Friday, June 21, 2019 Last Updated 16 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 31 Dec 2017 12.18 PM

രജനീകാന്ത് നിരക്ഷരന്‍, പ്രഖ്യാപനം മാധ്യമഘോഷം മാത്രം: സ്‌റ്റൈല്‍ മന്നന്റെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

Rajinikanth, Subramanian Swamy

ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. രാഷ്ട്രീയ കാര്യത്തില്‍ രജനീകാന്ത് നിരക്ഷരനന്‍ ആണെന്ന് കുറ്റപ്പെടുത്തിയ സ്വാമി, രാഷ്ട്രീയ പ്രഖ്യാപനം മാധ്യമഘോഷം മാത്രമാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശനം ഉയര്‍ത്തി.

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള രജനീകാന്തിന്റെ പ്രഖ്യാപനത്തില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. താന്‍ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുന്നു എന്നു മാത്രമാണ് രജനീകാന്ത് പറഞ്ഞതെന്നും, മറ്റു വിശദീകരണങ്ങള്‍ള്‍ നല്‍കാന്‍ അദേഹത്തിന് സാധിച്ചില്ലെന്നും അദേഹം വിമര്‍ശിച്ചു. അതേസമയം, തമിഴ്‌നാട്ടിലെ ജനങ്ങള്‍ ബുദ്ധിയുള്ളവരാണെന്നും സുബ്രഹ്മണ്യന്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
TRENDING NOW