Tuesday, December 18, 2018 Last Updated 2 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 05 Jan 2018 04.10 PM

തണുപ്പിലും പട്ടിണിയിലും മകന്‍ മരിച്ചു; എഴുന്നേറ്റ് നടക്കാന്‍ പോലുമാകാതെ എല്ലാത്തിനും സാക്ഷിയായി 82കാരി അമ്മ; സംഭവം യോഗി മുഖ്യമന്ത്രിയായ നാട്ടില്‍

starves to death

ബറേലി: കൊടുംതണുപ്പില്‍ പട്ടിണി കിടന്ന് 42കാരന്‍ മരിച്ചു. രണ്ടു വര്‍ഷം മുന്‍പുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് തളര്‍ന്നുകിടന്നിരുന്ന നേം ചന്ദ് ആണ് മരിച്ചത്. എല്ലാത്തിനും സാക്ഷിയായ 82 വയസ്സുള്ള അമ്മ ആ മകന്റെ മരണം കണ്ട് വീടിനുള്ളിലിരുന്നു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ പെടുന്ന കുദിര ഇഖലാസ്പുരില്‍ വ്യാഴാഴ്ചയാണ് സംഭവം.

വാര്‍ദ്ധക്യ സഹജമായ അവശതകള്‍ അലട്ടുന്ന അമ്മയ്ക്ക് വീടുന പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ദിവസങ്ങളായി അയല്‍ക്കാര്‍ നല്‍കി വരുന്ന ഭക്ഷണം കൊണ്ടാണ് ഇവര്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ കുറച്ചുദിവസമായി ആരും ഇവരെ അന്വേഷിച്ച് എത്തിയിരുന്നില്ല. മണ്ണുകൊണ്ട് നിര്‍മ്മിച്ച ആ കുടിലില്‍ അമ്മയും മകനും തനിച്ചാണ് കഴിഞ്ഞിരുന്നത്.

ബാര്‍ബറായിരുന്നു മരിച്ച ചാന്ദ്. പക്ഷാഘാതം വന്ന് കിടപ്പിലായതോടെ കുടുംബം പട്ടിണിയായി. റേഷനായി കിട്ടിയിരുന്ന ഭക്ഷധാന്യമായിരുന്നു വിശപ്പകറ്റാനുള്ള ഏക മാര്‍ഗം. ഗ്രാമത്തിലെ സമ്പന്നരുടെ മക്കളുടെ വിവാഹം വരുമ്പോള്‍ ഈ കുടുംബത്തിന് എന്തെങ്കിലും സഹായവും ലഭിച്ചിരുന്നു. കുറച്ചുദിവസമായി ഭക്ഷണം ഒട്ടും കഴിക്കാന്‍ കഴിയാതെ അവശനിലയില്‍ ആയിരുന്നു ചാന്ദ്. നാല് ദിവസം മുന്‍പ് അയല്‍വാസി നല്‍കിയ ചപ്പാത്തി മാത്രമാണ് ഇവര്‍ കഴിച്ചത്. വ്യാഴാഴ്ച രാവിലെ ചാന്ദ് മരണത്തിന് കീഴടങ്ങി.

അസേതമയം, കുടുംബത്തിന് അന്ത്യോദയ കാര്‍ഡ് നല്‍കിയിരുന്നുവെന്നും പ്രതിമാസം 70 കിലോ ഭക്ഷ്യധാന്യം അനുവദിച്ചിരുന്നതായും സബ് കലക്ടര്‍ മമത മാളവിയ പറഞ്ഞു. യഥാര്‍ത്ഥ മരണകാരണം വ്യക്തമാകുന്നതിന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.

നവംബര്‍ 14 ബറേലിയിലെ ഫത്തേഗഞ്ചില്‍ ഷാഖിന എന്ന യുവതി പട്ടിണികൊണ്ട് മരിച്ചിരുന്നു. എന്നാല്‍ വാര്‍ദ്ധക്യസഹജമായ രോഗമാണ് മരണകാരണമെന്നാണ് സര്‍ക്കാര്‍ നിലപാട്.

Ads by Google
Friday 05 Jan 2018 04.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW