Monday, January 08, 2018 Last Updated 50 Min 25 Sec ago English Edition
Todays E paper
Ads by Google
അലീന മരിയ വര്‍ഗ്ഗീസ്
Sunday 31 Dec 2017 07.47 PM

'ഒരു കപ്പ് നിറയെ എന്റെ ആര്‍ത്തവ രക്തം, സാനിറ്ററി പാഡിന് തരാന്‍ കഴിയാത്ത ആ മനോഹര കാഴ്ച മെന്‍സ്ട്രല്‍ കപ്പില്‍ ഞാന്‍ കണ്ടറിഞ്ഞു, അവിവാഹിതരായ സ്ത്രീകള്‍ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കും മുമ്പ് ഒരു അനുഭവം

uploads/news/2017/12/179365/ms-2.jpg

ഏറ്റവും പ്രിയപ്പെട്ട റോസ് നിറത്തില്‍ സ്‌മോള്‍ സൈസ് നോക്കി ഫഌപ്പ്കാര്‍ട്ടില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞപ്പോള്‍ കൗതുകവും ആകാംക്ഷയും അടക്കാന്‍ കഴിഞ്ഞിരുന്നില്ല. എങ്ങനെയെങ്കിലും ഒരാഴ്ച കഴിഞ്ഞാല്‍ മതി എന്ന ചിന്ത മാത്രമായിരുന്നു മനസില്‍. പരീക്ഷണങ്ങള്‍ ഇഷ്‌പ്പെടുന്ന മനസും പിന്നെ മെന്‍സ്ട്രല്‍ കപ്പിനെക്കുറിച്ച് അനുഭവസ്ഥരുടെ വിവരണവും കൂടിയായപ്പോള്‍ വി ഷെയിപ്പിലുള്ള ആ ചെറിയ കപ്പ് മറ്റെന്തിനെക്കാള്‍ അധികം എന്നെ മോഹിപ്പിച്ചു. ഒടുവില്‍ ആ ദിവസം വന്നെത്തി.

ആകാംക്ഷയെ അടക്കാന്‍ കഴിയാതിരുന്നതു മൂലം ആരും കാണാതെ പായ്ക്കറ്റ് പൊട്ടിച്ചു വിശദമായ പരിശോധന നടത്തുകയും ചെയ്തു. ഒറ്റനോട്ടത്തില്‍ അല്‍പ്പം വലുതാണല്ലോ എന്നായിരുന്നു തോന്നിയത്. ഇനി ഉപയോഗിച്ചു നോക്കാതെ ഒരു സമാധനവും ഇല്ല. അക്ഷമയുടെ മണിക്കുറുകള്‍ക്കൊടുവില്‍ വേഗത്തില്‍ ജോലി കഴിഞ്ഞു റൂമില്‍ തിരിച്ചെത്തി. വായിച്ചറിഞ്ഞതും പറഞ്ഞു കേട്ടതുമായ ആ മഹാസംഭവം, സ്ത്രീകളുടെ ആര്‍ത്തവത്തെ സ്വര്‍ഗതുല്ല്യമാക്കാന്‍ കഴിയുന്ന അത്ഭുത വസ്തു ഇതാ എന്റെ കൈയില്‍. ഇനി പരീക്ഷിക്കേണ്ട താമസം മാത്രം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ കണ്ട മെന്‍സ്ട്രല്‍ കപ്പ് വീഡിയോകളില്‍ എല്ലാം പറഞ്ഞിരിക്കുന്നതു പോലെ കപ്പു കൈയില്‍ എടുത്തു സി ഷെയിപ്പില്‍ മടക്കി, പറഞ്ഞ അതേ രീതിയില്‍ അതേ പൊസിഷനില്‍...

പക്ഷേ പരാജയമായിരുന്നു ഫലം. ഇല്ലാ എല്ലാവരും പറഞ്ഞതുപോലെ ഇതു വളരെ എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ല. എങ്കിലും തോല്‍ക്കാന്‍ മനസില്ലാതെ ശ്രമങ്ങള്‍ തുടര്‍ന്നു. ഇനി ആര്‍ത്തവത്തിന് ഏതാനും ദിവസങ്ങള്‍ കൂടി ബാക്കിയുണ്ട്. അതുകൊണ്ടു തന്നെ മെന്‍സ്ട്രല്‍ കപ്പ് ഉദ്യമം അടുത്ത ദിവസത്തേയ്ക്കു നീട്ടിവച്ചു താല്‍ക്കാലം പിന്‍വാങ്ങി. തുടര്‍ന്നുള്ള സമയമത്രയും എന്തു കൊണ്ട് ഈ പരാജയം എന്ന ചിന്തയായിരുന്നു മനസില്‍. ഇങ്ങനെ തന്നെ അല്ലെ ഇത് ഉപയോഗിക്കേണ്ടത്, ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് യൂട്യൂബിലും ഗൂഗിളിലും പരതി നടന്നു.

uploads/news/2017/12/179365/ms-3.jpg

മനസു ശാന്തമാക്കി പിറ്റേന്നു രാവിലെ തന്നെ ശ്രമം പുന:രാരംഭിച്ചു. ഇത്തവണ സി ഷെയ്പ്പ് മാറ്റി കപ്പിനെ അല്‍പ്പം കുടി ചെറുതാക്കി മടിക്കിയ ശേഷം ശ്രമിച്ചു,, യെസ്..... വിജയിച്ചിരിക്കുന്നു. അങ്ങനെ ആശ്വസിക്കുന്നതിനിടയില്‍ മറ്റൊരു സത്യം ഞാന്‍ തിരിച്ചറിഞ്ഞു. കമ്പനി പറഞ്ഞിരിക്കുന്നതുപോലെ ഉള്ളിലെത്തിയ കപ്പ് സ്വയം തുറക്കുന്നില്ല. ആശങ്കയോടെയാണെങ്കിലും പാതി വിജയിച്ചവളുടെ ആശ്വാസം മനസില്‍ ഉണ്ടായിരുന്നു. പതിവുപോലെ തന്നെ കൃത്യസമയത്ത് ആര്‍ത്തവം എത്തി. ഇനി ഈ കപ്പ് എന്ത് മാജിക്കാണോ കാണിക്കാന്‍ പോകുന്നത് എന്ന ചിന്തയില്‍ കപ്പു കയ്യിലെടുത്തു. ഇത്തവണ ആദ്യം നേരിട്ട പ്രതിസന്ധികള്‍ ഒന്നും ഉണ്ടായില്ല എന്നു മാത്രമല്ല കൃത്യമായി തന്നെ അതു വയ്ക്കാന്‍ സാധിക്കുകയും ചെയ്തു. ഒരു ധൈര്യത്തിനു വിസ്പറിനേയും കൂട്ടുപിടിച്ചു.

സമയം മുന്നോട്ട് പൊയ്‌ക്കോണ്ടേ ഇരുന്നു. ആര്‍ത്തവമായതിന്റെ ഒരു ലക്ഷണവും ഇല്ല. പതിവുപോലെ രക്തം ഒഴുകി വരുന്നതുപോലെ അനുഭവപ്പെടുന്നില്ല. ആര്‍ത്തവമാണോ എന്നുപോലും ഒരുവേള സംശയിച്ചു. കപ്പു പുറത്തെടുക്കാനുള്ള തിടുക്കമായിരുന്നു എനിക്ക്. എന്റെ ഉള്ളില്‍ എന്താണ് സംഭവിക്കുന്നത് എന്ന അറിയാനുള്ള തിടുക്കം. കപ്പ് പുറത്തെടുക്കാന്‍ അല്‍പ്പം ശ്രമം വേണ്ടി വന്നു. കപ്പിന്റെ തണ്ടില്‍ പിടിച്ചു പുറത്തെടുക്കുമ്പോള്‍ ജീവിതത്തില്‍ ആദ്യമായി സ്വന്തം ആര്‍ത്തവ രക്തം കണ്ടതിന്റെ അങ്കലാപ്പായിരുന്നു. സാനിറ്ററി പാഡിന് ഒരിക്കലും തരാന്‍ കഴിയാത്ത ആ മനോഹര കാഴ്ച മെന്‍സ്ട്രല്‍ കപ്പില്‍ ഞാന്‍ കണ്ടറിഞ്ഞു. ഒരു ബലത്തിനു സാനിറ്ററി പാഡു വാങ്ങിരുന്നു എങ്കിലും അന്നു രാത്രിയിലും ഞാന്‍ മെന്‍സ്ട്രല്‍ കപ്പ് തന്നെ ഉപയോഗിച്ചു.

uploads/news/2017/12/179365/menstrl.jpg

ആര്‍ത്തവം തുടങ്ങി ഇന്നോളം ലീക്കേജില്ലാതെ, ബഡ്ഷീറ്റില്‍ രക്തക്കറ പുരളാതെ ഒരു മാസവും കടന്നു പോയിട്ടില്ല. ഇത്തവണയും അതുതന്നെ പ്രതീക്ഷിച്ച് ഉറങ്ങാന്‍ കിടന്ന എനിക്കു രാവിലെ ഉണര്‍ന്നപ്പോള്‍ ശരിക്കും അത്ഭുതം തന്നെയാണു തോന്നിയത. ഒപ്പം ആശ്വാസവും. ഇല്ലാ ഒരു തുള്ളി പോലും ലീക്കേജ് ഉണ്ടായില്ല. ആര്‍ത്തവമാണ് എന്ന ചിന്ത പോലും മനസില്‍ ഉണ്ടായില്ല. അങ്ങനെ വ്യത്യസ്തമായൊരു അനുഭവമായിരുന്നു ആദ്യ മെന്‍സ്ട്രല്‍ കപ്പ് ആര്‍ത്തവം. എന്നാല്‍ അവിവാഹിതരായ സ്ത്രീകളെ സംബന്ധിച്ചു സാനിറ്ററി പാഡുകള്‍ പോലെ യൂസര്‍ ഫ്രണ്ട്‌ലിയല്ല മെന്‍സ്ട്രല്‍ കപ്പുകള്‍ എന്നു പറയേണ്ടിവരും. കപ്പുകള്‍ നിങ്ങളുടെ വജൈനയില്‍ പ്രവേശിപ്പിക്കാനും തിരികെ എടുക്കാനും ആദ്യ തവണകളില്‍ അല്‍പ്പം ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം.

അവിവാഹിതരെ സംബന്ധിച്ച് സി ഷെയപ്പിനേക്കാള്‍ മികച്ചതു കപ്പിന്റെ വായ്ഭാഗം കുറച്ചുകൂടി ചെറുതാക്കുന്ന ഷെയ്പ്പുകള്‍ തിരഞ്ഞെടുക്കുന്നതു തന്നെയാണ്. സാനിറ്ററി പാഡുകള്‍ പോലെ വളരെ ഏളുപ്പത്തില്‍ വയ്ക്കാനും അതിലും എളുപ്പത്തില്‍ തിരികെ എടുക്കാനും കഴിയില്ല. 12 മണിക്കുര്‍ സമയം വരെയാണു കപ്പ് നിങ്ങള്‍ക്കു ഗാരന്റി ചെയ്യുന്നത്. ഈ 12 മണിക്കൂര്‍ സമയത്തിനു ശേഷം കപ്പ് നിറഞ്ഞ് ആര്‍ത്തവ രക്തം പുറത്തുവരാന്‍ സാധ്യതയുണ്ട്. എന്നാല്‍ സാനിറ്ററി പാഡ് ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്നതു പോലെ രാത്രികാലങ്ങളിലെ ലീക്കേജ് പ്രത്യേകിച്ച് ആര്‍ത്തവത്തിന്റെ ഏറ്റവും കൂടുതല്‍ ബ്ലീഡിങ്ങുള്ള സമയങ്ങളില്‍ സംഭവിക്കുന്നതു പോലെയുള്ള ലീക്കേജ് ഒരിക്കലും മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്നില്ല.

മാത്രമല്ല ആര്‍ത്തവ സമയങ്ങളില്‍ ബ്ലീഡിങ്ങ് മൂലം നിങ്ങളുടെ വജൈന വെറ്റായി ഇരിക്കുന്ന അവസ്ഥയും ഉണ്ടാകുന്നില്ല. ഇതു മൂലം ആര്‍ത്തവമാണ് എന്ന് കാര്യം പോലും ഒരുവേള നിങ്ങള്‍ മറക്കും. സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ദുര്‍ഗന്ധവും മെന്‍സ്ട്രല്‍ കപ്പിനില്ല എന്നതും ശ്രദ്ധേയം. എന്നാല്‍ അവിവാഹിതരായ പെണ്‍കുട്ടികള്‍ക്കു മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗം തുടക്കത്തില്‍ അല്‍പ്പം വേദനജനകവും ബുദ്ധിമുട്ടേറിയതുമാണ്. ഇതിനെ തരണം ചെയ്യാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവകാലത്തു സാനിറ്ററി പാഡുകള്‍ക്കു പകരം ഒപ്പം കൂട്ടാവുന്ന മികച്ച ഒരു സുഹൃത്തു തന്നെയാകും മെന്‍സ്ട്രല്‍ കപ്പ് എന്ന കാര്യത്തില്‍ സംശയമില്ല.

പുണര്‍തം നാളുകാര്‍ക്ക് നേട്ടങ്ങളുെട വര്‍ഷം, പൂയം നാളുകാര്‍ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കണം, ആയില്യക്കാര്‍ക്ക് ഐശ്വര്യത്തിന്റെ നാളുകള്‍

2018 നിങ്ങള്‍ക്കെങ്ങിനെ ?

Ads by Google
അലീന മരിയ വര്‍ഗ്ഗീസ്
Sunday 31 Dec 2017 07.47 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW