Wednesday, November 07, 2018 Last Updated 48 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 05 Jan 2018 03.30 PM

സമാധാനം, ഉന്മേഷം, സാമ്പത്തിക നേട്ടം, ആരോഗ്യം മുതലായവയ്ക്ക് രത്‌നധാരണം ഉത്തമം

uploads/news/2018/01/180886/joythi050118a.jpg

ഓരോരുത്തര്‍ എന്തെല്ലാമാണ് കാട്ടിക്കൂട്ടുന്നത്. നമ്മള്‍ ജീവിക്കുന്ന കാലം ദൈവം നമ്മളെ ഏല്‍പ്പിച്ചിരിക്കുന്ന എല്ലാ കടമകളും ചെയ്തു തീര്‍ക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. അങ്ങനെയുള്ള കടമകളെ മറന്ന് സ്വന്തം സുഖം മാത്രം തേടി ഉള്ളതെല്ലാം നശിപ്പിച്ച് പിന്നീട് വിലപിക്കു ന്ന കൂട്ടരുണ്ട്.

മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് സമാധാനം, സന്തോഷം, ഉന്മേഷം, സാമ്പത്തിക ഭദ്രത, നല്ല കുടുംബ ജീവിതം എന്നിവയാണെല്ലോ. ഇതെല്ലാം ഒരു വ്യക്തിയില്‍ പൂര്‍ണ്ണമായിട്ടും അനുഭവത്തിലുള്ളവര്‍ ചുരുക്കമാണ്.

മിക്കവാറും ആള്‍ക്കാരില്‍ പറഞ്ഞിരിക്കുന്നതില്‍ ഏതെങ്കിലുമൊക്കെ കുറവ് ധാരാളമായി കാണാറുണ്ട്. എല്ലാവര്‍ക്കും ഒരുപോലെ എല്ലാം നേടാമെന്നത് പറ്റാത്ത കാര്യമാണ്.

എന്നാല്‍ മനുഷ്യന്‍ ആത്മാര്‍ത്ഥമായി മനസുവച്ചാല്‍ മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ 80 ശതമാനത്തോളം ഉറപ്പായും നേടാന്‍ കഴിയും. മനുഷ്യനില്‍ ഏറ്റവും കുറവായി കാണുന്നത് മനഃസമാധാനം തന്നെയാണ്. പണം എത്ര ഉണ്ടെങ്കിലും മനഃസമാധാനമില്ലാത്ത എത്രയോ ആള്‍ക്കാര്‍ നമ്മുടെ നാട്ടിലുണ്ട്. മനഃസമാധാനം എന്നുപറയുന്നത് മനസിന്റെ പക്വതയാണ്.

പക്വത ഉണ്ടാകണമെങ്കില്‍ ചിന്താശക്തി വളരണം, നല്ല സാഹചര്യങ്ങളുണ്ടാകണം. ഓരോ മനുഷ്യനും അവനവന്‍ വളരുന്ന സാഹചര്യങ്ങള്‍ ഇതിനെല്ലാം വളരെ പ്രധാനമായ കാരണങ്ങളാണ്. ഒരു മനുഷ്യനും എല്ലാം തികഞ്ഞവരായി ജനിക്കുന്നില്ല.

എല്ലാം പൂര്‍ണ്ണമായി നേടി മരിക്കുന്നുമില്ല. ഇത് ലോക നീതിയാണ്. ഇതിനിടയില്‍ നിലനില്‍പ്പിന്റെ കാലഘട്ടം അതാണല്ലോ എല്ലാം. ഈ കാലഘട്ടം എങ്ങനെ കൊണ്ടുപോകണം എന്നുള്ളതാണ് ഓരോ മനുഷ്യന്റെയും കഴിവും ഉത്തരവാദിത്വവും.

ഓരോരുത്തര്‍ എന്തെല്ലാമാണ് കാട്ടിക്കൂട്ടുന്നത്. നമ്മള്‍ ജീവിക്കുന്ന കാലം ദൈവം നമ്മളെ ഏല്‍പ്പിച്ചിരിക്കുന്ന എല്ലാ കടമകളും ചെയ്തു തീര്‍ക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. അങ്ങനെയുള്ള കടമകളെ മറന്ന് സ്വന്തം സുഖം മാത്രം തേടി ഉള്ളതെല്ലാം നശിപ്പിച്ച് പിന്നീട് വിലപിക്കുന്ന കൂട്ടരുണ്ട്.

ഒരുകാര്യം മനസ്സിലാക്കുക. ഭൂമിയിലുള്ള എന്തും ഏതും മനുഷ്യന് ആസ്വദിക്കാനുള്ളതാണ്. എന്തിനെ ആസ്വദിക്കണമെങ്കിലും അതിനെ സംരക്ഷിച്ചാല്‍ മാത്രമേ ആസ്വദിക്കാന്‍ കഴിയൂ. പണം ആസ്വദിക്കണമെങ്കില്‍ പണത്തെ സംരക്ഷിക്കണം.

പ്രകൃതിയെ ആസ്വദിക്കണമെങ്കില്‍ പ്രകൃതിയെ സംരക്ഷിക്കണം. ഭാര്യയെയും മക്കളെയും ആസ്വദിക്കണമെങ്കില്‍ അവരെയും സംരക്ഷിക്കണം. മനുഷ്യന്റെ ഉത്തരവാദിത്വം എന്നു പറയുന്നത് ഇങ്ങനെ പലതുമാണ്.

ഇതെല്ലാം പറഞ്ഞുവന്നത് ഒരു മനുഷ്യനില്‍ ചിട്ടയായ ജീവിതസാഹചര്യം, നല്ല ചിന്താഗതി, നല്ല പ്രവൃത്തി ഇവയെല്ലാം ചേരുമ്പോഴാണ് ഒരു മനുഷ്യന് വിജയത്തിലെത്താന്‍ കഴിയുന്നത്. ഇങ്ങനെയുള്ള എല്ലാ കാര്യങ്ങളുടേയും അടിസ്ഥാനം ഒരു മനുഷ്യന്റെ മനസ്സിന്റെ ചിന്താഗതിയുടെ വലിപ്പം അനുസരിച്ചാണ്.

എത്രയും ഉയരങ്ങളില്‍ ചിന്തിക്കുന്നുവോ അതിനോടൊപ്പം വളരാന്‍ കഴിയും. ഇതിന് മനുഷ്യന് മാനസിക ഊര്‍ജ്ജം, ഭാഗ്യം, തടസങ്ങള്‍ മാറുക, ശത്രുരക്ഷ, നല്ല സാഹചര്യം മുതലായ ഘടകങ്ങളുണ്ടാകണം.

ഇങ്ങനെയുള്ള കാര്യങ്ങള്‍ ഒരു മനുഷ്യനില്‍ നിലനിര്‍ത്തിക്കൊണ്ടുപോകാനും കണ്ടെത്താനും രത്‌നധാരണത്താല്‍ തീര്‍ച്ചയായും കഴിയും. രത്‌നം സൂക്ഷ്മമായി നിരീക്ഷിച്ച് വിധിപ്രകാരം ധരിച്ചുകഴിഞ്ഞാല്‍ തീര്‍ച്ചയായും വിജയിക്കുവാന്‍ കഴിയും.

ഗണേശന്‍ എസ്.
ജം കണ്‍സള്‍ട്ടന്റ്
ഫോണ്‍: 09656173591

Ads by Google
Friday 05 Jan 2018 03.30 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW