Wednesday, April 04, 2018 Last Updated 22 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jan 2018 03.44 PM

രണ്ട് വയസ്സുവരെ മുലപ്പാല്‍ നിര്‍ബന്ധം

uploads/news/2018/01/180266/Weeklykids030118a.jpg

പ്രസവം കഴിഞ്ഞ് ഏതാനും ദിവസത്തേക്ക് മുലപ്പാല്‍ കുറവായിരിക്കും. ഈ സമയത്ത് ശിശുവിന് മറ്റാഹാരങ്ങളൊന്നും കൊടുക്കാനാകാത്തതിനാല്‍ അമ്മ ആശങ്കാഭരിതയാകും.

മനസ്സിലെ ഈ ആശങ്കതന്നെ മുലപ്പാല്‍ ഊറിവരുന്നതിന് വിഘാതമാകും. ഇതോടെ പല അമ്മമാരും കുപ്പിപ്പാലിനെ ആശ്രയിക്കുന്നു. ഇത് സംഭവിക്കാന്‍ പാടില്ല. മുലപ്പാലൂറുന്നതിനു മുമ്പുളള പാല്‍ അളവില്‍ കുറവാണെങ്കിലും കൂടൂതല്‍ പോഷകമൂല്യമുളളതാണ്.

മുല കുടിക്കുന്ന ശിശുക്കള്‍ എപ്പോഴും കരയുന്നത് സാധാരണയാണ്. കരഞ്ഞയുടനെ പാലില്ലാഞ്ഞിട്ടാണെന്നു പറഞ്ഞ് കുപ്പിപ്പാല്‍ കൊടുക്കരുത്. പ്രസവം കഴിഞ്ഞ് രണ്ടുദിവസം കഴിയുമ്പോഴേക്കും സ്വാഭാവികമായി മുലപ്പാല്‍ വന്നുതുടങ്ങും. മുലപ്പാലില്ലെങ്കിലും കുഞ്ഞിനെ മുലക്കണ്ണു ചപ്പിക്കണം.

കുഞ്ഞു നുണയുമ്പോള്‍ അമ്മയുടെ തലച്ചോറില്‍ മുലപ്പാലൂറുന്നതിനുളള ഹോര്‍മോണിന്റെ പ്രഭവകേന്ദ്രം പ്രചോദിതമാകും. മുലപ്പാല്‍ ചുരത്തുന്നതിനെ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍, മുലയൂട്ടുന്നതിനുളള അമ്മയുടെ ആഗ്രഹത്തെയും മുലയൂട്ടുന്നതിനോടൊപ്പം അവര്‍ക്കുണ്ടാകുന്ന ആനന്ദത്തെയും ആശ്രയിച്ചിരിക്കുന്നു. മുലപ്പാല്‍ കുറവാണെങ്കില്‍ വീണ്ടും വീണ്ടും കുഞ്ഞിനെ മുലയൂട്ടാന്‍ ചുറ്റുമുളളവര്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നത് നല്ലതാണ്.

കുഞ്ഞിന് രണ്ടുവയസ്സ് തികയുന്നതു വരെ മുലയൂട്ടണം. ആറുമാസം കഴിയുമ്പോള്‍ മുതല്‍ കപ്പില്‍നിന്നു കോരിക്കൊടുക്കാന്‍ തുടങ്ങണം. ഒരു വയസ്സ് കഴിയുമ്പോള്‍ കുഞ്ഞിന് മുതിര്‍ന്നവരുടെ ആഹാരങ്ങളെല്ലാം കൊടുത്തു തുടങ്ങണം.

Ads by Google
TRENDING NOW