Tuesday, October 16, 2018 Last Updated 5 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 01 Jan 2018 07.25 PM

അവര്‍ നല്‍കിയത് വഞ്ചന മാത്രം; പാകിസ്ഥാനുള്ള സാമ്പത്തിക സഹായം യുഎസ് നിര്‍ത്തലാക്കി

 Pakistan , Donald Trump

ന്യുയോര്‍ക്ക്: പാകിസ്ഥാന് നല്‍കിയിരുന്ന സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കി. പാകിസ്താന് കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി നല്‍കിയിരുന്ന ധനസഹായമാണ് അമേരിക്ക നിര്‍ത്തലാക്കിയത്. പതിനഞ്ച് വര്‍ഷത്തിനിടെ 33 ബില്യണ്‍ ഡോളര്‍ സഹായമാണ് പാകിസ്ഥാന് അമേരിക്ക നല്‍കിയത്. എന്നാല്‍ നല്‍കിയ സഹായത്തിനും വഞ്ചന മാത്രമാണ് തിരിച്ചു കിട്ടിയതെന്ന് യു.എസ് പ്രസിഡന്റ ഡൊണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

ട്രംപിന്റെ ട്വീറ്റ് ഇങ്ങനെ, പതിനഞ്ച് വര്‍ഷത്തിലധികമായി 33 ബില്യണ്‍ ഡോളറിലധികം പാകിസ്ഥാന് നല്‍കി അമേരിക്ക വഞ്ചിക്കപ്പെട്ടു. അവര്‍ നമുക്ക് തിരിച്ചു നല്‍കിയത് വഞ്ചന മാത്രമാണ്. നമ്മുടെ നേതാക്കള്‍ വിഢ്ഡികളാണെന്ന് അവര്‍ കരുതി. അഫ്ഗാനിസ്ഥാനില്‍ നാം തിരയുന്ന തീവ്രവാദികള്‍ക്ക് പാകിസ്ഥാന്‍ സുരക്ഷിത താവളം നല്‍കി. ഇനിയും ഇത് തുടരാനാകില്ല.

പാകിസ്ഥാന് നല്‍കി വരുന്ന ധനസഹായം നിര്‍ത്തലാക്കുമെന്ന് നേരത്തെ അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. തീവ്രവാദത്തിന് പാകിസ്ഥാന്‍ പിന്തുണ നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് സാമ്പത്തിക സഹായം നിര്‍ത്തലാക്കിയത്. ഡിസംബര്‍ ആദ്യം ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ധനസഹായം നിര്‍ത്തലാക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. ട്രംപ് അധികാരമേറ്റതോടെ പാകിസ്ഥാനുമായുള്ള അമേരിക്കയുടെ ബന്ധം വഷളായിരുന്നു.

അതിനിടെ അമേരിക്കയെ അനുനയിപ്പിക്കാന്‍ ഭീകരസംഘടനാ നേതാവ് ഹഫീസ് സയിദിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി ഹഫീസ് സയിദിന്റെ നേതൃത്വത്തിലുള്ള സംഘടനകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. അനുനയ നീക്കങ്ങള്‍ തുടങ്ങിയതിന് പിന്നാലെയാണ് അമേരിക്കന്‍ സര്‍ക്കാര്‍, പാക് സഹായം നിര്‍ത്തലാക്കിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW