Tuesday, January 09, 2018 Last Updated 6 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 05 Jan 2018 08.40 AM

ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകനൊപ്പം ജീവിക്കാന്‍ കൊതിച്ചു, എന്നാല്‍ ജയിലില്‍ കിടന്നു സോഫിയ തന്റെ കാമുകനെക്കുറിച്ചു ഞെട്ടിക്കുന്ന ആ സത്യം തിരിച്ചറിഞ്ഞു

uploads/news/2018/01/180821/sam.jpg

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളിയായ സാം എബ്രഹമിനെ കാമുകനും ഭാര്യ സോഫിയയും ചേര്‍ന്നു കൊലപ്പെടുത്തിയതു രണ്ടു വര്‍ഷം മുമ്പാണ്. സാം കൊല്ലപ്പെട്ടു ദിവസങ്ങള്‍ക്കു ശേഷം പോലീസിനു ലഭിച്ച അഞ്ജാതാ ഫോണ്‍ കോളായിരുന്നു ഈ കേസില്‍ വഴിത്തിരിവായത്. 2016 ഒക്‌ടോബറിലായിരുന്നു മെല്‍ബണിലെ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായ സാം മാത്യൂസ് കൊല്ലപ്പെടുന്നത്. ഹൃദയാഘാതമയിരുന്നു മരണ കാരണം എന്നു ഭാര്യ സേഫിയ എല്ലാവരേയും വിശ്വസിപ്പിച്ചു. എന്നാല്‍ തന്റെ കാമുകന്‍ അരുണ്‍ കമലാസനൊപ്പം ജീവിക്കാന്‍ ഇരുവരും ചേര്‍ന്നു സാമിനെ കൊലപ്പെടുത്തുകയായിരുന്നു.

uploads/news/2018/01/180821/s23.jpg

എന്നാല്‍ അരുണ്‍ കമലാസന്റെ മറ്റൊരു കാമുകിയാണ് ഇരുവരേയും കുടുക്കാന്‍ സഹായിച്ചതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. വിദേശമലയാളിയായ ഈ യുവതിയെ വിവാഹം കഴിക്കാം എന്ന് അരുണ്‍ വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് ചതിക്കപ്പെടുകയാണ് എന്നു മനസിലാക്കിയ യുവതി സാമിന്റെ കൊലപാതികികളെ പറ്റി പോലീസില്‍ വിവരം നല്‍കുകയായിരുന്നെന്നാണു സൂചന. ജയിലില്‍ കിടക്കുന്ന സോഫിയ ഇക്കാര്യം ചോദ്യം ചെയ്യലിനിടയിലാണ് അറിഞ്ഞത്. ഇതോടെ തകര്‍ന്നു പോയ ഇവര്‍ അരുണിനെതിരെ മൊഴി ന ല്‍കിട്ടുണ്ട് എന്നു പറയുന്നു. ഇടയ്ക്കു മരണത്തെക്കുറിച്ചു അറിയാന്‍ സോഫിയയെ പോലീസ് വിളിച്ചു വരുത്തിരുന്നു. ഈ കേസില്‍ ഇവരെ സംശയിക്കുന്നതിന്റെ ഒരു ലക്ഷണവും പോലീസ് കാണിച്ചിരുന്നില്ല.
uploads/news/2018/01/180821/s1.jpg

ഇതിനിടയില്‍ സാമുമൊത്തു താമസിച്ചിരുന്ന വീട്ടില്‍ നിന്നു സോഫിയ മാറിയതായി പോലീസിനു വിവരം ലഭിച്ചു. ഈ സമയം അരുണിനൊപ്പം ഇവരെ കണ്ടതും സംശയം ബലപ്പെട്ടു. സോഫിയയുടെയും അരുണിന്റെയയും ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിച്ചതു കാര്യങ്ങള്‍ എളുപ്പമാക്കി. ഇതിനിടയില്‍ സാമിന്റെ പേരില്‍ ബാങ്കില്‍ ഉണ്ടായിരുന്ന പണം സോഫിയ പിന്‍വലിച്ചിരുന്നു. സാം സോഫിയ ബന്ധത്തെക്കുറിച്ച് അറിയാന്‍ ബന്ധുക്കള്‍ക്കിടയില്‍ അന്വേഷണ നടത്തിയ പോലീസിന് ലഭിച്ചത് അത്ര സുഖകരമായ കാര്യങ്ങളായിരുന്നില്ല. കഴിഞ്ഞ അവധിക്കാലത്തു നാട്ടിലെത്തിയ സാം സോഫിയയുടെ വഴിവിട്ട പോക്കിനെ കുറിച്ചു ബന്ധുക്കളോടു സൂചിപ്പിച്ചിരുന്നു. മാത്രമല്ല താന്‍ കൊല്ലപ്പെട്ടേക്കാം എന്നും മുന്നറിയിപ്പും നല്‍കിരുന്നു. ഇതോടെ പോലീസിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുകയായിരുന്നു. അരുണ്‍ തന്നെ ചതിക്കുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞ സോഫിയ അരുണിനെതിരെ മൊഴി നല്‍കിട്ടുണ്ട്.

വിശാഖം നാളുകാര്‍ക്ക് അപ്രതീക്ഷിത തടസങ്ങള്‍, അനിഴം നാളുകാര്‍ക്കു ക്ലേശങ്ങള്‍, തൃക്കേട്ടകാര്‍ പുതിയ കാര്യങ്ങള്‍ തുടങ്ങരുത്, മൂലം നക്ഷത്രക്കാരെ കാത്തിരിക്കുന്നത് നേട്ടങ്ങള്‍: 2018 നിങ്ങള്‍ക്ക് ഇങ്ങനെ

Ads by Google
Friday 05 Jan 2018 08.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW