Tuesday, April 23, 2019 Last Updated 28 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 05 Jan 2018 08.40 AM

സഹായമെത്രാന്മാര്‍ അഭ്യര്‍ത്ഥിച്ചിട്ടും കര്‍ദിനാള്‍ െവെദികസമിതിയില്‍ വന്നില്ല; തന്നെ ബലമായി തടഞ്ഞതായി കര്‍ദിനാള്‍; തടഞ്ഞവര്‍ കര്‍ദിനാളിന്റെ അടുപ്പക്കാരെന്ന് ആക്ഷേപം; ആലഞ്ചേരി സഹായിക്കാന്‍ ഉപദേശക സമിതിക്കും സാധ്യത

uploads/news/2018/01/180820/alenchery.jpg

കൊച്ചി: സിറോ മലബാര്‍ സഭയിലെ വിവാദ ഭൂമി ഇടപാട് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത നിര്‍ണായക െവെദികസമിതി യോഗം ഇന്നലെ നടന്നില്ല. യോഗത്തില്‍ പങ്കെടുക്കാതിരിക്കാന്‍ തന്നെ ചിലര്‍ ബലമായി തടഞ്ഞുവച്ചതായി കര്‍ദിനാള്‍ അറിയിച്ചു.

യോഗം തുടങ്ങേണ്ട സമയമായപ്പോള്‍ പതിവുപ്രകാരം െവെദികസമിതി സെക്രട്ടറി എന്ന നിലയില്‍ താന്‍ കര്‍ദിനാളിനെ ക്ഷണിക്കാന്‍ മുറിയില്‍ പോയതാണെന്നു ഫാ. കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു. പക്ഷേ, വി.വി. അഗസ്റ്റിന്‍, സാബു ജോസ്, കെന്നഡി കരിമ്പുംകാലായില്‍ എന്നിവര്‍ െവെദികസമിതി യോഗത്തില്‍ കര്‍ദിനാള്‍ വരുന്നതിനെ തടസപ്പെടുത്തി മുറിയില്‍ തടഞ്ഞുവച്ചുവത്രേ.

സമ്മേളനം നടത്തരുതെന്നും വിഷയം സംബന്ധിച്ച റിപ്പോര്‍ട്ട് ആദ്യം പാസ്റ്ററല്‍ കൗണ്‍സിലിലാണു വയ്‌ക്കേണ്ടതെന്നുമായിരുന്നു അവരുടെ ആവശ്യം. തുടര്‍ന്നു സഹായ മെത്രാന്മാരായ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തും മാര്‍ ജോസ് പുത്തന്‍വീട്ടിലും െവെദികസമിതി ഇന്നലെ നടത്തേണ്ടതിന്റെ ആവശ്യം കര്‍ദിനാളിനെ അറിയിച്ചു. എന്നാല്‍, സഹായമെത്രാന്മാരുടെ അഭ്യര്‍ത്ഥന അവഗണിച്ചു സമിതി യോഗം മാറ്റിവയ്ക്കാന്‍ നിര്‍ദേശിച്ചുള്ള അറിയിപ്പ് കര്‍ദിനാള്‍ രേഖാമൂലം സഹായ മെത്രാന്മാര്‍ക്കു െകെമാറുകയായിരുന്നു. ''അല്‍മായരുടെ ഒരു സംഘം നമ്മുടെ സമ്മേളനത്തിലേക്കു വരുവാന്‍ എന്നെ ബലം പ്രയോഗിച്ച് തടസപ്പെടുത്തുന്നതിനാല്‍ ഇന്നത്തെ െവെദികസമ്മേളനം മാറ്റിവയ്ക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു'' എന്നായിരുന്നു കര്‍ദിനാളിന്റെ അറിയിപ്പ്. ഇതേതുടര്‍ന്നാണ് െവെദികസമിതി യോഗം മാറ്റിവച്ചതെന്നു ഫാ. മുണ്ടാടന്‍ അറിയിച്ചു.

അടുത്ത കാലത്ത് അതിരൂപതയില്‍ ഉടലെടുത്ത ഗൗരവതരമായ ചില പ്രശ്‌നങ്ങളെക്കുറിച്ചു െവെദികസമിതിയില്‍ മാര്‍ ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ തക്കതായ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നായിരുന്നു സമിതിയുടെ പ്രതീക്ഷ. അതു നടക്കാതെ പോയതിന്റെ ഖേദം െവെദികസമിതി രേഖപ്പെടുത്തി. െവെദികസമിതിയംഗങ്ങള്‍ ഐകണ്‌ഠേ്യനയാണു വിശദീകരണം നല്‍കുന്നതെന്നും സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്‍ അറിയിച്ചു.

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏറ്റവും പ്രധാനപ്പെട്ട കാനോനിക സമിതിയാണ് െവെദികസമിതി. ഈ രൂപതയിലെ 458 െവെദികരുടെ പ്രതിനിധികളായി 57 പേരാണു സമിതിയിലുള്ളത്. അതേസമയം, യോഗം മാറ്റിയതു കര്‍ദിനാളിന്റെ അറിവോടെയാണെന്നും തടഞ്ഞവര്‍ അദ്ദേഹത്തിന്റെ അടുപ്പക്കാരാണെന്നുമാണ് വിമതരുടെ ആരോപണം. അന്വേഷണ റിപ്പോര്‍ട്ട് എതിരായതോടെയാണു കര്‍ദിനാള്‍ ഇതിനു തയാറായതെന്നാണ് ഇവര്‍ പറയുന്നത്.

യോഗത്തില്‍ പങ്കെടുക്കാന്‍ അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി െവെദികരും അല്‍മായരും ഉള്‍പ്പെടെ അമ്പതോളം പ്രതിനിധികള്‍ എത്തിയിരുന്നു. രണ്ടരയ്ക്ക് ആരംഭിക്കുമെന്ന് അറിയിച്ച യോഗം ഇല്ലെന്ന് അറിയിപ്പുവന്നത് അഞ്ചു മണിയോടെയാണ്.

െവെദിക യോഗം മാറ്റിവച്ചതോടെ സിറോ മലബാര്‍ സഭയില്‍ പ്രതിസന്ധി രൂക്ഷമായി. ഞായറാഴ്ച സഭയുടെ സമ്പൂര്‍ണ സിനഡ് ആരംഭിക്കാനിരിക്കെയാണ് ഈ പ്രതിസന്ധി.

കൊച്ചി: പ്രതിസന്ധിക്കു താല്‍ക്കാലിക ശമനമുണ്ടാകുമെന്നു പ്രതീക്ഷിച്ച െവെദികസമിതി യോഗം നടക്കാതെവന്നതോടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നില കൂടുതല്‍ പരുങ്ങലില്‍.

സിനഡ് തുടങ്ങും മുമ്പു പ്രശ്‌നം സങ്കീര്‍ണമാകുന്നെന്നാണു സൂചന. വില്‍ക്കാന്‍ ഏല്‍പ്പിച്ച ഭൂമി ഒരാള്‍ക്കുതന്നെ വില്‍ക്കണമെന്നായിരുന്നു കരാര്‍. 36 പേര്‍ക്കായി കര്‍ദിനാള്‍ ആധാരം രജിസ്റ്റര്‍ ചെയ്തുകൊടുത്തതില്‍ ചില നിയമപ്രശ്‌നങ്ങളുമുണ്ട്. നികുതി വെട്ടിക്കാന്‍ വാങ്ങുന്നയാളുടെ താല്‍പ്പര്യാര്‍ത്ഥമാണു കര്‍ദിനാള്‍ സമ്മതിച്ചതെന്നാണ് ഒരു വിഭാഗം െവെദികര്‍ പറയുന്നത്.

ഒരാള്‍തന്നെ വന്‍തുക നല്‍കുമ്പോള്‍ അതിന്റെ ഉറവിടം കാണിക്കേണ്ടതുണ്ട്. ആധാരത്തില്‍ 30 കോടി രൂപ കാണിച്ചിട്ടുള്ള ഭൂമിക്കു വിപണി വില അതിന്റെ പത്തിരട്ടിയോളംവരും.

ഭൂമി വാങ്ങിയ ആളെ സംരക്ഷിക്കാനാണ് കര്‍ദിനാള്‍ ശ്രമിച്ചതെന്നാണ് വിമര്‍ശനം. ഇത് അതിരൂപതയ്ക്കു കോടികളുടെ നഷ്ടമുണ്ടാക്കി. ഐ.ജിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, ഭൂമി ഇടപാടിലെ നികുതിവെട്ടിപ്പ് ആദായനികുതി വകുപ്പും രജിസ്‌ട്രേഷന്‍ വകുപ്പും വില്‍പ്പന നികുതി വിഭാഗവും അന്വേഷിച്ചേക്കും. കര്‍ദിനാളിനെതിരേ സിനഡില്‍ വിമര്‍ശനം ഉയരുമെന്നാണ് വിമതരുടെ പ്രതീക്ഷ. ശാരീരികബുദ്ധിമുട്ടുകളുംകൂടി കണക്കിലെടുത്തു സ്ഥാനമൊഴിയാന്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്.

എന്നാല്‍, ഇതിനു രണ്ടു വര്‍ഷത്തെ സാവകാശമെങ്കിലും അദ്ദേഹത്തിനു നല്‍കും. അതിനിടെ കര്‍ദിനാളിന് ഉചിതമായ മറ്റൊരു സ്ഥാനം കണ്ടെത്തേണ്ടിവരും.

ഭരണകാര്യങ്ങളിലും മറ്റും സഹായിക്കാന്‍ ഉപദേശകസമിതിയെ നിയോഗിക്കാനും സാധ്യതയുണ്ട്. കര്‍ദിനാളിനു നിയന്ത്രണം വരുന്നതോടെ അദ്ദേഹം സ്വയം ഒഴിവാകുമെന്നാണ് എതിര്‍ക്കുന്നവരുടെ പ്രതീക്ഷ.

സഭയിലെ ചില ആര്‍ച്ച് ബിഷപ്പുമാരുമായി ആലഞ്ചേരി അടുത്തിടെ ഇടഞ്ഞിരുന്നു. ഇതും വിനയാകും. പല കാര്യങ്ങളും തങ്ങളുമായി ആലോചിക്കുന്നില്ലെന്നാണ് ആര്‍ച്ച് ബിഷപ്പുമാരുടെ പരാതി. മെത്രാന്മാരെ നിയമിക്കുമ്പോള്‍ കൂടിയാലോചന നടത്താറില്ലെന്നും ആരോപണമുണ്ട്. പാനലില്‍നിന്നു തനിക്ക് ഇഷ്ടമുള്ളയാളെ തീരുമാനിക്കുകയാണു പതിവ്. മുന്‍കാലങ്ങളിലൊക്കെ അതത് ആര്‍ച്ച് ബിഷപ്പുമാരുടെ അഭിപ്രായത്തിനായിരുന്നു മുന്‍തൂക്കം.

തൃശൂര്‍, ചങ്ങനാശേരി, തലശേരി രൂപതകളില്‍ കൂടുതല്‍ മെത്രാന്മാര്‍ വേണം. മദ്രാസ് രൂപതയിലും ഒഴിവുണ്ട്. ഇവിടെ മെത്രാന്മാരെ നിയോഗിക്കുന്നതും വരുന്ന സിനഡ് ചര്‍ച്ച ചെയ്യും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW