Sunday, August 12, 2018 Last Updated 12 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 31 Dec 2017 08.07 AM

വാഗമണില്‍ നടത്താനിരുന്ന റേവ് പാര്‍ട്ടിയുടെ രൂപം മാറ്റിയ നിശാപാര്‍ട്ടിക്ക് നിരോധനം; മംഗളം ലേഖകന് വധഭീഷണി

 vagamon

കൊച്ചി: വാഗമണിലെ സ്വകാര്യ സ്‌കൂളിന്റെ ഗ്രൗണ്ടില്‍ ഇന്ന് അരങ്ങേറാനിരുന്ന നിശാപാര്‍ട്ടിക്ക് പോലീസ് നിരോധനം. എറണാകുളത്തു നിന്ന് മാറിയ റേവ് പാര്‍ട്ടി രൂപംമാറ്റി പുതുവര്‍ഷത്തലേന്ന് വാഗമണില്‍ നടക്കുമെന്ന് 'മംഗളം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. മംഗളം വാര്‍ത്തയെ സാധൂകരിച്ചുകൊണ്ട് പോലീസ് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതോടെ പാര്‍ട്ടി നിരോധിക്കാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. ഈരാറ്റുപേട്ട എസ്.ഐയാണ് പാര്‍ട്ടി നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് െകെമാറിയത്.

വാഗമണ്‍ വഴിക്കടവിലെ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചത്. മ്യൂസിക്കല്‍ െനെറ്റ് എന്ന പേരിലാണ് പരിപാടിക്ക് അനുമതി നേടിയത്. എന്നാല്‍, ഡി.ജെ. പാര്‍ട്ടി അടക്കം നടത്താനായിരുന്നു ഉദ്ദേശ്യം. പാര്‍ട്ടിക്ക് രജിസ്റ്റര്‍ ചെയ്യാനെന്ന പേരില്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ''ഗ്രൗണ്ടിനു സൗമീപമുള്ള മുറികളില്‍ എന്തും ചെയ്യാനുള്ള സൗകര്യമുണ്ടാകു''മെന്നാണ് മറുപടി ലഭിച്ചത്. എന്‍ട്രി ഫീസ് ആയ 1400 രൂപയ്ക്ക് പുറമേ മുറിക്കുള്‍പ്പെടെ അധികം പണം ഈടാക്കുമെന്നും അവര്‍ അറിയിച്ചിരുന്നു. പെണ്‍കുട്ടികള്‍ കൂടെയുണ്ടാകുമെന്നു പറഞ്ഞപ്പോള്‍ കുഴപ്പമില്ലെന്നും സുരക്ഷ തങ്ങള്‍ ഏല്‍ക്കുമെന്നുള്ള ഉറപ്പും ലഭിച്ചു. രാമായണം വായിക്കാനല്ല തങ്ങള്‍ പാര്‍ട്ടി ഒരുക്കുന്നതെന്നും മറുപടി ലഭിച്ചു. സംഭവം മംഗളം റിപ്പോര്‍ട്ട് ചെയ്തതോടെ വിവാദമാവുകയും രഹസ്യാന്വേഷണ വിഭാഗവും ഇന്റലിജന്‍സും നടത്തിയ അന്വേഷണത്തില്‍ പാര്‍ട്ടിയില്‍ ലഹരി ഉപയോഗവും സംഘര്‍ഷവുമുണ്ടാകുമെന്ന സൂചനകള്‍ ലഭിച്ചതോടെ പാര്‍ട്ടി നിരോധിക്കുകയുമായിരുന്നു. ഈരാറ്റുപേട്ടയിലെ ഒരു സംഘടനയെക്കൂടി ഉള്‍പ്പെടുത്തി ഇവന്റ് മാനേജ്‌മെന്റിന്റെ പേരിലായിരുന്നു പാര്‍ട്ടി സംഘടിപ്പിച്ചത്. ഗാനമേള നടത്താനെന്ന് സ്‌കൂള്‍ അധികൃതരോട് പറഞ്ഞാണ് ഗ്രൗണ്ട് വാടകയ്‌ക്കെടുത്തത്. മുമ്പ് വാഗമണ്‍ മൊട്ടക്കുന്നില്‍ പാര്‍ട്ടി നടത്താന്‍ അനുമതി നേടിയെങ്കിലും ഇടുക്കി പോലീസ് ഇതിന് അനുമതി നല്‍കിയിരുന്നില്ല.

പിന്നാലെയാണ് മ്യൂസിക്കല്‍ െനെറ്റ് എന്ന പേരില്‍ വാഗമണിലെ സ്വകാര്യ സ്‌കൂളിന്റെ ഗ്രൗണ്ട് വാടകയ്‌ക്കെടുത്തത്. കൊച്ചിയില്‍ ഉള്‍പ്പെടെ ഡി.ജെ. പാര്‍ട്ടി നടത്തുന്ന പ്രമുഖനെയാണ് പാര്‍ട്ടിക്കായി ബുക്ക് ചെയ്തിരുന്നത്.

'നിന്റെ വാര്‍ത്ത കാരണം ഞങ്ങളുടെ പരിപാടി മുടങ്ങി വരും ദിവസങ്ങളില്‍ നീ ഇല്ല'; മംഗളം ലേഖകന് വധഭീഷണി

കൊച്ചി: പുതുവര്‍ഷത്തലേന്നായ ഇന്നു വാഗമണിലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നിശാപാര്‍ട്ടിയില്‍ ലഹരി ഉപയോഗം നടക്കാന്‍ നീക്കമുണ്ടെന്നു റിപ്പോര്‍ട്ട് ചെയ്ത 'മംഗളം' കൊച്ചി ലേഖകന്‍ എം.എസ്. സന്ദീപിനു വധഭീഷണി.

9961019292 എന്ന മൊെബെല്‍ ഫോണ്‍ നമ്പറില്‍നിന്നാണ് ഇന്നലെ രാത്രി ഒമ്പതോടെ വിളിയെത്തിയത്. ''നിന്റെ വാര്‍ത്ത കാരണം ഞങ്ങളുടെ പരിപാടി മുടങ്ങിയെന്നും വരുന്ന ദിവസങ്ങള്‍ നീ കാണില്ല'' എന്നുമായിരുന്നു ഭീഷണി. പരിപാടി നടത്താന്‍ ഞങ്ങള്‍ ഒരു വഴികൂടി നോക്കുന്നുണ്ടെന്നും ഇല്ലെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നമ്മള്‍ നേരില്‍ കാണുമെന്നുമുള്ള മുന്നറിയിപ്പമുണ്ട്.

വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്ന അന്നുമുതല്‍ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ ഇന്റര്‍നെറ്റ് കോളുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണു മൊെബെല്‍ നമ്പറില്‍നിന്നു വിളിയെത്തിയത്. ഇതുസംബന്ധിച്ച് റേഞ്ച് ഐ.ജി: പി. വിജയനു പരാതി നല്‍കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW