1. പല്ല് വെളുപ്പിക്കാന്‍ പഴത്തൊലി നല്ലതാണ്. പഴത്തൊലി ഒന്നോ രണ്ടോ മിനിറ്റ് പല്ലില്‍ ഉരച്ചാല്‍ തൂവെള്ള നിറമുള്ള പല്ലുകള്‍ ലഭിക്കും.
2. കടുംചുവപ്പു നിറത്തിലുള്ള സ്ട്രോബറി പല്ലിന് തിളക്കം കൂട്ടാന്‍ ഉപയോഗിക്കാം. സ്ട്രോബറി പേസ്റ്റാക്കി പല്ലില്‍ പുരട്ടി രണ്ടു മൂന്നു മിനിറ്റിനുശേഷം കഴുകുക.
3. കാരറ്റ് ചവയ്ക്കുന്നത് പല്ലിനുമുകളിലുള്ള കടുപ്പമുള്ള മഞ്ഞ ആവരണം കളയാന്‍ നല്ലതാണ്. പല്ലിലെ ബാക്ടീരിയകളെ ഇല്ലാതാക്കാനും കാരറ്റ് സഹായിക്കും.
4. ഒലീവ് എണ്ണയും ബദാം എണ്ണയും ചേര്‍ത്ത മിശ്രിതം പല്ലില്‍ തേക്കുന്നത് നല്ലതാണ്. അഞ്ചു ദിവസത്തിനുള്ളില്‍ പല്ലുകള്‍ക്ക് മാറ്റം കാണാന്‍ സാധിക്കും.
5. നാരങ്ങ നീര് കൊണ്ട് പല്ല് തേക്കുന്നത് തിളങ്ങുന്ന പല്ലുകള്‍ ലഭിക്കാന്‍ സഹായിക്കും.
6. പുകയിലയും എനര്‍ജി ഡ്രിങ്കുകളും ഒഴിവാക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിനു നല്ലതാണ്.