Tuesday, January 09, 2018 Last Updated 20 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jan 2018 04.36 PM

സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, കംമ്പ്യൂട്ടര്‍ നന്നാക്കുക, ഫോണ്‍ തകരാറുകള്‍ പരിഹരിക്കുക: ആറ്റിങ്ങല്‍ ഇരട്ട കൊലപാതകത്തില്‍ തൂക്കുകയര്‍ കാത്ത് കഴിയുന്ന നിനോയുടെ ഇന്നത്തെ അവസ്ഥ ഇങ്ങനെ

uploads/news/2018/01/180285/ninoo.jpg

ആറ്റിങ്ങല്‍ ഇരട്ട കൊലപാതകക്കേസില്‍ നിനോ മാത്യൂ ഇന്നു ജയിലില്‍ തൂക്കുകയര്‍ കാത്തു കഴിയുകയാണ്. കാമുകി അനുശാന്തിയുമായുള്ള അവിഹിതബന്ധം തുടരാന്‍ പിഞ്ചു കുഞ്ഞിനേയും കാമുകിയുടെ അമ്മയിയമ്മയേയും ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. ജയിലില്‍ എത്തി തുടക്കത്തില്‍ ഏതാനാം ആഴ്ചകളില്‍ നിനോ കരച്ചിലായിരുന്നു. പിന്നീട് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. തുടര്‍ന്നു തനിക്കു തെറ്റു പറ്റി എന്നു തിരിച്ചറിയുകയായിരുന്നു. അവസരം കിട്ടുമ്പോഴോക്കെ പശ്ചാത്തപിക്കുന്നുമുണ്ട്. നിനോയുടെ വിദ്യാഭ്യാസവും കാര്യപ്രാപ്തിയും കണക്കിലെടുത്താണ് ജയിലില്‍ ജോലികള്‍ നല്‍കിരുന്നത്.

ആദ്യം, കിടന്നിരുന്ന ബ്ലോക്കിന്റെ ചുമതലയായിരുന്നു നിനോയ്ക്കു നല്‍കിയത്. ബ്ലോക്കിലെ തടവുകാരുമായി ഇയാള്‍ നല്ല ബന്ധത്തിലായി. തുടര്‍ന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് ജയിലിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സഹായമായതോടെ സ്‌റ്റോറിന്റെ ചുമതല കൂടി നല്‍കി. സ്‌റ്റേറിലെ സാധനങ്ങളുടെ സ്‌റ്റോക്കും വിതരണവും കമ്പ്യുട്ടറില്‍ രേഖപ്പെടുത്തുന്നതായിരുന്നു ആദ്യ ജോലി.

പിന്നീട് ജയിലിലെ കംമ്പ്യൂട്ടറുകളും ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണിലെ തകരാറുകള്‍ ശരിയാക്കുന്നതിനും പുതിയ സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതുമൊക്കെ നിനോയുടെ നേതൃത്വത്തിലായി എന്നു റിപ്പോര്‍ട്ട് ഉണ്ട്. അങ്ങനെ നിനോ ജയിലില്‍ കംമ്പ്യൂട്ടര്‍ മാസ്റ്ററായി. സെല്ലിലെ മറ്റു തടവുകാരുടെ മേല്‍ നോട്ടവും ദൈനംദിന കാര്യങ്ങളുടെ ചുമതലയും നിനോയ്ക്കാണ്. ഇയാള്‍ ടെക്ക്‌നോ പാര്‍ക്കിലെ സോഫ്റ്റവെയര്‍ കമ്പനിയിലെ ഗ്രൂപ്പ് ലിഡറായിരുന്നു. ആലുവ കൂട്ടകൊലക്കേസിലെ ആന്റണി, റിപ്പര്‍ ജയാനന്ദന്‍ തുടങ്ങിയവരാണു നിനോ മാത്യൂസിനൊപ്പം ബ്ലോക്കില്‍ ഉള്ളവര്‍.

അത്തം നാളുകാര്‍ക്ക് രാജയോഗം, ചിത്തിരക്കാര്‍ക്കു ഗുണദോഷസമ്മിശ്രം, ചോതി നാളുകള്‍ക്ക് അപ്രതീക്ഷിത അനുഭവങ്ങള്‍: 2018 നിങ്ങള്‍ക്ക് എങ്ങനെ

Ads by Google
Wednesday 03 Jan 2018 04.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW