ഓസ്ട്രേലിയയിലെ ലോറൈടണിലുള്ള സെന്റ് ജോസഫ് സ്കൂളിലെ കുട്ടികള്‍ക്കാണ് കളിച്ചുകൊണ്ടിരിക്കെ മണല്പ്പുറ്റിനുള്ളില് നിന്നും ഉരഗവര്‍ത്തില്‍പ്പെട്ട ജീവിയുടേതെന്ന് സംശയിക്കുന്ന ജീവിയുടെ മുട്ടകള്‍ കിട്ടിയത്.
സ്കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് എത്തി നടത്തിയ പരിശോധനയില്‍ 43 മുട്ടകളാണ് മണ്ണിനടിയില്‍ നിന്ന് കിട്ടിയത്. വനംവകുപ്പ് സംഘത്തിലൊരാളാണ് മുട്ടയുടെ ഉള്ളില്‍ കൈകാലുകളില്ലാത്ത ജീവിയെ കണ്ടത്. ഇതോടെ അത് വിഷപ്പാമ്പിശന്റ മുട്ടകള്‍ തന്നെയാണെന്ന സംശയം അതിശക്തമാകുകയും ചെയ്തു.
വനംവകുപ്പിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ഈ മുട്ടകളുടെ ചിത്രം പോസ്റ്റു ചെയ്തതോടെയാണ് സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ വിഷപ്പാമ്പുകളിലൊന്നായ ഈസ്റ്റേണ്‍ ബ്രൗണ്‍ സ്നേക്കിന്റെ മുട്ടകളാകാം എന്നാണ് നിരവധി പേരുടെ നിഗമനം. എന്നാല്‍ പാമ്പുകള്‍ ഇത്തരത്തില്‍ മണ്ണിനടിയില്‍ മുട്ടകള്‍ പൂഴ്ത്തി വയ്ക്കാറില്ലെന്ന് അധികൃതര്‍ പറയുന്നു. ഇതോടെ മുട്ടകള്‍ വിരിയാനുള്ള കാത്തിരിപ്പിലാണ് അധികൃതരും, സോഷ്യല്‍ മീഡിയയും.