Thursday, April 05, 2018 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jan 2018 04.16 PM

ഗര്‍ഭകാല പ്രമേഹവും കുഞ്ഞിന്റെ ആരോഗ്യവും

''ഗര്‍ഭ സമയത്ത് ആവശ്യത്തിന് ഇന്‍സുലിന്‍ ലഭിക്കാതെ വരുമ്പോള്‍ ശരീരം ശേഖരിച്ചു വച്ചിരിക്കുന്ന കൊഴുപ്പിലൂടെ ഊര്‍ജം ഉല്പ്പാദിപ്പിക്കാന്‍ ശ്രമിക്കും. ഇതു ഗര്‍ഭിണിക്കും ശിശുവിനും അപകടകരമായ കിറ്റോ അസിഡോസിനു കാരണമാകുന്നു''
uploads/news/2018/01/180271/dibiticspregncy030118.jpg

പ്രമേഹമില്ലാത്തവരും ഗര്‍ഭധാരണത്തിനു മുമ്പു രക്തം പരിശോധിച്ചു പ്രമേഹം ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഗര്‍ഭസ്ഥ ശിശുവില്‍ ആദ്യ ആറ് ആഴ്ചകളില്‍ പ്രധാന അവയവങ്ങളുടെ രൂപീകരണം നടക്കുന്നു. ഈ സമയം പ്രമേഹം അധികരിക്കുന്നതു കുഞ്ഞിനു ദോഷം ചെയ്യും.

ഗര്‍ഭ സമയത്ത് ആവശ്യത്തിന് ഇന്‍സുലിന്‍ ലഭിക്കാതെ വരുമ്പോള്‍ ശരീരം ശേഖരിച്ചു വച്ചിരിക്കുന്ന കൊഴുപ്പിലൂടെ ഊര്‍ജം ഉല്പ്പാദിപ്പിക്കാന്‍ ശ്രമിക്കും. ഇതു ഗര്‍ഭിണിക്കും ശിശുവിനും അപകടകരമായ കിറ്റോ അസിഡോസിനു കാരണമാകുന്നു. ഇതുമൂലം ബോധക്കേടും മരണവും വരെ സംഭവിക്കാം.

പ്രമേഹ രോഗികളായ സ്ത്രീകള്‍ ഗര്‍ഭിണികളാകുമ്പോള്‍ ഗുളികകള്‍ക്കു പകരം ഇന്‍സുലിനാണ് ഉപയോഗിക്കേണ്ടത്. കുത്തിവയ്‌ക്കേണ്ട ഇന്‍സുലിന്റെ അളവു വര്‍ധിപ്പിക്കേണ്ടതായും വരുന്നു. പ്രസവത്തിനു ശേഷം ഇവര്‍ക്കു ഗുളികയിലേക്കു തന്നെ തിരിച്ചുവരാം.

പ്രമേഹമുള്ള സ്ത്രീകള്‍ക്കു മൂത്രാശയ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. പനി, മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ കണ്ടാല്‍ ഉടനെ ഡോക്ടറെ കാണേണ്ടതാണ്.

കുട്ടികളെ ബാധിക്കുമ്പോള്‍


അമ്മമാരിലെ പ്രമേഹം കുട്ടികളെയും ബാധിക്കാം. പലതരത്തിലുള്ള സങ്കീര്‍ണതകള്‍ ഇതുമായി ബന്ധപ്പെട്ട് കണ്ടുവരുന്നു.

1. ഭാരമുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നു.
2. കുഞ്ഞുങ്ങള്‍ക്കു പ്രമേഹത്തിനുള്ള സാധ്യത.

3. കുഞ്ഞുങ്ങളുടെ വളര്‍ച്ചയേയും തലച്ചോറിനേയും ബാധിക്കാം.
4. മാനസിക വളര്‍ച്ചയേയും ദോഷമായി ബാധിക്കാം.

5. തൂക്കക്കുറവുള്ള കുഞ്ഞുങ്ങള്‍.

ഗര്‍ഭാവസ്ഥയിലുള്ള ഭക്ഷണക്രമീകരണം


മറ്റു ഗര്‍ഭിണികളെപ്പോലെ തന്നെ പ്രമേഹരോഗികള്‍ക്കും ശരിയായ അളവില്‍ പോഷകഘടകങ്ങള്‍ അടങ്ങിയ ഭക്ഷണം ആവശ്യമാണ്. ഗര്‍ഭകാലത്തു തൂക്കത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകളെ കാണിക്കുന്നു.

ഗര്‍ഭിണികള്‍ പോഷക സമൃദ്ധമായ ആഹാരം കഴിക്കുന്നതു കുട്ടിയുടെ ശാരീരിക മാനസിക വളര്‍ച്ചയെ ക്രമപ്പെടുത്താന്‍ സഹായിക്കും. ശരിയായ ഭക്ഷണക്രമം പാലിക്കാത്തവര്‍ക്കുണ്ടാകുന്ന കുട്ടികളില്‍ തൂക്കക്കുറവു കണ്ടുവരുന്നു. ആഴ്ചയിലൊരിക്കല്‍ തൂക്കം നോക്കുന്നുതും നന്നായിരിക്കും.

മധുരാംശം അധികം അടങ്ങിയതും ധാരാളം കൊഴുപ്പടങ്ങിയതും എണ്ണയില്‍ വറുത്തതുമായ ഭക്ഷണം കഴിവതും ഒഴിവാക്കുക. പച്ചക്കറികളും തവിടു കളയാത്ത ധാന്യങ്ങളും ധാരാളം ഉപയോഗിക്കുക, മൂത്രം ധാരാളം ശ്രവിപ്പിക്കുന്നതും മേദസ് വര്‍ധിപ്പിക്കാത്തതുമായ ആഹാരപദാര്‍ഥങ്ങള്‍ ഉപയോഗിക്കുക.

ഇന്‍സുലിന്‍ ഡോക്ടര്‍ നിര്‍ദേശിച്ച അളവില്‍ എടുക്കുക. തൊലി കളയാത്ത പയറിനങ്ങള്‍, പാല്‍, മത്സ്യം, മുട്ട, കോഴിയിറച്ചി തുടങ്ങിയവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ജീവകങ്ങളും ധാതുലവണങ്ങളും പ്രത്യേകിച്ച് കാല്‍സ്യം, ഇരുമ്പ് തുടങ്ങിയവ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക.

നാരുകള്‍ അടങ്ങിയ ഭക്ഷണം രക്തത്തില്‍ പഞ്ചസാരയുടെ അളവു കൂടുന്ന സമയം ദീര്‍ഘിപ്പിക്കാന്‍ സഹായിക്കും. പച്ചക്കറികളും പഴവര്‍ഗങ്ങളും ഗര്‍ഭിണികളില്‍ കണ്ടുവരുന്ന മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും.

വ്യായാമം


പ്രമേഹരോഗി ഗര്‍ഭിണിയായിരിക്കുമ്പോള്‍ നിശ്ചിത ക്രമത്തില്‍ ദിവസവും വ്യായാമം ചെയ്യുന്നതും നല്ലതാണ്. ശരീരപേശികള്‍ക്കു പഞ്ചസാര ശരിയായി ഉപയോഗപ്പെടുത്താനും രക്തചംക്രമണം വര്‍ധിപ്പിക്കുവാനും വ്യായാമം ഉപകരിക്കുന്നു.

ലഘു വ്യായാമങ്ങള്‍ ഗര്‍ഭിണിക്കള്‍ക്ക് ഉന്മേഷം നല്‍കുന്നതോടൊപ്പം സുഖ പ്രസവം സാധ്യമാക്കുകയും ചെയ്യും. ദിവസവും ചെറിയ തോതില്‍ നടത്തം ശീലമാക്കുന്നതു നല്ലതാണ്. സ്വന്തമായി വ്യായാമം ആരംഭിക്കുന്നതിനു മുമ്പു ഡോക്ടറുടെ അഭിപ്രായം തേടുന്നതാണ് ഉത്തമം.

Ads by Google
TRENDING NOW