Wednesday, October 17, 2018 Last Updated 11 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jan 2018 01.45 PM

ട്രംപ് പറഞ്ഞതുപോലെ 'സ്വിച്ചിട്ടാല്‍ അണുബോംബ് പൊട്ടുമോ...?'; അണുവായുധ പ്രയോഗത്തിനുള്ള നടപടി ക്രമങ്ങള്‍ എങ്ങനെ

uploads/news/2018/01/180580/trump.jpg

ഉത്തര കൊറിയയുടെ ആണവായുധ ബട്ടന്‍ തന്റെ കയ്യിലാണെന്ന് അമേരിക്ക തിരിച്ചറിയണം എന്ന കിം ജോങ് ഉന്നിന്റെ ഭീഷണിക്ക് 'അതിനെക്കാള്‍ വലുതും ശക്തവുമായ ആണവായുധ ബട്ടണ്‍ തന്റെ കയ്യിലുണ്ട്' എന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ മറുപടി.

എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഒന്ന് അമര്‍ത്തുമ്പോള്‍ ഉയര്‍ന്ന് പൊങ്ങുന്നതാണോ അമേരിക്കയുടെ ആണവായുധങ്ങള്‍. ട്രംപിന്റെ കയ്യില്‍ അങ്ങനെ ഒരു ബട്ടണ്‍ ഉണ്ടോ? സ്വേച്ഛാധിപത്യ രീതിയില്‍ മുന്നേറുന്ന ഉത്തരകൊറിയയില്‍ ഒരു പക്ഷേ അങ്ങനെ ഒന്നുണ്ടായിരിക്കും. എന്നാല്‍, അമേരിക്കയിലെ അവസ്ഥ എന്താണ്. 'വലുതും ശക്തവുമായ ആണവ ബട്ടണ്‍' തന്റെ കയ്യിലും ഉണ്ടെന്ന ട്രംപിന്റെ മറുപടിയിലെ വസ്തുക എന്താണ്.

ട്രംപിന്റെ കയ്യില്‍ അങ്ങനെ ഒരു ബട്ടണ്‍ ഉണ്ടെന്ന് വിശ്വസിച്ചുവെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അമേരിക്കയുടെ ആണവായുധ പ്രയോഗം ഒരു സ്വിച്ച് അമര്‍ത്തുന്ന അത്ര എളുപ്പമല്ല. എന്നുവെച്ചാല്‍, അമേരിക്കന്‍ പ്രസിഡന്റിന്റെ കയ്യില്‍ ഇതിനായി 'ഒരു ബട്ടണ്‍' ഇല്ല എന്നതു തന്നെ. എന്നാല്‍, ആണവായുധം പ്രയോഗിക്കാനുള്ള തീരുമാനമെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റിന് പരമാധികാരമുണ്ട്.

ട്രംപ് പറയുന്നതു പോലെ'അമേരിക്കന്‍ പ്രസിഡന്റിന് സ്വയം ഒരു ബട്ടണ്‍ അമര്‍ത്തി മിസൈലുകള്‍ തൊടുവിക്കാനാകില്ല. 'ആണവ മിസൈലുകള്‍ തൊട്ടുക്കണമെന്ന ഉത്തരവിറക്കാനുള്ള അധികാരം മാത്രമാണ് അദ്ദേഹത്തിനുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു. അത് പ്രസിഡന്റ് ഒന്ന് തന്റെ മേശപ്പുറത്തേയ്ക്ക് അബദ്ധത്തില്‍ കുനിഞ്ഞാല്‍ ജനങ്ങള്‍ക്ക് നേരെ മിസൈലുകള്‍ പറക്കുന്നതു പോലെയുള്ള ഒരു ബട്ടണ്‍ അല്ല ആ സംവിധാനം. പൊതുവിലുള്ള ഭയം അങ്ങിനെ ആണെന്നാണ് തോന്നുന്നതെന്നും ഫീവര്‍ പറഞ്ഞു.

ആണവ ആക്രമണത്തിന് ഉത്തരവിടുന്നതിന് സൈനീക മേധാവികളുമായും മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ മുതല്‍ മിസൈല്‍ അറകളിലെ ജീവനക്കാര്‍ വരെയുള്ള വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുമായും പ്രസിഡന്റിന് ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടി വരും.

Ads by Google
Ads by Google
Loading...
TRENDING NOW