Sunday, July 22, 2018 Last Updated 24 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jan 2018 12.12 PM

മൂന്നു കിലോ സ്വര്‍ണ്ണത്തില്‍ ഡയമണ്ടും പ്ലാറ്റിനവും പതിപ്പിച്ച കുപ്പി; ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക മോഷണം പോയി

uploads/news/2018/01/180548/vodka.jpg

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക മോഷണം പോയി. ഡെന്മാര്‍ക്കിലെ ബാറില്‍ നിന്നാണ് 1.3 മില്ല്യന്‍ യുഎസ് ഡോളര്‍(ഏകദേശം 82 കോടി ഇന്ത്യന്‍ രൂപ) വില വരുന്ന വോഡ്ക മോഷ്ടിച്ചത്. മൂന്നു കിലോ സ്വര്‍ണ്ണത്തില്‍ വിലപിടിപ്പുള്ള ഡയമണ്ട്‌സും, പ്ലാറ്റിനവും പതിച്ച കുപ്പിയിലാണ് വോഡ്ക.

കോപ്പന്‍ഹേഗനിലെ കഫേ 33 ബാറിലാണ് മോഷണം നടന്നത്. ബാറില്‍ നിന്ന് മറ്റൊന്നും മോഷണം പോയിട്ടില്ല എന്നത് ഈ വോഡ്ക മാത്രം ലക്ഷ്യമിട്ടുള്ള കവര്‍ച്ചയായിരുന്നെന്ന് വ്യക്തമാക്കുന്നു. വിലപിടിപ്പുള്ള മറ്റ് 1200 വോഡ്കകളും ബാറിലുണ്ടായിരുന്നു. മോഷണം പോയ വോഡ്കയ്ക്ക് ഇന്‍ഷറന്‍സുകളൊന്നും ബാറുടമ എടുത്തിരുന്നില്ലയെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW