വാഷിംഗ്ടണ്‍: പാക്കിസ്ഥാനു നല്കി വന്നിരുന്ന സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കി. തീവ്രവാദികളെ സഹായിക്കുന്നുവെന്ന് സൈനിക സഹായമാണ് അമേരിക്ക നിര്‍ത്തലാക്കിയത്. താലിബാന് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ക്കെതിരെ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കിയത്. ഇക്കാര്യം അമേരിക്കന്‍ വിദേശകാര്യ വക്താവ് ഹെതര്‍ ന്യൂവെര്ട്ടാണ് അറിയിച്ചത്്.
അഞ്ച് വര്‍ഷങ്ങള്‍ക്കിടെ 3300 കോടി ഡോളര്‍(ഏകദേശം 2,10,665 കോടി രൂപ) സഹായമായി പാക്കിസ്ഥാന് നല്‍കിയത് വിഡ്ഢിത്തമായിരുന്നുവെന്നും ഇനി നല്‍കില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സഹായം നിര്‍ത്തലാക്കിയതായി അമേരിക്ക അറിയിച്ചത്. 2016ല്‍ 110 കോടി ഡോളര്‍ പാക്കിസ്ഥാന് യുഎസ് സഹായം പ്രഖ്യാപിച്ചിരുന്നു.
അതേസമയം, പാക്കിസ്ഥാന് അമേരിക്കയുടെ ആവശ്യമില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് തുറന്നടിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നേറ്റ പരാജയത്തേ തുടര്‍ന്നാണ് പാക്കിസ്ഥാനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും പാക് വിദേശകാര്യമന്ത്രി ആഞ്ഞടിച്ചിരുന്നു.