Monday, January 08, 2018 Last Updated 19 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jan 2018 10.36 AM

താപനില പൂജ്യത്തിനും താഴേയ്ക്ക്: ഊട്ടിയില്‍ കനത്തമഞ്ഞു വീഴ്ചയില്‍ തേയില കരിയുന്നു

Snowfall,  Ooty

ഊട്ടി: മഞ്ഞില്‍ കുളിച്ച് ഊട്ടി. ഡിസംബര്‍ മാസത്തോടെ ഊട്ടിയില്‍ ആരംഭിച്ച മഞ്ഞുവീഴ്ചയുടെ കാഠിന്യം കൂടി വരികയാണ്. കുറഞ്ഞ താപനില പൂജ്യത്തിനും താഴേയ്ക്കും താഴുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഞ്ഞു വീഴ്ച യില്‍ പ്രദേശത്ത് വന്‍ നാശനഷ്ടമാണ് സംഭവിക്കുന്നത്.

കണത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് തേയില കൊളുന്തുകള്‍ കരിഞ്ഞു തുടങ്ങി. ഊട്ടി, അനുമാപുരം, ലവ് ഡെയില്‍, ദൊഡബെട്ട, കുന്തച്ചെപ്പ തുടങ്ങിയ ഭാഗങ്ങളിലെ 500 ഏക്കറോളം സ്ഥലത്ത് തേയില ചെടികള്‍ കരിഞ്ഞു. ഇലകളില്‍ മഞ്ഞു വീണു കട്ടി പിടിച്ചിരിക്കുകയും, സൂര്യപ്രകാശം തട്ടുമ്പോള്‍ ഉരുകുകയും ചെയ്യുന്നതോടെയാണ് തേയില കരിയാന്‍ തുടങ്ങിയത്.

Snowfall,  Ooty

മഞ്ഞുവീഴ്ചയില്‍ കാര്‍ഷിക മേഖലയ്ക്ക് വന്‍ നാശനഷ്ടമാണ് സംഭവിക്കുന്നത്. കാരറ്റ്, കാബേജ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ കൃഷിയേയും മഞ്ഞുവീഴ്ച പ്രതികൂലമായി ബാധിക്കുന്നു.

Snowfall,  Ooty

Ads by Google
Ads by Google
LATEST NEWS
TRENDING NOW