Sunday, July 22, 2018 Last Updated 27 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jan 2018 12.10 PM

കിം ജോങ് ഉന്നിന്റെ മാനസിക നില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് അമേരിക്ക

uploads/news/2018/01/180556/kim-jong-un.jpg

ന്യൂയോര്‍ക്ക് : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മാനസിക നില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ്. 'അമേരിക്കയെ തകര്‍ക്കാനുള്ള സ്വിച്ച് തന്റെ കയ്യിലുണ്ടെന്നും തനിക്കെതിരെയോ തന്റെ രാജ്യത്തിന് എതിരെയോ അമേരിക്കയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും' കഴിഞ്ഞ ദിവസം കിം ജോങ് ഉന്‍ പ്രസ്താവന ഇറക്കിയിരുന്നു. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സാറാ സാന്‍ഡേഴ്‌സ്.

നാലു വര്‍ഷമായി ഒട്ടേറെ തവണ കിം ജോങ് ഉന്‍ മിസൈല്‍ പരിശീലനം നടത്തുകയും അമേരിക്കയ്ക്ക് എതിരെ ഭീഷണി മുഴക്കുകയുമാണ്. ഈ സാഹചര്യത്തില്‍ ഉത്തരകൊറിയന്‍ പ്രസിഡന്റിന്റെ മാനസികനില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. 'തന്റെ കയ്യിലും ആണവായുധ ബട്ടനുണ്ട്. എന്നാല്‍, അത് ഉത്തരകൊറിയന്‍ പ്രസിഡന്റിന്റെ കയ്യില്‍ ഉള്ളതിനെക്കാള്‍ വലുതും ശക്തവുമാണ്. അദ്ദേഹത്തിന്റേത് ക്ഷയിച്ചതും പട്ടിയുള്ളതുമാണെന്ന് രാജ്യത്തിലെ ആരെങ്കിലും അദ്ദേഹത്തിന് ഒന്ന് പറഞ്ഞു കൊടുക്കൂ' എന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ് സെക്രട്ടറിയുടെ പ്രതികരണം വന്നിരിക്കുന്നത്.

എല്ലാ രാജ്യങ്ങളുമായും സമാധാനപരാമയി മുന്നോട്ടു പോകാനാണ് അമേരിക്കയ്ക്ക് താത്പര്യം. ഉത്തരകൊറിയയോടും ഈ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അവര്‍ നല്ല തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും അമേരിക്കയേയും ജനങ്ങളെയും അധിക്ഷേപിക്കുന്ന നിലപാടില്‍ നിന്നും ഉത്തരകൊറിയ പിന്മാറണമെന്നും തുടര്‍ച്ചയായി ആണവ ഭീഷണി മുഴക്കുന്നത് രാജ്യത്തിന് ഭാവിയില്‍ ദോഷം ചെയ്യുമെന്നും സാന്‍ഡേഴ്‌സ് വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW