Thursday, September 13, 2018 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jan 2018 12.14 PM

രാമപുരം ചിറക്കല്‍ കാവ് ദേവീ ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവവും പൊങ്കാലയും നടന്നു

uploads/news/2018/01/180549/chirakkal-kavu-temple.jpg

രാമപുരം: കിഴതിരി ചിറക്കല്‍ക്കാവ് ദേവി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം പൊങ്കാലയും നടന്നു. രാവിലെ 9.00 മണിക്ക് ക്ഷേത്രം മേല്‍ശാന്തി ബ്രഹ്മശ്രീ മുരളീധരന്‍ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് അഗ്നി പകര്‍ന്നതോടെ പൊങ്കാല ആരംഭിച്ചു. നിരവധി ഭക്തരാണ് പൊങ്കാലയര്‍പ്പിക്കുന്നതിന് എത്തിയത്.

uploads/news/2018/01/180549/kottu.jpg

വൈകിട്ട് 5.30ന് തൃപ്പൂണിത്തുറ നവജോതിന്റെയും ശ്രീജേഷിന്റെയും നേതൃത്വത്തിലുള്ള സംഘം നടത്തിയ പഞ്ചാരിമേളം ശ്രദ്ധേയമായി. തുടര്‍ന്ന് നടന്ന താലപ്പൊലി ഘോഷയാത്രയില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. ഇതോടെ 47 ദിവസം നീണ്ടു നിന്ന കളമെഴുത്തും പാട്ടിനുമാണ് സമാപനം കുറിച്ചിരിക്കുന്നത്.

വൈകിട്ട് രാമപുരം നാട്യാഞ്ജലി നൃത്ത സംഗീത വിദ്യാലയത്തിലെ വിദ്യാര്‍ത്തികളുടെ നൃത്തമഞ്ജരിയും നടന്നു. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ സാമൂഹിക നാടകം കരുണയും അവതരിപ്പിച്ചു.

Ads by Google
Thursday 04 Jan 2018 12.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW