Monday, April 23, 2018 Last Updated 53 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jan 2018 02.24 AM

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അസോസിയേറ്റ്‌ പ്രഫസര്‍ ഒഴിവ്‌

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ വിവിധ സ്‌കൂള്‍/ഡിപ്പാര്‍ട്ട്‌മെന്റുകളിലെ അസോസിയേറ്റ്‌ പ്രഫസര്‍ തസ്‌തികയില്‍ 12 ഒഴിവുകള്‍. ഈ മാസം 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഫിസിക്‌സ്, കെമിസ്‌ട്രി, ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ്‌/ജിയോളജി, ടൂറിസം മാനേജ്‌മെന്റ്‌/ടൂറിസം അഡ്‌മിനിസ്‌ട്രേഷന്‍/ മാനേജ്‌മെന്റ്‌ (ഹോസ്‌പിറ്റാലിറ്റി)/എം.ബി.എ. (ടൂറിസം ആന്‍ഡ്‌ ഹോസ്‌പിറ്റാലിറ്റി), ഇംഗ്ലീഷ്‌ ലാംഗ്വേജ്‌ ആന്‍ഡ്‌ ലിറ്ററേച്ചര്‍, ഗാന്ധിയന്‍ സ്‌റ്റഡീസ്‌/ഡവലപ്‌മെന്റ്‌ സ്‌റ്റഡീസ്‌/ഹിസ്‌റ്ററി/പൊളിറ്റിക്‌സ്/ഫിലോസഫി/ ഇക്കണോമിക്‌സ്/എഡ്യൂക്കേഷന്‍/സോഷ്യോളജി/എം.എസ്‌.ഡബ്ല്യു. (കമ്യൂണിറ്റി ഡവലപ്‌മെന്റ്‌ സ്‌പെഷ്യലൈസേഷന്‍), എഡ്യൂക്കേഷന്‍, സോഷ്യല്‍ സയന്‍സ്‌ അനുബന്ധ വിഷയങ്ങള്‍) എന്നീ വിഭാഗങ്ങളിലാണ്‌ ഒഴിവുകള്‍. യു.ജി.സി. ചട്ടപ്രകാരമുള്ള യോഗ്യതയാണ്‌ വേണ്ടത്‌. അപേക്ഷകര്‍ക്ക്‌ 01.01.2017ന്‌ 45 വയസ്‌ കവിയരുത്‌.
അര്‍ഹതയുള്ളവര്‍ക്ക്‌ ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവു ലഭിക്കും. 2000 രൂപയാണ്‌ രജിസ്‌ട്രേഷന്‍ ഫീസ്‌. പട്ടികവിഭാഗങ്ങള്‍ക്ക്‌ 1000 രൂപ. ഓണ്‍ലൈനായാണ്‌ ഫീസടയ്‌ക്കേണ്ടത്‌. വെബ്‌സൈറ്റ്‌ വിലാസം: www.mgu.ac.in

Ads by Google
Wednesday 03 Jan 2018 02.24 AM
YOU MAY BE INTERESTED
TRENDING NOW