Sunday, July 01, 2018 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 01 Jan 2018 02.52 PM

സമ്പൂര്‍ണ്ണ മാസഫലം

uploads/news/2018/01/179601/joythimasabhalamanilperunna.jpg

മേടം - (അശ്വതി, ഭരണി, കാര്‍ത്തിക 1/4)


ഈ മാസം നിങ്ങള്‍ക്ക് പൊതുവെ ഗുണദോഷസമ്മിശ്രമായ ഒരു കാലഘട്ടമാണുള്ളത്. തൊഴില്‍ രംഗത്ത് ഗുണാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ കര്‍മ്മമേഖലയില്‍ പ്രവേശിക്കുന്നതിന് സാധിക്കും. നൂതന സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ഏതുകാര്യത്തിലും ഭാഗ്യാനുഭവങ്ങള്‍ അനുകൂലമായി വന്നുചേരുന്നതാണ്. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക് ഉടനെ അത് തുടങ്ങുവാന്‍ സാധിക്കും.

വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് വളരെ അസുലഭമായ നേട്ടങ്ങള്‍ ഉണ്ടാകും. ബിസിനസ്സ്‌രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഐ. റ്റി. മേഖലയിലുള്ളവര്‍ക്കും അവിശ്വസനീയമായ നേട്ടങ്ങള്‍ക്ക് വഴിതുറക്കുന്നതായി കാണുന്നു. നിങ്ങളുടെ രാശിമേഘലയില്‍ തികച്ചും അസാധരണമായ ഒരു സൗഭാഗ്യയോഗകല തെളിയുന്നതായി കാണുന്നു. സര്‍വൈശ്വര്യ പ്രാപ്തിക്കും അഭീഷ്ട സിദ്ധിക്കുമായി സമുദ്രനീലം (oceanix) എന്ന രത്‌നക്കല്ല് ധരിക്കുക.

ഇടവം - (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)


ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. ഏതുകാര്യത്തിലും ഭാഗ്യാനുഭനവങ്ങള്‍ അനുകൂലമായി വരും. തൊഴില്‍ രംഗത്ത് ഗുണപരമായ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാകും. നൂതന സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും സാധിക്കും. ഏറെക്കാലമായി ചിന്തിക്കുന്ന ലക്ഷ്യങ്ങള്‍ പലതും ഈ മാസം സാധ്യമായി തീരുന്നതാണ്. പുതിയ ഗൃഹനിര്‍മ്മാണം ആരംഭിക്കും. വിദേശത്തും അന്യദേശത്തുമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് അസുലഭനേട്ടങ്ങള്‍ പലതും വന്നുചേരുന്നതാണ്. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങുന്നതിന് നിങ്ങള്‍ക്ക് കഴിയും.

കൂടുതല്‍ വിസ്തൃതിയും സൗകര്യങ്ങളുമുള്ള പുതിയ ഫ്‌ളാറ്റ് വാങ്ങുന്നതിനും സാധിക്കും. നൂതനഗൃഹോപകരണങ്ങള്‍ ലഭ്യമാകും. സമ്പല്‍സമൃദ്ധി കൈവരിക്കുന്നതിനുള്ള വഴികള്‍ അനേ്വഷിച്ചാല്‍ അത് പൂര്‍ണ്ണതയില്‍ എത്തിക്കുന്നതിനും സാധിക്കും. രാശി മണ്ഡലത്തില്‍ തെളിഞ്ഞുവരുന്ന ഒരു അസാധാരണമായ സൗഭാഗ്യകലയാണ് നിങ്ങളുടെ ഗുണാനുഭവങ്ങള്‍ക്ക് കാരണമാകാവുന്നത്. വെണ്‍പത്മരാഗം എന്ന (white lotus stone) രത്‌നം ധരിക്കുന്നത് സര്‍വ്വസൗഭാഗ്യദായകം.

മിഥുനം - (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)


ഉദ്ദേശിക്കുന്നകാര്യങ്ങള്‍ അധികവും നടക്കും. സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകും. ആശയങ്ങളും ആഗ്രഹങ്ങളും സഫലമാകും. ചികിത്സ ഫലിച്ചുതുടങ്ങും. ബന്ധുജനങ്ങളുമായി വിനോദയാത്രയ്ക്ക് അവസരമുണ്ടാകും. വ്യാപാരവ്യവസായ മേഖലയില്‍ പുരോഗതി ഉണ്ടാകും. വരവും ചിലവും ഒത്തുപോകാന്‍ വിഷമിക്കും. കലാകായിക മത്സരങ്ങള്‍ക്കുള്ള പരിശീലം തുടങ്ങാന്‍ സാധിക്കും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും.

കക്ഷിരാഷ്ട്രീയമത്സരത്തില്‍ വിജയം ഉറപ്പാണ്. പ്രത്യോപകാരം ചെയ്യാന്‍ അവസരം ഉണ്ടാകും പ്രവര്‍ത്തന നേട്ടം വിലയിരുത്തി പുതിയ കര്‍മ്മമണ്ഡലത്തിന് തുടക്കം കുറിക്കും. വിഷമഘട്ടങ്ങളെ തരണം ചെയ്യാന്‍ അശ്രാന്തപരിശീലനം ആവശ്യമാണ്. ദീര്‍ഘകാലസുരക്ഷയ്ക്ക് ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യും. മേലധികാരികളുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കും.

കര്‍ക്കടകം - (പുണര്‍തം 1/4, പൂയം, ആയില്യം)


മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരാരംഭിക്കാന്‍ സാധിക്കും. സഹപ്രവര്‍ത്തകരുടെ സഹകരണത്തോടെ കാര്യങ്ങള്‍ കൃത്യസമയത്ത് ചെയ്തുതീര്‍ക്കാന്‍ സാധിക്കും. ആത്മ വിശ്വാസത്തോടുകൂടി പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ സാധിക്കും. അന്യര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതു ഫലപ്രദമാകും. കുടുംബ ജീവിതത്തില്‍ സമാധാന അന്തരീക്ഷം സംജാതമാകും. അസുഖങ്ങള്‍ തക്കസമയത്തു ചികിത്സിക്കുന്നതില്‍ ഉദാസീനത വിചാരിക്കരുത്.

കര്‍മ്മമേഖലയില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. ചെലവുകള്‍ വളരെ നിയന്ത്രിക്കണം. ദമ്പതികളുടെ ആഗ്രഹങ്ങള്‍ സഫലമാകും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. നയതന്തങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ ലക്ഷ്യപ്രാപ്തി നേടും. യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത കാണുന്നു. അനാവശ്യ ചിന്തകളാല്‍ ആധി വര്‍ധിക്കും. സന്താനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനത്തിലെത്തും. വ്യാപാര രംഗത്തുള്ളവര്‍ക്കും, കര്‍ഷകര്‍ക്കും അനുകൂല സമയമാണ്.

ചിങ്ങം - (മകം, പൂരം, ഉത്രം 1/4)


പുതിയ വിദ്യ അഭ്യസിച്ചു തുടങ്ങും. നിരവധികാര്യങ്ങള്‍ നിഷ്‌കര്‍ഷയോടുകൂടി ചെയ്തു തീര്‍ക്കാന്‍ സാധിക്കും. ശത്രുതയിലായിരിക്കുന്നവര്‍ മിത്രങ്ങളായിത്തീരും. വിശേഷപ്പെട്ട വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. ദേവാലയദര്‍ശന യോഗമുണ്ട്. ആത്മവിശ്വാസവും, കാര്യനിര്‍വ്വഹണശേഷിയും വര്‍ധിക്കും. സന്താനശ്രേയസ്സുണ്ടാകും. വിദേശാത്രാതടസ്സത്തിനു സാധ്യത. കുടുംബജീവിതത്തില്‍ ആഹ്ലാദാന്തരീക്ഷം സംജാതമാകും.

കലാസാഹിത്യരംഗങ്ങളിലുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. പങ്കാളിത്ത വ്യാപാരത്തില്‍ ഏര്‍പ്പെടാതിരിക്കുന്നതാണ് നല്ലത്. സുഹൃത്തുക്കളുമായി കലഹത്തിനു സാധ്യത കാണുന്നു. എടുത്തുചാട്ടം നിമിത്തം പല അബദ്ധങ്ങളും ഉണ്ടായേക്കാം. മുന്‍കോപവും, ധാര്‍ഷ്ട്യപെരുമാറ്റവും ഉപേക്ഷിക്കണം. പുതിയകര്‍മ്മ മേഖലയ്ക്കു തുടക്കം കുറിക്കാന്‍ തീരുമാനമാകും. ധനവിനിമയത്തില്‍ ചതിവുപറ്റാന്‍ സാധ്യതയുള്ളതിനാല്‍ വളരെ കരുതലോടെ ഇരിക്കുക. നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവൃത്തികള്‍ ലക്ഷ്യപ്രാപ്തി നേടും. അനാവശ്യ ചിന്തകളെ ഒഴിവാക്കണം.

കന്നി - (ഉത്രം 3/4, അത്തം, ചിത്തിര 1/2)


സുപ്രധാനകാര്യങ്ങള്‍ക്ക് വ്യക്തമായ തീരുമാനമുണ്ടാകും. അഭിപ്രായസ്വാതന്ത്യത്താല്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. നിഷ്ഠകള്‍ പാലിക്കുന്നതില്‍ അഭിമാനം തോന്നും. ഭക്ഷ്യവിഷബാധയ്ക്കു സാധ്യതകാണുന്നതിനാല്‍ വളരെ ജാഗ്രതയോടെയിരിക്കുക. മേലധികാരികളുടെ പ്രീതിക്കു പാത്രമാകും. പ്രതികാരബുദ്ധി ഉപേക്ഷിക്കാന്‍ ആധ്യാത്മിക ചിന്തകള്‍ ഒരു പരിധിവരെ ഉപകരിക്കും. അന്യദേശവാസത്തിനു യോഗം കാണുന്നു. കുടുംബസമേതം മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. കര്‍മ്മമേഖലയില്‍ സാമ്പത്തിക നേട്ടവും, അംഗീകാരവും ലഭിക്കും.

സഹോദരതുല്യരായവര്‍ക്ക് രോഗദിരിതത്തിനു സാധ്യത. കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കാന്‍ സാധിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യത്തില്‍ വളരെ ശ്രദ്ധവേണ്ടുന്ന സമയമാണ്. ബന്ധുബലം വര്‍ധിക്കും. സാമ്പത്തിക ക്രയവിക്രയത്തില്‍ വളരെ സൂക്ഷിക്കണം. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നതില്‍ വിജയിക്കും.

തുലാം - (ചിത്തിര 1/2, ചോതി, വിശാഖം 3/4)


ഉദ്യോഗത്തില്‍ സ്ഥാനമാറ്റവും സ്ഥാനക്കയറ്റവും ലഭിക്കും. പൂര്‍വ്വകാല സ്മരണകള്‍ അവിസ്മരണീയമാക്കാന്‍ അവസരമുണ്ടാകും. ചെലവുചെയ്യുന്നതില്‍ നിയന്ത്രണം വേണം. പ്രവര്‍ത്തനശൈലിയിലെ മാറ്റങ്ങള്‍ അംഗീകാരത്തിനു വഴിയൊരുക്കും. സങ്കുചിതമനോഭാവം ഉപേക്ഷിക്കാന്‍ ഉള്‍പ്രേരണ ഉണ്ടാകും. വീഴ്ചകള്‍ ഉണ്ടാവാതെ സൂക്ഷിക്കണം. സംയുക്ത സംരംഭത്തില്‍ നിന്നും പിന്മാറുന്നതാണ് നല്ലത്. വരവിനേക്കാള്‍ അധികമായി ചെലവുണ്ടാകും.

സത്യസന്ധമായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി കൈവരിക്കും. സുപ്രധാനമായ ചര്‍ച്ചകളില്‍ വളരെ വ്യക്തമായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കും. ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകുന്നതായിരിക്കണം. ആത്മപ്രശംസ ഒഴിവാക്കണം. ഭാവനകള്‍ യാഥാര്‍ഥ്യമാകും. പുതിയ ഭരണസംവിധാനം അവലംബിക്കും. യാത്രകള്‍ ഗുണപ്രദമാകും. ആഢംബരവസ്തുക്കളോടുള്ള ഭ്രമം വര്‍ധിക്കും.

വൃശ്ചികം - (വിശാഖം 1/4, അനിഴം, തൃക്കേട്ട)


പുതിയ ഉദ്യോഗച്ചുമതലകള്‍ ഏറ്റെടുക്കും. മംഗളവേളയില്‍വച്ച് വിശിഷ്ട വ്യക്തികളെ പരിചയപ്പെടാന്‍ അവസരമുണ്ടാകും. ദൂരയാത്രയ്ക്ക് അവസരമുണ്ടാകും. വസ്തുതര്‍ക്കം പരിഹരിക്കും. കുടുംബജീവിതത്തില്‍ സമാധാനാന്തരീക്ഷം സംജാതമാകും. കലാസാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കണം. മാര്‍ണ്മതടസ്സങ്ങള്‍ നീങ്ങി സര്‍വ്വകാര്യവിജയം ഉണ്ടാകും.

സാമ്പത്തിക കാര്യത്തില്‍ വീഴ്ചകള്‍ സംഭവിക്കാന്‍ സാധ്യത. പ്രയത്‌നങ്ങള്‍ക്കും, പ്രവര്‍ത്തനങ്ങള്‍ക്കും തക്കഫലം കിട്ടുന്നില്ലെന്ന തോന്നല്‍ ശക്തിപ്പെടും. പുതിയ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കും. ഭൂമിവാങ്ങാന്‍ അവസരം ഒത്തുവരും. വാഹന ഉപയോഗത്തില്‍ വളരെ സൂക്ഷിക്കണം. മാതാവിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക വര്‍ദ്ധിക്കും. വിനയത്തോടുകൂടിയ സമീപനം എതിര്‍പ്പുകളെ അതിജീവിക്കുന്നതിനു വഴിയൊരുക്കും.

ധനു - (മൂലം, പൂരാടം, ഉത്രാടം 1/4)


വാക്കും, പ്രവൃത്തിയും ഫലപ്രദമാകും. വിജ്ഞാനപ്രദമായ വിഷങ്ങള്‍ ആര്‍ജിക്കാനവസരമുണ്ടാകും. സൗമ്യസമീപനത്താല്‍ പല എതിര്‍പ്പുകളും അതിജീവിക്കും. വിദഗ്ധ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച്, പുതിയ കര്‍മ്മ പദ്ധതികള്‍ തുടങ്ങുന്നതിന് സാധിക്കും. വിനോദ യാത്രയ്ക്ക് അവസരമുണ്ടാകും. കുടുംബാന്തരീക്ഷത്തില്‍ സമാധാനം നിലനില്‍ക്കും. വാഹനം മാറ്റിവാങ്ങാന്‍ സാധിക്കും. ആരോഗ്യകാര്യത്തില്‍ അതീവശ്രദ്ധവേണം. ബന്ധുസമാഗമം ഉണ്ടാകും. സഹോദര സുഹൃത്സഹായം ഉണ്ടാകും. നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ സൗകര്യമുള്ള ഗൃഹം വാങ്ങാന്‍ തയ്യാറാകും. ജീവിതപങ്കാളിയുടെ ആവശ്യങ്ങള്‍ പരിഗണിക്കും. അര്‍ഹമായ സ്വത്തു രേഖാപരമായി ലഭിക്കും. ആഗ്രഹങ്ങള്‍ യാഥാര്‍ഥ്യമാകും. അപൂര്‍വ്വമായ സമുദ്രനീലകല്ല് (oceanix) ധരിക്കുന്നതും നവഗ്രഹബലി ചെയ്യുന്നതും ഉത്തമമായി കാണുന്നു.

മകരം - (ഉത്രാടം 3/4, തിരുവോണം, അവിട്ടം)


വിവിധങ്ങളായ തൊഴില്‍ മേഖലകള്‍ ഏറ്റെടുക്കും. സാഹസപ്രവൃത്തികളില്‍ നിന്നും പിന്മാറുകയാണുനല്ലത്. ഏറ്റെടുക്കുന്നകാര്യങ്ങള്‍ക്ക് അഹോരാത്രം പ്രയത്‌നം ആവശ്യമായി വരും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേള്‍ക്കേണ്ടിവരും. അമിതമായ ആത്മവിശ്വാസം ഒഴിവാക്കണം. മാതാപിതാക്കളുടെ ആഗ്രഹം സഫലമാകും. ഉന്നതരുമായി സൗഹൃദത്തിലേര്‍പ്പെടുന്നതുവഴി പുതിയ ഉദ്യോഗാവസരം വന്നുചേരും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

ജന്മസിദ്ധമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമുണ്ടാകും. ശത്രുതയിലിരുന്നവര്‍ മിത്രങ്ങളായിത്തീരും. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ശുഭാപ്തി വിശ്വാസം വര്‍ധിക്കുന്നതിന്റെ പ്രതിഫലനം എല്ലാ മേഖലകളിലും കണ്ടു തുടങ്ങും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം കിട്ടും. യാത്രാവേളയില്‍ അലച്ചിലിനുസാധ്യത.

കുംഭം - (അവിട്ടം 1/2 ചതയം, പൂരുരുട്ടാതി 3/4)


ഉദ്ദേശിച്ച സ്ഥാപനത്തില്‍ ഉദ്യോഗം ലഭിക്കും. വ്യാപാരത്തില്‍ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. മഹദ് വ്യക്തികളുടെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ തയ്യാറാകും. ബൃഹദ് പദ്ധതികള്‍ ഏറ്റെടുക്കും. നിരവധി കാര്യങ്ങള്‍ നിശ്ചിതസമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കാന്‍ സാധിക്കും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. ആത്മാര്‍ഥ സുഹൃത്തിനെ രക്ഷിക്കാനിടവരും. വിദേശ യാത്രാനുമതി ലഭിക്കും. സ്വദേശത്തുള്ളവര്‍ക്കും അന്യദേശത്തുവസിക്കുന്നവര്‍ക്കും ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടവും ഉണ്ടാകും.

സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനുള്ള തടസ്സം നീങ്ങിക്കിട്ടും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ക്കു ശമനമുണ്ടാകും. സഹോദരരില്‍ നിന്നും വിപരീതാനുഭവത്തിനു സാധ്യത. അനാവശ്യ ആധി നിമിത്തം രോഗസാധ്യത കാണുന്നു. പുതിയ ഫ്‌ളാറ്റ് വാങ്ങുന്നതിനു സാധിക്കും. വാഹന ഉപയോഗത്തിലുള്ള അശ്രദ്ധ ഒഴിവാക്കണം. വാക്കുപാലിക്കാന്‍ സാധിക്കും.

മീനം - (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)


ഉദ്ദിഷ്ടകാര്യങ്ങള്‍ ഉടനെ സാധിക്കും. കര്‍മ്മരംഗത്ത് വളരെ പുരോഗതി കൈവരിക്കും. പുതിയ കര്‍മ്മമേഖലയില്‍ പ്രവേശിക്കുന്നതിലൂടെ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് സാധിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് കഴിയും. ഗൃഹനിര്‍മ്മാണം ആരംഭിക്കുന്നതിന് കഴിയും. പുതിയതും കൂടുതല്‍ സൗകര്യങ്ങളോടുകൂടിയതുമായ ഫ്‌ളാറ്റ് വാങ്ങുന്നതിനു സാധിക്കും.

വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വളരെ അപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിനു സാധിക്കും. നിങ്ങളുടെ രാശിവീഥിയില്‍ വളരെ അപൂര്‍വ്വമായ ഒരു തജയോഗകല തെളിയുന്നതായി കാണുന്നു. ഇത് പൂര്‍ണ്ണത പ്രാപിച്ചാല്‍ സര്‍വ്വൈശ്വര്യസമ്പല്‍ സമൃദ്ധികള്‍ നിങ്ങളിലേക്ക് വന്നെത്തുന്നതാണ്. അതിനാല്‍ ഇപ്പോഴുള്ള ഗ്രഹനില ശരിയായി പരിശോധിപ്പിച്ച് വേണ്ടതായ ആചാരാനുഷ്ഠാനങ്ങള്‍ ചെയ്യുന്നത് ഉത്തമമായി കാണുന്നു. അപൂവ്വമായ സമുദ്രനീലക്കല്ല് (oceanix) ധരിക്കുന്നത് വിശേഷഫലം തരും.

അനില്‍ പെരുന്ന : 9847531232

Ads by Google
Monday 01 Jan 2018 02.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW