Friday, June 29, 2018 Last Updated 4 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jan 2018 03.56 PM

കുജന്‍ (ചൊവ്വ) വിവാഹം മുടക്കിയോ...?

''സ്ത്രീജാതകത്തില്‍ ഏഴാംഭാവത്തില്‍ ഒരു ഗ്രഹവും നില്‍ക്കാന്‍ പാടില്ല; എന്നൊരു അഭിപ്രായം കൂടിയുണ്ട്. സ്ത്രീ ജാതകത്തിലെ 7, 8 ഭാവങ്ങളിലെ കുജന്‍ ഭര്‍ത്താവില്‍നിന്നും പിരിയുന്നതിന് കാരണക്കാരനായി മാറും.''
uploads/news/2018/01/180267/joythi030118a.jpg

വിശ്വാസത്തോടൊപ്പം അല്‍പം അന്ധവിശ്വാസംകൂടി കൊണ്ടുനടക്കുന്നവരാണ് നമ്മളില്‍ പലരും. അതിലൊന്നാണ് ചൊവ്വാദോഷം.

വിവാഹ വിഷയത്തില്‍ നമ്മള്‍ അകാരണമായി ചൊവ്വയെ ഭയക്കുന്നു. അതില്‍ വിവാഹപ്രായമെത്തിയ പെണ്‍കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് കൂടുതല്‍.

എന്താണ് ചൊവ്വാദോഷം? ഈ ദോഷംകൊണ്ട് മാത്രമാണോ വിവാഹം മുടങ്ങുന്നതും വിവാഹാനന്തര കുടുംബജീവിതത്തിലെ താളപ്പിഴകള്‍ക്ക് കാരണമാകുന്നതും?

വിവാഹ വിഷയത്തില്‍ തടസ്സങ്ങള്‍ ഉണ്ടാക്കുന്ന ഒന്നെന്ന രീതിയിലാണ് ചൊവ്വയെ (കുജന്‍) നമ്മള്‍ ഇത്രകണ്ട് ഭയപ്പെടുന്നത്. ആഗ്‌നേയ ഗ്രഹമായ ചൊവ്വ ഒരു പാപഗ്രഹമാണ്.

ഇങ്ങനെ പാപിയും ആഗ്‌നേയനുമായ ഒരു ഗ്രഹം വിവാഹസ്ഥാനത്ത് വന്നാല്‍ അത് ദോഷമായി (ഭാര്യാ ഭര്‍ത്താക്കന്മാരില്‍ മരണമുള്‍പ്പെടെ) മാറുമെന്ന് നാം വിശ്വസിക്കുന്നു.ലഗ്നാല്‍ 1, 2, 4, 7, 8, 12 ഭാവങ്ങളില്‍ കുജന്‍ വന്നാല്‍ വിവാഹജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ആചാര്യമതം.

ഇതില്‍ വിശേഷിച്ച് സ്ത്രീജാതകത്തില്‍ ഏഴാംഭാവത്തില്‍ ഒരു ഗ്രഹവും നില്‍ക്കാന്‍ പാടില്ല; എന്നൊരു അഭിപ്രായം കൂടിയുണ്ട്. സ്ത്രീ ജാതകത്തിലെ 7, 8 ഭാവങ്ങളിലെ കുജന്‍ ഭര്‍ത്താവില്‍നിന്നും പിരിയുന്നതിന് കാരണക്കാരനായി മാറും. (8-ലെ ചൊവ്വ വൈധവ്യദോഷത്തെ ചെയ്യും.)

4, 7 എന്നീ ഭാവങ്ങളിലെ സ്വക്ഷേത്രസ്ഥിതിനായ കുജന്‍ കുജദോഷം ചെയ്യുന്നതല്ല... ഈ ഭാവങ്ങളിലുള്ള നീചവും, മൗഢ്യവും ഒഴിച്ചുള്ള കുജന്‍ പൂര്‍ണ്ണ നന്മയെ ചെയ്യുന്നതാണ്.

''ചരരാശിഗതോ ഭൗമ...
കുജദോഷം വിനശ്യതി...''
അതുകൊണ്ട് നീചരാശിയായ കര്‍ക്കടകം കുജന്റെ പാപശക്തി കുറയ്ക്കുന്നു.

ലഗ്നാല്‍ 7-ല്‍ കുജന്‍ നില്‍ക്കുകയും ആ ഭാവത്തിലേക്ക് ശുഭഗ്രഹദൃഷ്ടി ഉണ്ടാവുകയും ചെയ്താല്‍ (പ്രത്യേകിച്ച് ഗുരുദൃഷ്ടി) അതിന്റെ പാപശക്തി കുറയും.
7-ാം ഭാവാധിപനായ കുജന്‍ അഷ്ടമത്തില്‍ നില്‍ക്കുകയും, അഷ്ടമാധിപനായ ഗ്രഹം ഉച്ചനായിട്ടോ, സ്വക്ഷേത്രസ്ഥിതനായിട്ടോ ഇഷ്ടഭാവത്തില്‍ നിന്നാല്‍ അഷ്ടമത്തിലെ ചൊവ്വാ നില്‍ക്കുന്ന ദോഷത്തിന് പരിഹാരമാകും. ഇനി കുജന്‍ മാത്രമാണോ വിവാഹ വിഷയത്തില്‍ വില്ലനാകുന്നതെന്ന് നോക്കാം.

ഏഴാം ഭാവത്തില്‍ ബുധനോ, ശനിയോ നിന്നാല്‍ ആ സ്ത്രീജാതകയുടെ ഭര്‍ത്താവ് ബീജ ബലഹീനനായിത്തീരും. (പുംസത്വം)
ഏഴാം ഭാവത്തില്‍ പാപദൃഷ്ടിയോടുകൂടി ആദിത്യന്‍ നിന്നാല്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടാം.

പുരുഷ ജാതകത്തില്‍ ശുക്രന്‍ പാപമദ്ധ്യസ്ഥിതി വന്നാല്‍ ഭാര്യാമരണം ഉറപ്പ്. (അഗ്നി, കയര്‍, ഉയരത്തില്‍ നിന്നുള്ള വീഴ്ച മുതലായവ മൂലം)
7-ാം ഭാവത്തില്‍ ശുക്രന്‍ നില്‍ക്കുകയും ആ ശുക്രന് ശനിയുടെയോ, കുജന്റെയോ, യോഗമോ ദൃഷ്ടിയോ ഉണ്ടാകുകയോ ചെയ്താല്‍ ജാതകന്റെ ഭാര്യ പരപുരുഷനെ തേടുന്നവളാകും.

കളത്രകാരകനാണ് ശുക്രന്‍. ആ ശുക്രന്‍ ഏഴാം ഭാവത്തില്‍ വരാന്‍ പാടില്ല. അത് കളത്രവൈകല്യത്തെ ചെയ്യും.
(കാരക ഭാവങ്ങളില്‍ കാരകനാകുന്ന ഗ്രഹം നില്‍ക്കാന്‍ പാടില്ല).

രണ്ടാം ഭാവാധിപനും ഏഴാം ഭാവാധിപനും സ്വക്ഷേത്ര ബലവാന്മാരായി നിന്നാലും ഏഴാം ഭാവത്തില്‍ ബലവാനായ ശുക്രന്‍ വീക്ഷിച്ചാലും പാപയോഗമോ, പാപമദ്ധ്യസ്ഥിതിയോഇല്ലാതെ ശുക്രന്‍ കേന്ദ്രത്തില്‍ നിന്നാല്‍ ജാതകന് ഏക കളത്രയോഗമാണ്....

രണ്ട് ജാതകങ്ങള്‍ ചേര്‍ക്കുമ്പോള്‍ പൊരുത്തത്തോടൊപ്പം പാപസാമ്യപ്പൊരുത്തവും നോക്കേണ്ടതാകുന്നു. (രണ്ടും ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്നു) അപ്പോള്‍ കുജന്‍ മാത്രമല്ല മറ്റു ഗ്രഹങ്ങളും ചില അവസരങ്ങളില്‍ ഈ വിഷയത്തില്‍ ദോഷമായി മാറാം.

''ആനയെക്കൊണ്ട് നടക്കുന്ന പാപ്പാനുപോലും ഗജകേസരിയോഗ ലക്ഷണമുള്ളയാളാണ്. എന്നാല്‍ അയാള്‍ അതിന്റെ ഉടമയായിത്തീരുന്നില്ല. എന്തെന്നാല്‍ യോഗകര്‍ത്താക്കന്മാരായ ഗ്രഹങ്ങളുടെ നില്‍പ്പ് ജാതകത്തില്‍ എങ്ങനെയെന്ന് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.''

അതുകൊണ്ട് കുജനെ (ചൊവ്വ) അകാരണമായി ഭയക്കാതെ നല്ല ജ്യോതിഷിയില്‍നിന്നും ഉപദേശം നേടി മുന്നോട്ട് പോവുക.

വിപിന്‍ വി. ആചാരി
കോന്നി

Ads by Google
Ads by Google
Loading...
TRENDING NOW