Wednesday, July 18, 2018 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 05 Jan 2018 05.12 PM

ഉത്തര്‍പ്രദേശില്‍ ഹജ് ഹൗസും കാവിയണിഞ്ഞു; മനസ്സിന് ഉന്മേഷം നല്‍കുന്ന നിറമെന്ന് സര്‍ക്കാര്‍

കഴിഞ്ഞ രാത്രിയാണ് മതിലിന്റെ നിറം മാറിയത്. ഗുരു ഗോവിന്ദ് സിംഗ് ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ച അവധിയായതിനാല്‍ ഓഫീസില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല.
 Haj House

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും സെക്രട്ടേറിയറ്റിനും കാവി പെയിന്റ് അടിച്ചത് അടുത്ത കാലത്ത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഹജ് ഹൗസും കാവി അണിഞ്ഞു. വിധാന്‍ സഭയ്ക്ക് സമീപമുള്ള ഹജ് ഹൗസിനാണ് കാവിപെയിന്റ് പൂശിയത്. നേരത്തെ പച്ചയും വെള്ളയും പെയിന്റ് പൂശിയിരുന്ന മതിലിലാണ് ഇപ്പോള്‍ കാവി ഇടംപിടിച്ചത്.

കഴിഞ്ഞ രാത്രിയാണ് മതിലിന്റെ നിറം മാറിയത്. ഗുരു ഗോവിന്ദ് സിംഗ് ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ച അവധിയായതിനാല്‍ ഓഫീസില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല.

അതേസമയം, ന്യുനപക്ഷ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ എല്ലാ സ്ഥാപനം കാവിവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു. സര്‍ക്കാര്‍ പരാജയം മറയ്ക്കാന്‍ നിറങ്ങളുടെ രാഷ്ട്രീയം കളിക്കുകയാണ്. കാവി വിശ്വാസത്തിന്റെ നിറമാണ്. എന്നാല്‍ ഇതുകൊണ്ട് വിശപ്പ് മാറുമോ? രോഗത്തിന് മരുന്നാകുമോ? എല്ലാത്തിനും കാവി നിറമടിച്ചാല്‍ എന്തെങ്കിലും പ്രയോജനമുണ്ടാകുമോ? യോഗി അധികാരത്തിലെത്തി പത്തു മാസം കൊണ്ട് അടിമുടി എല്ലാത്തിലും കാവിനിറം കയറ്റുകയാണെന്ന് എസ്.പി വക്താവ് സുനില്‍ സിംഗ് സജ്ജന്‍ പറഞ്ഞു.

എന്നാല്‍ ആരോപണത്തില്‍ അടിസ്ഥാനമില്ലെന്ന് ഹജ് മന്ത്രി മൊഹ്‌സീന്‍ റാസ പറഞ്ഞു. കാവി മനസ്സിന് ഉന്മേഷം പകരുന്ന നിറമാണ്. ഇപ്പോള്‍ കെട്ടിടം കാണാന്‍ ഭംഗിയുണ്ട്. പ്രതിപക്ഷത്തിന് സര്‍ക്കാരിനെതിരെ ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും റാസ പറഞ്ഞു.

Ads by Google
Friday 05 Jan 2018 05.12 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW