Sunday, February 10, 2019 Last Updated 34 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jan 2018 10.59 AM

കൊച്ചിയില്‍ മുറി ബുക്ക് ചെയ്തത് വിദേശത്ത് നിന്നും, ഇടപാടുകളെല്ലാം നെറ്റ് കോളുകള്‍ വഴി ; വിദേശവനിത പിടിയിലായത് പുതിയ നിര്‍ദേശം കാത്തിരിക്കുമ്പോള്‍

uploads/news/2018/01/179893/drugs.jpg

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്നു വേട്ടയില്‍ വിദേശ വനിത പിടിക്കപ്പെട്ട സംഭവത്തില്‍ ഇന്ന് ഒരാള്‍ കൂടി അറസ്റ്റിലായേക്കുമെന്ന് റിപ്പോര്‍ട്ട്. കൊച്ചിയിലെത്തിയ യുവതി മയക്കുമരുന്ന് റാക്കറ്റിന്റെ അടുത്ത സന്ദേശനത്തിനായി കാത്തിരിക്കുമ്പോഴായിരുന്നു പിടിയിലായത്. മസ്‌കറ്റില്‍നിന്ന് ഒമാന്‍ എയര്‍വേയ്‌സില്‍ എത്തിയ ജോനാ ബിയാഗ് ഡി ടോറസാ(36)ണു പിടിയിലായത്.

കൊച്ചിയിലെ ഒരു ഹോട്ടലിലേക്കായിരുന്നു ഇവര്‍ മയക്കുമരുന്ന് കൊണ്ടുവന്നത്. വിദേശത്ത് നിന്നും ഓണ്‍ലൈന്‍ വഴി ഇവര്‍ക്കായി മുറി ബുക്ക് ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിലുള്ള വാട്സ്ആപ്പ് സന്ദേശത്തിന്റെ വിവരങ്ങളും നാര്‍ക്കോട്ടിക് സെല്‍ കണ്ടെത്തിയിട്ടുണ്ട്. ബ്രസീലിലെ സാവോപോളോയില്‍ നിന്നും കൊച്ചിയില്‍ നിന്നും ചിലര്‍ ബന്ധപ്പെട്ടിരുന്നതിനെ തുടര്‍ന്നാണ് കേരളത്തില്‍ എത്തിയത്.

കൊച്ചിയില്‍ ഇവര്‍ക്ക് തങ്ങാനുള്ള ഇടം സജ്ജമാക്കിയതും ഇവരുമായി നെറ്റ് കോള്‍ വഴി ബന്ധപ്പെട്ടവരായിരുന്നു. ഓണ്‍ലൈന്‍ വഴിയാണ് ബന്ധപ്പെട്ടിരുന്നത് എന്നതിനാല്‍ കോളുകളുടെ ഉറവിടം കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഓണ്‍ലൈനിലെ വീഡിയോ കോള്‍ വഴിയും നെറ്റ് കോള്‍ വഴിയുമാണ് ഇവരുമായി ബന്ധപ്പെട്ടത്. കൊച്ചി വരെ എത്തിയ ഇവര്‍ക്ക് ഇവിടെ നിന്നും എവിടേയ്ക്ക് പോകണമെന്ന് അറിയില്ലായിരുന്നു. റാക്കറ്റിന്റെ അടുത്ത കോളിന് വേണ്ടി കാത്തിരിക്കുമ്പോഴായിരുന്നു പിടിയിലായത്.

ഫിലിപ്പീന്‍സ് സ്വദേശിയാണ് ജോനാ. അതേസമയം സംസ്ഥാനത്തെ ഏറ്റവും വലിയ കൊെക്കെയ്ന്‍ വേട്ടയാണിത്. രാജ്യാന്തര വിപണിയില്‍ 25 കോടി രൂപ വിലയുള്ള 4.8 കിലോഗ്രാം കൊക്കെയ്‌നായിരുന്നു യുവതിയില്‍ നിന്നും കേന്ദ്ര നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയത്. ട്രോളി ബാഗിനുള്ളില്‍ അറ നിര്‍മിച്ച് അതില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ന്‍. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണ് പോലീസ്.

Ads by Google
Tuesday 02 Jan 2018 10.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW