കിലും നാട്ടുകാര്‍ ഉള്ളതിനാല്‍ ഇവര്‍ സമീപം എത്തിയില്ല. അമ്മയുടെ സമീപത്തേയ്ക്കു പോകാനായി കുട്ടിയാന കരയുന്നുണ്ടായിരുന്നു എങ്കിലും നാട്ടുകാര്‍ അതൊന്നും കാര്യമാക്കിയല്ല. അവര്‍ സെല്‍ഫി എടുക്കുന്ന തിരക്കിലായിരുന്നു.

uploads/news/2018/01/181107/kkty.jpg

ഒടുവില്‍ കുട്ടിയാന തളര്‍ന്നു നിലത്തു വീണപ്പോഴാണു നാട്ുകാര്‍ ക്രൂരത അവസാനിപ്പിച്ചത്. വിവരമറിഞ്ഞു വനപാലകര്‍ സ്ഥലത്ത് എത്തി. ഇവരുടെ നേതൃത്വത്തില്‍ വെറ്റിനറി ഡോക്ടര്‍മാര്‍ എത്തി ചികിത്സ നല്‍കി എങ്കിലും 24 മണിക്കൂറിനുള്ളില്‍ കുട്ടിയാന ചരിയുകയായിരുന്നു. കൂട്ടം തെറ്റിയുള്ള ഓട്ടവും പരിഭ്രമവുമാണു കുട്ടിയാനയുടെ മരണത്തിലേയ്ക്കു നയിച്ചത് എന്നു വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

വിശാഖം നാളുകാര്‍ക്ക് അപ്രതീക്ഷിത തടസങ്ങള്‍, അനിഴം നാളുകാര്‍ക്കു ക്ലേശങ്ങള്‍, തൃക്കേട്ടകാര്‍ പുതിയ കാര്യങ്ങള്‍ തുടങ്ങരുത്, മൂലം നക്ഷത്രക്കാരെ കാത്തിരിക്കുന്നത് നേട്ടങ്ങള്‍: 2018 നിങ്ങള്‍ക്ക് ഇങ്ങനെ

Ads by Google
Saturday 06 Jan 2018 10.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW