Thursday, February 22, 2018 Last Updated 14 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jan 2018 06.35 PM

2019 വരെ താജ്മഹലില്‍ പോകരുത് : ലോക സഞ്ചാരികള്‍ക്കുള്ള മുന്നറിയിപ്പിനു പിന്നിലെ കാരണം ഇതാണ്

Fodor travel guide

ഫോഡോര്‍ ട്രാവല്‍ ഗൈഡ് 2018 ല്‍ സന്ദര്‍ശന യോഗ്യമല്ലാത്ത ലോക പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടിക പുറത്തിറക്കി. ഇന്ത്യയുടെ അഭിമാനമായ താജ്മഹലും ഈ പട്ടികയില്‍ ഉണ്ട്. പല തരം സുരക്ഷാഭീഷണികളും അറ്റകുറ്റ പണികളും ഒക്കെയാണ് ഈ നോ ലിസ്റ്റിന് പിന്നിലെ കാരണങ്ങള്‍.

താജ്മഹല്‍ ഈ വര്‍ഷമാദ്യം മുതല്‍ സമ്പൂര്‍ണ ശുചീകരണത്തിന് വിധേയമാകുന്നു. നിര്‍മിച്ചതിനു ശേഷം ഇതാദ്യമായാണ് താജ്മഹല്‍ മുഴുവനായി വൃത്തിയാക്കുന്നത്. മണ്ണ് കൊണ്ടും മറ്റും നിര്‍മിച്ച ഒരു പ്രത്യേക പേസ്റ്റ് ഉപയോഗിച്ചാണ് താജ്മഹല്‍ വൃത്തിയാക്കുന്നത്. വൃത്തിയാക്കലിന്റെ പുരോഗതിക്കനുസരിച്ചു താജ്മഹലിന് ചളിയുടെ നിറം വരും. ഇത് താജ്മഹലിന്റെ ഭംഗി കുറക്കുന്ന കാഴ്ചയാണ്. മാത്രമല്ല ചളി പിടിച്ച താജ്മഹലിന് മുന്നില്‍ നിന്ന് ഫോട്ടോ എടുത്താല്‍ നല്ല വൃത്തികേടാവും എന്നും ഈ പട്ടിക സഞ്ചാരികളെ ഓര്‍മിപ്പിക്കുന്നു. 2019 പകുതിയെങ്കിലും ആവും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കഴിയാന്‍. അത് വരെ കാത്തിരിക്കാന്‍ ഇവര്‍ യാത്രികരോട് പറയുന്നു.

എവറസ്റ്റ് കയറുന്നതും കാലാവസ്ഥാ വ്യതിയാനം കാരണം സുരക്ഷാ ഭീഷണിയുയര്‍ത്തുന്നുണ്ട്. മുന്‍വര്‍ഷങ്ങളിലെ മരണ നിരക്ക് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ചില ഇടങ്ങളില്‍ ഇടിഞ്ഞു തുടങ്ങിയതിനാല്‍ ചൈനയിലെ വന്മതിലും സുരക്ഷിതമല്ല. മ്യാന്‍മറിലെ റോഹിന്‍ഗ്യ കലാപം അവിടെയെത്തുന്ന സഞ്ചാരികള്‍ക്കു ഭീഷണിയാണ്. ഇക്വഡോറിലെ ഗാലപ്പാനോസ് ദ്വീപു സമൂഹം,, ഫാങ് പാര്‍ക്ക് തായ്‌ലന്‍ഡ്, അമേരിക്കയിലെ മിസോറി എന്നിവയാണ് നോ ലിസ്റ്റിലെ മറ്റു പ്രധാന സ്ഥലങ്ങള്‍. വെനീസിലും ആംസ്റ്റര്‍ഡാമിലുമെല്ലാം സഞ്ചാരികളുടെ തള്ളിക്കയറ്റം സുന്ദരമായ കാഴ്ചയെ തടസപ്പെടുത്തുമെന്നും ഫോഡര്‍ ട്രാവല്‍ ഗൈഡ് ഓര്‍മിപ്പിക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW