Friday, April 19, 2019 Last Updated 9 Min 54 Sec ago English Edition
Todays E paper
Ads by Google
അഡ്വ.അനില്‍ കുമാര്‍
അഡ്വ.അനില്‍ കുമാര്‍
Wednesday 03 Jan 2018 03.37 PM

എല്ലാം ക്ഷമിക്കാന്‍ തയ്യാറായിട്ടും അനീഷിന്റെ മനസ്സുകാണാന്‍ ശ്രീലക്ഷ്മി തയ്യാറായില്ല; വീട്ടുകാരുടെ മുന്നില്‍ മാതൃകാ ദമ്പതികളായി കഴിഞ്ഞിരുന്ന അവര്‍ പിരിയാനുള്ള കാരണം

''ഞാന്‍ അടുക്കാന്‍ ശ്രമിച്ചെങ്കിലും ശ്രീലക്ഷ്മി എന്നില്‍നിന്ന് ഒഴിഞ്ഞുമാറി.''
uploads/news/2018/01/180262/Weeklyfamilycourt030118.jpg

ഒരിക്കല്‍ എന്റെ സുഹൃത്ത് ജിമ്മിയുടെ കൂടെ അനീഷ് എന്ന ചെറുപ്പക്കാരന്‍ എന്നെ കാണാന്‍ വന്നു. സൗഹൃദ സംഭാഷണത്തിനിടെ അവന്‍ അനീഷിനെ എനിക്ക് പരിചയപ്പെടുത്തി. അനീഷിന്റെ വിവാഹം കഴിഞ്ഞിട്ട് ഒരുവര്‍ഷം ആകുന്നു.

വിവാഹ മോചനം വേണമെന്ന ആവശ്യവുമായാണ് വന്നിരിക്കുന്നതെന്നും ജിമ്മി പറഞ്ഞു. പിരിയാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഞാന്‍ ചോദിച്ചു. അനീഷ് പറഞ്ഞതിങ്ങനെ:

''എന്റെ സഹോദരി രേവതിയുടെ വിവാഹദിവസമാണ് ശ്രീലക്ഷ്മിയെ ഞാനാദ്യമായി കാണുന്നത്. തിരക്കിനിടയിലും അവളുടെ മുഖം എന്റെ ശ്രദ്ധയില്‍ പെട്ടു. കാണാന്‍ അത്രസുന്ദരി ഒന്നുമല്ലെങ്കിലും ശ്രീത്വം തോന്നുന്ന മുഖമായിരുന്നു അവളുടേത്.

ഒരു നാടന്‍ പെണ്‍കുട്ടി. കണ്ട നിമിഷം മുതല്‍ എനിക്കവളെ ഇഷ്ടമായി. വിവാഹം കഴിഞ്ഞ് അന്ന് വൈകിട്ട് രേവതിയുടെ വീട്ടില്‍ ചെന്നപ്പോള്‍ ശ്രീലക്ഷ്മിയും അവിടെ ഉണ്ടായിരുന്നു. രേവതിയുടെ വീടിന് അടുത്തായിരുന്നു അവളുടെ വീടും.

ചെന്നപ്പോള്‍ മുതല്‍ ഞാന്‍ ശ്രീലക്ഷ്മിയെ ശ്രദ്ധിച്ചെങ്കിലും അവളെന്നെ നോക്കുകപോലും ചെയ്തില്ല. അവളുടെ ആ പെരുമാറ്റമാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. രേവതിയുടെ വീട്ടില്‍ പോകുമ്പോള്‍ ഒക്കെ ഞാന്‍ ആദ്യം നോക്കുന്നത് ശ്രീലക്ഷ്മിയെയാണ്.

നേരിട്ട് കാണാനോ സംസാരിക്കാനോ നിന്നില്ല. അങ്ങനെ ചെയ്താല്‍ എന്റെ സ്‌നേഹം തെറ്റായി എടുക്കുമോയെന്ന ഭയമായിരുന്നു. എന്നാല്‍ ശ്രീലക്ഷ്മിയെ ഇഷ്ടമാണെന്ന കാര്യം രേവതിയോട് പറഞ്ഞു. അവള്‍ ശ്രീലക്ഷ്മിയുടെ വീട്ടുകാരുമായി സംസാരിച്ചു.

മാസങ്ങള്‍ക്കുളളില്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. അമ്മയ്ക്ക് രേവതിയെപ്പോലെ തന്നെയായിരുന്നു ശ്രീലക്ഷ്മിയും. എല്ലാവരോടും അവള്‍ വളരെ ശാന്തമായും സ്‌നേഹത്തോടെയുമാണ് പെരുമാറിയത്. പക്ഷേ മറ്റുളളവരോട് കാണിക്കുന്ന സ്‌നേഹവും പരിഗണനയും എന്നോട് മാത്രം കാണിച്ചില്ല.

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞിട്ടും അവള്‍ എന്നില്‍ നിന്ന് അകലം പാലിച്ചു. ഭര്‍ത്താവ് എന്ന നിലയില്‍ അവള്‍ എന്നെ കണ്ടിട്ടില്ല. പലപ്പോഴും ഞാന്‍ അടുക്കാന്‍ ശ്രമിച്ചെങ്കിലും ശ്രീലക്ഷ്മി എന്നില്‍ നിന്ന് ഒഴിഞ്ഞുമാറി. ഒരു ദിവസം വൈകിട്ട് ഞാന്‍ അവളോട് തുറന്ന് സംസാരിച്ചു.

ശ്രീലക്ഷ്മിയുടെ മറുപടി എന്നെ വല്ലാതെ വേദനിപ്പിക്കുന്നതായിരുന്നു. വിവാഹത്തിന് മുന്‍പ് അവള്‍ കൂടെ പഠിച്ച സുഹൃത്തുമായി പ്രണയത്തിലായിരുന്നു. ഒരിക്കല്‍ അവരുടെ പ്രണയം വീട്ടില്‍ പിടിച്ചു. അതിനുശേഷം അവര്‍ തമ്മില്‍ ബന്ധം ഒന്നുമില്ലെന്ന് വീട്ടുകാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു.

വരുമാനം കുറവായതിനാല്‍ ആ പയ്യന്‍ വിദേശത്തേക്ക് ജോലി തേടി പോയി. തിരികെ വരുമ്പോള്‍ വിവാഹം കഴിക്കാമെന്നായിരുന്നു അവരുടെ തീരുമാനം. അതിനിടയിലാണ് ഞാന്‍ ശ്രീലക്ഷ്മിയെ കണ്ടതും ഇഷ്ടപ്പെട്ടതും.

വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ അവളുടെ അച്ഛന്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതുകൊണ്ട് മാത്രമാണ് ശ്രീലക്ഷ്മി വിവാഹത്തിന് സമ്മതിച്ചതെന്ന് അവള്‍ പറഞ്ഞു. അയാള്‍ അല്ലാതെ മറ്റൊരാള്‍ അവളുടെ ജീവിതത്തിലില്ലെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേര്‍ത്തു. അതോടെ എന്റെ എല്ലാ സ്വപ്നങ്ങളും ഇല്ലാതായി.

വിവാഹത്തിന് മുന്‍പ് അങ്ങനെ ബന്ധങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതെല്ലാം ക്ഷമിക്കാന്‍ ഞാന്‍ തയ്യാറായി. പക്ഷേ ശ്രീലക്ഷ്മി അതിനോട് യോജിച്ചില്ല. ഈ വിവരങ്ങള്‍ ഞാന്‍ ആരോടും പറഞ്ഞില്ല.

കുറച്ചുനാള്‍ കഴിയുമ്പോള്‍ അവളുടെ മനസ്സ് മാറുമെന്ന് കരുതി ഞാന്‍ കാത്തിരുന്നു. എല്ലാവരുടെയും മുമ്പില്‍ ഞങ്ങള്‍ മാതൃകാദമ്പതികള്‍ ആയിരുന്നു.

ഒരിക്കല്‍ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ ശ്രീലക്ഷ്മി തിരികെ വന്നില്ല. വൈകുന്നേരം ആയപ്പോഴേക്കും എന്റെ ഫോണിലേക്ക് അവളുടെ കോള്‍. 'എന്നോട് ക്ഷമിക്കണം, ഞാന്‍ അദ്ദേഹത്തോടൊപ്പം പോവുകയാണ്' എന്ന് പറഞ്ഞു. ഞാന്‍ മറുപടി പറയും മുന്‍പെ അവള്‍ കോള്‍ കട്ടാക്കി.

വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്‍പില്‍ ഞാനൊരു വിഡ്ഢിയായി. പിന്നീട് ഞാന്‍ ശ്രീലക്ഷ്മിയെ കണ്ടിട്ടില്ല. എല്ലാവരും പറയുന്നത് അവള്‍ക്കെതിരെ കേസ് കൊടുക്കണമെന്നും ഡിവോഴ്‌സ് അനുവദിക്കരുത് എന്നുമാണ്. പക്ഷേ ഞാനായിട്ട് അവളുടെ ജീവിതത്തിന് തടസ്സം നില്‍ക്കുന്നില്ല.

ശ്രീലക്ഷ്മി ആവശ്യപ്പെടാതെ തന്നെ ബന്ധം ഒഴിഞ്ഞ് കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്. എത്രയും പെട്ടെന്ന് അതിനുവേണ്ട നിയമനടപടികള്‍ സാര്‍ ചെയ്ത് തരണം'' എന്ന് അയാള്‍ ആവശ്യപ്പെട്ടു. വിവാഹം കഴിഞ്ഞിട്ട് ഒരുവര്‍ഷം തികയാഞ്ഞതുകൊണ്ട് ബന്ധം പിരിയുന്നതില്‍ കാലതാമസമുണ്ടായി.

അഞ്ജു രവി

Ads by Google
Ads by Google
Loading...
TRENDING NOW