Thursday, October 18, 2018 Last Updated 5 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jan 2018 03.41 PM

ഈ വര്‍ഷം നിങ്ങള്‍ക്കെങ്ങിനെ ?

2018 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ
uploads/news/2018/01/180594/joythi040118a.jpg

ഫലപ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത് പ്രമുഖ ജ്യോതിഷ വിദഗ്ദന്‍ ഡോ. പി.ബി. രാജേഷ്

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1/4)


പൊതുവേ ഗുണകരമായ വര്‍ഷമാണ്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. അവിവാഹിതരുടെ വിവാഹം നടക്കും. ദൈവാധീനം ഉള്ള സമയമായതിനാല്‍ ഏര്‍പ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയം നേടും. സാമ്പത്തികനില മെച്ചപ്പെടും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സന്താനങ്ങള്‍ മൂലം സന്തോഷത്തിന് അവസരം ഉണ്ടാകും. വര്‍ഷത്തിന്റെ അവസാന പാദം മോശമാകും. പ്രാര്‍ത്ഥനകളും മറ്റും മുടങ്ങാതെ നടത്തുക.

ഇടവക്കൂറ്: (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)


കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എന്തുകൊണ്ടും മികച്ച കാലമാണിത്. ഏറെക്കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. കര്‍മ്മരംഗത്ത് പുരോഗതിയുണ്ടാകും. സാമ്പത്തികനില അല്പം ഞെരുക്കത്തിലാകും. അന്യനാട്ടില്‍ കഴിയുന്നവര്‍ക്ക് ആഗ്രഹിച്ച ഇടത്തേക്ക് മാറ്റം ലഭിക്കും. പൂര്‍വ്വികസ്വത്ത് കൈവശം വരും. പല കാര്യങ്ങളും നടക്കാനായി ഒരുപാട് പ്രാവശ്യം ശ്രമിക്കേണ്ടതായി വരും. വര്‍ഷത്തിന്റെ അവസാന പാദം കൂടുതല്‍ ഗുണകരമാകും. സാമ്പത്തികനിലയും മെച്ചപ്പെടും. കുടുംബജീവിതം സന്തോഷകരമാകും. അവിവാഹിതരുടെ വിവാഹം നടക്കും.

മിഥുനക്കൂറ്: (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)


പൊതുവേ ഈശ്വരാനുകൂല്യം ഉള്ള കാലമാണ്. സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടങ്ങളും ഈ വര്‍ഷത്തിന്റെ പ്രത്യേകതയാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭിക്കും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ക്ക് സന്താനഭാഗ്യം ഉണ്ടാകും. സ്വര്‍ണ്ണാഭരണങ്ങള്‍ സ്വന്തമാകും.അപവാദം കേള്‍ക്കാന്‍ ഇടയുള്ള കാര്യങ്ങളില്‍നിന്നും വിട്ടുനില്‍ക്കുക. ഒറ്റയ്ക്കുള്ള രാത്രികാല യാത്രകളും ഒഴിവാക്കുക. പഴയ വീട്ടില്‍നിന്നും പുതിയ വീട്ടിലേക്ക് താമസം മാറും. ആരോഗ്യകാര്യത്തില്‍ ഭയപ്പെടാനില്ല.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)


ഈ വര്‍ഷം മുഴുവനും നല്ല സമയമാണ്. പുതിയ വീട് സ്വന്തമാക്കാന്‍ കഴിയും. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കും. ഉല്ലാസയാത്രയില്‍ പങ്കുചേരും. മുമ്പ് കിട്ടേണ്ടിയിരുന്ന ആനുകൂല്യങ്ങള്‍ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ വിജയം നേടും. സ്ത്രീകള്‍ സ്വര്‍ണ്ണാഭരണങ്ങളും വിശേഷവസ്ത്രങ്ങളും സ്വന്തമാക്കും. വീട്ടില്‍ ഒരു മംഗളകര്‍മ്മം നടക്കും. അവസാന പാദം കൂടുതല്‍ മികച്ചതാകും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)


വര്‍ഷാരംഭം അത്ര ഗുണകരമായിരിക്കില്ല. എന്നാല്‍ കുറേ ദുരിതങ്ങള്‍ മാറിയതായി അനുഭവപ്പെടും. സാമ്പത്തിക ക്ലേശം അനുഭവിക്കും. തൊഴില്‍രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. ഗൃഹോപകരണങ്ങളും മറ്റും വാങ്ങാന്‍ കഴിയും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും. പൂര്‍വ്വികസ്വത്ത് കൈവശം വന്നുചേരും. വര്‍ഷവസാനം കാര്യങ്ങള്‍ മെച്ചപ്പെടും. സാമ്പത്തികനില മെച്ചമാകും. പുതിയ വീട്ടിലേക്ക് താമസം മാറും. കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും. പഴയ വാഹനം മാറ്റി പുതിയത് സ്വന്തമാക്കും. വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ ഉന്നതവിജയം നേടും.

കന്നിക്കൂറ് (ഉത്രം3/4, അത്തം, ചിത്തിര 1/2)


സാമ്പത്തികമായി മെച്ചപ്പെട്ട വര്‍ഷമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. ദീര്‍ഘയാത്രകള്‍ ഗുണകരമാകും. വിദേശയാത്രയ്ക്ക് അനുകൂലമായ കാലമാണ്. സ്വന്തമായി ഭൂമി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. സ്ഥാനക്കയറ്റം ലഭിക്കും. വ്യാപാരത്തില്‍ വര്‍ദ്ധനവും കൂടുതല്‍ ലാഭവും പ്രതീക്ഷിക്കാം. പൂര്‍വികസ്വത്ത് അനുഭവയോഗ്യമാകും. പേരും പെരുമയും വര്‍ദ്ധിക്കും. അപകട സാധ്യതയുള്ള കാര്യങ്ങളില്‍നിന്നും വിട്ടുനില്‍ക്കുക. മാതാവിന്റെ ആരോഗ്യം ശ്രദ്ധിക്കുക. വര്‍ഷാവസാനം കുറച്ച് മോശമാകും. സാഹിത്യരംഗത്ത് ശോഭിക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്കും നല്ല കാലമാണ്.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)


പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. കുടുംബജീവിതം സന്തോഷകരമാകും. ഏറെക്കാലമായി അനുഭവിച്ചിരുന്ന ദുരിതങ്ങള്‍ പൂര്‍ണമായി വിട്ടുമാറും. ഔദ്യോഗിക യാത്രകള്‍ ആവശ്യമായി വരും. ആരോഗ്യം ശ്രദ്ധിക്കുക. സാമ്പത്തികനില മെച്ചപ്പെടും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ മികവ് പ്രകടിപ്പിക്കും. സുഹൃത്തുക്കളെക്കൊണ്ട് നേട്ടം ഉണ്ടാകും. ആഡംബരവസ്തുക്കള്‍ സമ്മാനമായി ലഭിക്കും. അവിവാഹിതരുടെ വിവാഹം നടക്കും. ആഗ്രഹിച്ച വിഷയത്തില്‍ ഉപരിപഠനത്തിന് അവസരം ലഭിക്കും. കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും. വര്‍ഷത്തിന്റെ അവസാന പാദം കൂടുതല്‍ മെച്ചമാകും.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)


കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് അല്പം ആശ്വാസത്തിന് വകയുള്ള കാലമാണ്. തടസ്സങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാകും. തീര്‍ത്ഥയാത്രയില്‍ പങ്കുചേരും. ചെലവുകള്‍ അധികമായി തുടരും. കുടുംബജീവിതം സന്തോഷകരമാകും. എല്ലാക്കാര്യങ്ങളും മുന്‍കരുതലോടെ ചെയ്യുക. ആഭരണങ്ങളും മറ്റ് വിലപിടിച്ച വസ്തുക്കളും നഷ്ടപ്പെടാതെ സൂക്ഷിക്കുക. കമിതാക്കളുടെ വിവാഹം ബന്ധുക്കളുടെ അനുവാദത്തോടെ നടക്കും. വീടുപണി ആരംഭിക്കുന്ന യോഗം കാണുന്നു. സന്താനങ്ങളുടെ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. തൊഴില്‍രംഗത്ത് പ്രശ്‌നങ്ങളില്ല.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)


അദ്ധ്വാനഭാരം കൂടുതലായി അനുഭവപ്പെടുന്ന കാലമാണ്. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് അന്യനാട്ടിലേക്ക് സ്ഥലംമാറ്റം ഉണ്ടാകും. പല കാര്യങ്ങളും ഉദ്ദേശിക്കുന്ന വേഗത്തില്‍ നടത്താന്‍ കഴിയാതെ വരാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും. വിദേശയാത്രയ്ക്കും അവസരം ലഭിക്കും. വര്‍ഷാവസാന പാദം കൂടുതല്‍ ഗുണകരമാകും. അനേക വര്‍ഷങ്ങളായി ശ്രമിച്ചിട്ടും നടക്കാത്ത കാര്യങ്ങള്‍പോലും ഈ കാലത്ത് നിറവേറാന്‍ കഴിയും. സന്താനങ്ങള്‍ മൂലം സന്തോഷമുണ്ടാകും. മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടും. നിസ്സാരരോഗങ്ങള്‍ ഇടയ്ക്കിടെ ശല്യം ചെയ്യും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)


അദ്ധ്വാനഭാരം കൂടുതലായി അനുഭവപ്പെടുന്ന കാലമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അന്യ നാട്ടിലേക്ക് സ്ഥലം മാറ്റം ഉണ്ടാകും. പല കാര്യങ്ങളും ഉദ്ദേശിക്കുന്ന വേഗത്തില്‍ നടത്താന്‍ കഴിയാതെ വരാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും. വിദേശയാത്രയ്ക്കും അവസരം ലഭിക്കും. വര്‍ഷാവസാന പാദം കൂടുതല്‍ ഗുണകരമാകും. അനേക വര്‍ഷങ്ങളായി ശ്രമിച്ചിട്ടും നടക്കാത്ത കാര്യങ്ങള്‍ പോലും ഈ കാലത്ത്് നിറവേറാന്‍ കഴിയും. സന്താനങ്ങള്‍ മൂലം സന്തോഷമുണ്ടാകും. മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടും. നിസാരരോഗങ്ങള്‍ ഇടയ്ക്കിടെ ശല്യം ചെയ്യും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)


ഏറ്റവും അധികം ഭാഗ്യമുള്ള വര്‍ഷമാണിത്. പല കാര്യങ്ങളും വേഗത്തില്‍ നേടിയെടുക്കാന്‍ കഴിയും. കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ക്ക് സന്താനഭാഗ്യം ഉണ്ടാകും. സാമ്പത്തികനില മെച്ചപ്പെടും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. ആഗ്രഹിച്ച വിഷയത്തില്‍ ഉപരിപഠനത്തിന് ചേരും. കോടതി കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകും. പുതിയ ബിസിനസ്സ് ആരംഭിച്ച് വിജയിപ്പിക്കാന്‍ കഴിയും. സ്വന്തമായി ഭൂമി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ആരോഗ്യകാര്യത്തില്‍ ഭയപ്പെടാനില്ല. അവിചാരിതമായ ചില നേട്ടങ്ങളും ഈ വര്‍ഷത്തിന്റെ പ്രത്യേകതയാണ്.

മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)


ഗുണദോഷസമ്മിശ്രമായ കാലമാണ്. സ്വന്തമായി ചില അബദ്ധങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. വിദേശത്ത് ഉദ്യോഗത്തിന് ശ്രമിക്കുന്നവര്‍ക്ക് അത് ലഭിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ അനുകൂലമായ കാലമല്ല. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. വര്‍ഷാവസാന പാദം മെച്ചമാകും. ഒപ്പം വരുമാനവും വര്‍ദ്ധിക്കും. പഴയ വാഹനം മാറ്റി പുതിയത് സ്വന്തമാക്കും. ചില ഭാഗ്യാനുഭവങ്ങളും അക്കാലത്ത് പ്രതീക്ഷിക്കാം. സന്താനങ്ങള്‍ പരീക്ഷയില്‍ ഉന്നതവിജയം നേടും. ആരോഗ്യകാര്യത്തില്‍ ഭയപ്പെടാനില്ല.

Ads by Google
Thursday 04 Jan 2018 03.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW