Thursday, January 11, 2018 Last Updated 2 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 01 Jan 2018 10.27 AM

പാംപോറില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍; അഞ്ച് സൈനികര്‍ക്ക് വീരമൃത്യൂ; രണ്ട് ഭീകരരെയും വധിച്ചു

jammu and kashmir
പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: പുതുവര്‍ഷ നാളിലും ജമ്മു കശ്മീര്‍ അശാന്തം. പാംപോറില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യൂ. രണ്ട് ഭീകരരെയും സൈന്യം വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദ സംഘടനയാണ് ആക്രമണത്തിനു പിന്നില്‍.

രാവിലെ സി.ആര്‍.പി.എഫിന്റെ വാഹനത്തിനു നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കരസേനയും ഭീകര വിരുദ്ധ സേനയും മേഖലയില്‍ എത്തി തെരച്ചില്‍ നടത്തുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ കശ്മീരില്‍ പത്ത് സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമാകുന്നത്.

ഇന്നലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ക്യാംപിനു നേര്‍ക്ക് ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ ആക്രമണം നടന്നിരുന്നു. അഞ്ച് സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇവരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും രാജ്യം ഉചിതമായ മറുപടി നല്‍കുമെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് സൈനികരുടെ കുടുംബത്തോട് നടത്തിയ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

കഴിഞ്ഞയാഴ്ച ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ നൂര്‍ മുഹമ്മദിനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് ഈ ആക്രമണങ്ങളെന്നാണ് കരുതുന്നത്. സാധാരണ ശൈത്യകാലങ്ങളില്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ കുറയാറുണ്ടെങ്കിലും കശ്മീരില്‍ നിന്നുതന്നെയുള്ള ഭീകരരുടെ ആക്രമണങ്ങള്‍ ഇത്തവണ വര്‍ധിച്ചിരിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW