Tuesday, December 11, 2018 Last Updated 37 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 05 Jan 2018 02.07 PM

സുരാജ് വെഞ്ഞാറമൂടിന്റെ തുട കണ്ടപ്പോള്‍ സെന്‍സര്‍ ബോര്‍ഡിലെ വനിതാ അംഗങ്ങള്‍ തലതാഴ്ത്തിയ​ത്രേ; വയലന്‍സ്, സെക്സ് രംഗങ്ങള്‍ ഇല്ലാതിരുന്നിട്ടും ‘ആഭാസ’ത്തിന് എ സര്‍ട്ടിഫിക്കറ്റ്

'ആഭാസം എന്ന ഞങ്ങളുടെ സിനിമയ്ക്കു A സര്‍ട്ടിഫിക്കറ്റ് തന്ന് മൂക്കുകയറിടാന്‍ ശ്രമിക്കുന്ന സെന്‍സര്‍ ബോര്‍ഡിലെ ചേച്ചി ചേട്ടന്മാര്‍ക്കായി എഴുതുന്നത്'
Abhasam Movie, Censor Board, Rima Kallingal, Suraj Venjaramoodu

ആഭാസം എന്ന ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ് എടുത്ത നടപടിയില്‍ പ്രതിഷേധവുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത്. നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രത്തില്‍ വയലന്‍സ്, സെക്സ് രംഗങ്ങള്‍ ഇല്ലാതിരുന്നിട്ടും എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പിന്നിലുള്ള ചേതോവികാരം അണിയറ പ്രവര്‍ത്തകര്‍ക്ക് മനസ്സിലായിട്ടില്ല.

സിനിമ റിലീസിന് തയ്യാറായി നല്‍ക്കുമ്പോള്‍ സെന്‍സര്‍ ബോര്‍ഡ് കര്‍ശന നിബന്ധനകളാണ് മുന്നോട്ട് വയ്ക്കുന്നത്. ശ്രീനാരായണ ഗുരു, മഹാത്മാ ഗാന്ധി തുടങ്ങിയവരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കും സെന്‍സര്‍ ബോര്‍ഡിന്റെ കട്ട് ഉണ്ട്. സുരാജ് വെഞ്ഞാറമൂട് അഭിനയിച്ച കഥാപാത്രത്തിന്റെ തുടകാണുന്നുവെന്നും ആ രംഗം കണ്ടപ്പോള്‍ സെന്‍സര്‍ ബോര്‍ഡിലെ വനിതാ അംഗങ്ങള്‍ തലതാഴ്ത്തിയിരുന്നുവെന്ന് മറ്റു അംഗങ്ങള്‍ പറഞ്ഞുവെന്നും ആഭാസത്തോടടുത്തുള്ള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ചിലയിടത്തെ സംഭാഷങ്ങള്‍ മ്യൂട്ട് ചെയ്താല്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് ബോര്‍ഡ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ബോര്‍ഡിന്റെ തീരുമാനത്തിന് വഴങ്ങില്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തില്‍ സുരാജ്, റിമ എന്നിവര്‍ക്ക് പുറമെ ശീതള്‍ ശ്യം, ദിവ്യാ ഗോപിനാഥ് എന്നിവരും വേഷമിടുന്നുണ്ട്. സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ ദിവ്യയും രംഗത്ത് വന്നിട്ടുണ്ട്.

ദിവ്യയുടെ വാക്കുകള്‍ ഇങ്ങനെ

''സിനിമയിലെ 90 വര്‍ഷം നാമെല്ലാവരും ആഘോഷിക്കുന്ന ഈ വേളയില്‍ സിനിമ രംഗത്തെ കുറിച്ചും നാടിനടന്മാരെ കുറിച്ചും ഏറെ ചര്‍ച്ച ചെയ്യുന്ന നാളുകാളാണിപ്പോള്‍. സിനിമ എന്ന മേഖലയുണ്ടായതിനു ശേഷമാണ് നടിനടന്മാരുണ്ടായത് അതുകൊണ്ട് തന്നെ സിനിമ ഇന്നെവിടെ എത്തി, ഏതൊക്കെ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നു എന്ന് തിരിച്ചറിഞ്ഞു അതിലെ പോരായ്മകള്‍ മനസിലാക്കി നമ്മള്‍ ഓരോരുത്തരും ഒരുമിച്ചു നിന്ന് അതൊക്കെ അതിജീവിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായാണ് സിനിമ ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നത്.

നടിനടന്മാരുടെ ഏതെങ്കിലും അഭിപ്രായങ്ങള്‍ മുഖവുരയ്‌ക്കെടുത്ത് ജനങ്ങള്‍ തമ്മില്‍ തല്ലു കൂടാന്‍ വരെ തയ്യാറാകുന്നു. സിനിമയില്ലെങ്കില്‍ സിനിമ നടിയുമില്ല നടനുമില്ല. അതിന്റെ പ്രവര്‍ത്തന രംഗത്തുള്ള ആരും തന്നെയില്ല.

'ആഭാസം എന്ന ഞങ്ങളുടെ സിനിമയ്ക്കു A സര്‍ട്ടിഫിക്കറ്റ് തന്ന് മൂക്കുകയറിടാന്‍ ശ്രമിക്കുന്ന സെന്‍സര്‍ ബോര്‍ഡിലെ ചേച്ചി ചേട്ടന്മാര്‍ക്കായി എഴുതുന്നത്'

ഒരു തിരക്കഥാകൃത്ത് ഒരുപാട് നാളുകള്‍ ആലോചിച്ചു അവരുടെ മറ്റു സന്തോഷങ്ങളെല്ലാം മാറ്റി വച്ച് ഈ കര്‍ത്തവ്യത്തിന് പ്രാധാന്യം നല്‍കി അതിനു വേണ്ടി രാപ്പകലെന്നില്ലാതെ പ്രവര്‍ത്തിക്കുന്നു. കഥ പൂര്‍ത്തിയാക്കിയതിന് ശേഷവും തിരക്കുകള്‍ കഴിയുന്നില്ല. തന്റെ കഥ പല പല പ്രൊഡ്യൂസര്‍മാരോട് പറഞ്ഞും വിവരിച്ചും അവരുടെ കളിയാക്കലുകളും നെഗറ്റീവ് അഭിപ്രായങ്ങളും പോസിറ്റീവ് അഭിപ്രായങ്ങളും കേട്ട്. സിനിമയ്ക്കുള്ളിലെ രാഷ്ട്രീയവും മറ്റു പല കാര്യങ്ങളും അറിഞ്ഞു സിനിമയെ മാത്രം സ്നേഹിക്കുന്ന മനസിലാക്കുന്ന സെന്സിബിള്‍ ആയ ഒരു പ്രൊഡ്യൂസറിനെ കിട്ടി അതിനു ഒരു ബജറ്റ് ഉണ്ടാക്കി അഭിനേതാക്കളുടെ ഡേറ്റ് വാങ്ങി 100ല്‍ കൂടുതല്‍ ആളുകളുടെ കഠിനാധ്വാനം കൊണ്ട് പലരുടെയും സ്നേഹവും സഹായവും ഒക്കെ കൊണ്ട് 2 മാസം കൊണ്ട് ഷൂട്ടിംഗ് കഴിഞ്ഞു. (40% പണിയേ കഴിഞ്ഞിട്ടുള്ളൂ) അതിനു ശേഷം സംഗീതം, എഡിറ്റിംഗ്, ബി ജി എം, സൗണ്ട്, VFX,di എല്ലാം വൃത്തിയായി പൂര്‍ത്തിയാക്കി. സെന്‍സറിങ്ങിനൊരു ഒരു ഡേറ്റ് തന്ന് തിരുവനന്തപുരത്തു ചെന്ന് ക്യൂബില്‍ അപ്ലോഡ് ചെയ്തു. സെന്‍സര്‍ ബോര്‍ഡിലുള്ള ചേച്ചിമാരുടെയും ചേട്ടന്മാരുടെയും സമയവും സൗകര്യവും നോക്കി ഇതിന്റെ സംവിധായകനും പ്രൊഡ്യൂസറും ഇവരുടെ പിന്നാലെ ഒരുപാട് നടന്നു അവരുടെ സിനിമയുടെ ഭാവി അറിയാനായി കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ. എന്തൊക്കെയോ സ്വാര്‍ത്ഥ രാഷ്ട്രീയങ്ങളെ മുറുകെ പിടിക്കുന്ന ആളുകളുടെ മുന്നില്‍ അതും സെന്‍സര്‍ ബോര്‍ഡില്‍ ഇരിക്കാന്‍ പോലും യോഗ്യതയില്ലാത്ത ഒരു കൂട്ടം ആളുകള്‍ക്ക് മുന്‍പില്‍ .

നമ്മുക്ക് ദേശീയ അവാര്‍ഡ് അര്‍ഹമാക്കിയ ഡയറക്ടര്‍ മാരും, തിരക്കഥാകൃത്തുക്കളും, അഭിനേതാക്കള്‍ ഉണ്ട് . എന്നിട്ടും സെന്‍സര്‍ബോഡില്‍ ഇരിക്കുന്ന ചേട്ടന്മാരും ചേച്ചിമാരും ആരാണെന്നു അറിഞ്ഞാല്‍ സങ്കടമാകും.

ഒരുപാട് പേരുടെ ഒരുപാട് നാളത്തെ വര്‍ക്കിനും പൈസയ്ക്കും ഒന്നും ഒരു വിലയും ഇല്ലാത്ത രീതിയില്‍ ആണിവര്‍ കാലിന്റെ മോളില്‍ കാലും കേറ്റി വച്ച് അവിടെ കട്ട് ചെയ്യ് ഇവിടെ കട്ട് ചെയ്യ് എന്നൊക്കെ പറയുമ്പോള്‍ ഈ അഹങ്കാരവും അധികാരവും കാണിക്കാനുള്ള അവകാശം ആരാണിവര്‍ക്ക് കൊടുക്കുന്നത്. ഈ അഹങ്കാരത്തിനൊക്കെ ഒരു അറുതി വരുത്താന്‍ നമ്മളെ കൊണ്ട് എന്താ ചെയ്യാന്‍ കഴിയും.

ഇതിനൊക്കെ ഒരവസാനം വരുത്താന്‍ നമ്മള്‍ ജനങ്ങള്‍ ഒരുമിച്ചു നിന്ന് ശബ്ദം ഉയര്‍ത്തിയാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. കാരണം നിങ്ങളുടെ എതിര്‍പ്പിന്റെയും കൂട്ടിന്റെയും ശക്തി നമ്മള്‍ ഈ ദിവസങ്ങളില്‍ ഒരുപാട് കണ്ടു കഴിഞ്ഞു. നമ്മള്‍ ഓഡിഎന്‍സ് ഒരുമിച്ചു നില്‍ക്കുക തന്നെ ചെയ്യണം.

നമ്മള്‍ നടിനടന്മാരുടെ ചൊല്ലി അന്യോന്യം വഴക്കിടുന്നതിലും ചര്‍ച്ച ചെയ്യുന്നതിലും എത്രയോ മുകളിലാണ് നമ്മുടെ ഈ ആവശ്യം. ഒരു അവകാശവും അധികാരവുമില്ലാത്ത ഇവര്‍ സിനിമയുടെ കഴുത്തില്‍ കത്തി വെക്കുമ്പോള്‍ നമ്മള്‍ നോക്കി നിക്കാതെ പ്രതികരിക്കണം. നമ്മളുടെ ശബ്ദം ഇതിനെതിരെയാണ് ഉയര്‍ത്തേണ്ടത്.

NB:- സിനിമയില്ലെങ്കില്‍ നടിയുമില്ല നടനുമില്ല. അതിന്റെ പ്രവര്‍ത്തന രംഗത്തുള്ള ആരും തന്നെയില്ല .സിനിമ പ്രക്ഷകരും ഇല്ല

Ads by Google
Ads by Google
Loading...
TRENDING NOW