Thursday, May 24, 2018 Last Updated 26 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jan 2018 05.26 PM

ഗര്‍ഭകാലത്തെ ആ ചൊറിച്ചില്‍ അവഗണിക്കരുത്, അസ്വഭാവികത തോന്നിയാല്‍ പരിശോധന നടത്തുക: കാത്തിരിക്കുന്നത് വന്‍ അപകടം

uploads/news/2018/01/180607/mmm.jpg

ഗര്‍ഭകാലത്തെ ചൊറിച്ചില്‍ നിസ്സാരമായി അവഗണിക്കരുതെന്നാണ് ഒരമ്മ നല്‍കുന്ന മുന്നറിയിപ്പ്. ക്രിസ്റ്റ്യാന ഡി പിനോ ഗര്‍ഭകാലത്ത് താന്‍ അനുഭവിക്കുന്ന അസഹനീയമായ ചൊറിച്ചിലിനെക്കുറിച്ച് എഫ്ബിയില്‍ ഒരു പോസ്റ്റ് ഇട്ടു. ചൊറിഞ്ഞു ചൊറിഞ്ഞ് കയ്യും കാലുമൊക്കെ പൊട്ടി രക്തംവന്ന് ഉറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു ക്രിസ്റ്റ്യാനയ്ക്ക്. ഇത് ശ്രദ്ധയില്‍ പെട്ട് സുഹൃത്ത് ക്രിസ്റ്റ്യാനയ്ക്ക് നല്‍കിയത് വലിയ ഒരു രോഗത്തെ കുറിച്ചുള്ള മുന്നറിയിപ്പാണ്.

പിത്താശയത്തെ ബാധിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനമായ കൊളസ്റ്റാസിസ് (Cholestasis) എന്ന അവസ്ഥയെക്കുറിച്ചാണ് സുഹൃത്ത് ക്രിസ്റ്റ്യാനയ്ക്ക് മുന്നറിയിപ്പു നല്‍കിയത്. ഇതാകട്ടെ ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ മരണത്തിനുവരെ കാരണമാകാവുന്ന ഒന്നാണ്. ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്ന അസഹനീയമായ ചൊറിച്ചില്‍ അവഗണിക്കരുതെന്നും എന്തെങ്കിലും അസ്വാഭാവികത തോന്നിയാല്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി പരിശോധന നടത്തണം. ഒരു ചെറിയ രക്തപരിശോധനയിലൂടെ രക്ഷിക്കാന്‍ കഴിയുന്നത് ഒരു കുഞ്ഞു ജീവനാണ് ക്രിസ്റ്റ്യാന ഓര്‍മിപ്പിക്കുന്നു. അമേരിക്കയില്‍ 100 ഗര്‍ഭിണികളില്‍ ഒരാള്‍ക്കുവീതം ഈ അവസ്ഥ കാണുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അപ്പോഴേക്കും ഗര്‍ഭകാലം 35 ആഴ്ച പിന്നിട്ടിരുന്നു. സുഹൃത്ത് നല്‍കിയ മുന്നറിയിപ്പ് പ്രകാരം തന്റെ ഡോക്ടറെ ബന്ധപ്പെട്ട് പരിശോധനകള്‍ നടത്തിയപ്പോഴേക്കും ക്രിസ്റ്റ്യാനയെ ബാധിച്ചിരിക്കുന്നത് കൊളസ്റ്റാസിസ് ആണെന്ന് തിരിച്ചറിഞ്ഞു. കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുള്ളതിനാല്‍ 37 ആഴ്ചയായപ്പോഴേക്കും ശസ്ത്രക്രിയയിലൂടെ പെണ്‍കുഞ്ഞിനെ പുറത്തെടുത്തു. ലെക്‌സാ റെ എന്നു പേരിട്ട കുഞ്ഞിനെ ചേര്‍ത്തുപിടിക്കുമ്പോള്‍ ഈ അമ്മ ചിന്തിക്കുന്നത് ഫേസ്ബുക്കില്‍ അങ്ങനെ ഒരു പോസ്റ്റിടാന്‍ തോന്നിയ നിമിഷത്തെയാണ്. അല്ലായിരുന്നെങ്കില്‍ ഇന്ന് ഈ സന്തോഷം പങ്കിടാന്‍ ഒരുപക്ഷേ എന്റെ മോള് കൂടെഉണ്ടാകില്ലായിരുന്നെന്ന് ക്രിസ്റ്റ്യാന പറയുന്നു.

വിശാഖം നാളുകാര്‍ക്ക് അപ്രതീക്ഷിത തടസങ്ങള്‍, അനിഴം നാളുകാര്‍ക്കു ക്ലേശങ്ങള്‍, തൃക്കേട്ടകാര്‍ പുതിയ കാര്യങ്ങള്‍ തുടങ്ങരുത്, മൂലം നക്ഷത്രക്കാരെ കാത്തിരിക്കുന്നത് നേട്ടങ്ങള്‍: 2018 നിങ്ങള്‍ക്ക് ഇങ്ങനെ

Ads by Google
Thursday 04 Jan 2018 05.26 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW