Monday, November 19, 2018 Last Updated 24 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jan 2018 01.46 PM

ഇന്ത്യയില്‍ വെച്ച് വംശീയ വിദ്വേഷത്തിന് ഇരയായിട്ടുണ്ട് ; അണ്ടര്‍ 17 ലോകകപ്പിലെ ഇംഗ്‌ളണ്ടിന്റെ ഹീറോ ബ്രൂസ്റ്റര്‍

uploads/news/2018/01/180578/brewster.jpg

ലോകകപ്പിനിടയില്‍ താന്‍ ഇന്ത്യയില്‍വെച്ച് വംശീയവിദ്വേഷത്തിന് ഇരയായതായി അണ്ടര്‍ 17 ലോകകപ്പ് ചാമ്പ്യന്മാരായി മാറിയ ഇംഗ്‌ളീഷ് ടീമിലെ പ്രധാന താരം റയാന്‍ ബ്രൂസ്റ്റര്‍. ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ കൊല്‍ക്കത്തയില്‍ നടന്ന ഫൈനലില്‍ സഹതാരമായ മോര്‍ഗാന്‍ ഗിബ്‌സ് വൈറ്റില്‍ നിന്നാണ് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. കഴിഞ്ഞയാഴ്ച ഒരു അഭിമുഖത്തിലാണ് ഈ ലിവര്‍പൂള്‍ താരം ഇക്കാര്യം തുറന്നുപറയാന്‍ ധൈര്യമായി മുമ്പോട്ട് വന്നത്.

ക്‌ളബ്ബിനും രാജ്യത്തിനും കളിക്കുമ്പോള്‍ അത്തരം അപമാനം തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും കഴിഞ്ഞ ഏഴു മാസത്തിനിടയിലെ അഞ്ചെണ്ണം ഉള്‍പ്പെടെ ഏഴു തവണ ഇങ്ങിനെ സംഭവിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. ഇംഗ്‌ളണ്ടിന് കളിക്കുമ്പോഴാണ് ഇവയില്‍ രണ്ടെണ്ണം ഉണ്ടായത്. ഇതില്‍ ഒരെണ്ണം ഇംഗ്‌ളണ്ട് സ്‌പെയിനെ 5-2 ന് കീഴടക്കി കപ്പെടുത്ത കഴിഞ്ഞ ഒക്‌ടോബറില്‍ കൊല്‍ക്കത്തയില്‍ നടന്ന അവസാന മത്സരത്തിലായിരുന്നു. ടീമിലെ സഹതാരവും വോള്‍വ്‌സിന്റെ മദ്ധ്യനിരക്കാരനുമായ ഗിബ്‌സ്‌വൈറ്റ് 'കുരങ്ങ്' എന്നാക്ഷേപിച്ചു.

താരത്തിന്റെ വെളിപ്പെടുത്തലില്‍ ഇംഗ്‌ളണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തെളിവുകള്‍ പഠിക്കുമെന്ന് ഫിഫ വക്താവും പറഞ്ഞു. യുവേഫാ യൂത്ത് ലീഗില്‍ റഷ്യന്‍ ക്‌ളബ്ബ് സ്പാര്‍ട്ടക് മോസ്‌കോ താരം ലിനോയ്ഡ് മിറോനോവിനെതിരേ താരത്തിന്റെ പേരില്‍ ലിവര്‍പൂളും യുവേഫയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. പത്ത് ആഴ്ചയ്ക്കിടയില്‍ സ്പാര്‍ട്ടക് മോസ്‌കോയില്‍ നിന്നും രണ്ടു തവണയാണ് താരത്തിന് ദുരനുഭവം ഉണ്ടായത്. ഒന്ന് ബോബി അഡെകാന്യേ എന്ന താരത്തില്‍ നിന്നും മറ്റൊന്ന് ലിനോയ്ഡ് മിറോനോവില്‍ നിന്നും.

Ads by Google
Ads by Google
Loading...
TRENDING NOW