Sunday, July 22, 2018 Last Updated 9 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 30 Dec 2017 08.10 PM

സാരിചുറ്റി നമസ്കാരം പറഞ്ഞു ‘സോഫിയ’ ഇന്ത്യയിൽ; ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി സദസിനെ കൈയിലെടുത്ത ‘സോഫിയ’യ്ക്ക് പിന്നീട് സംഭവിച്ചത്

Humanoid Robot 'Sophia

ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്റെ പൗരത്വം നേടിയ ഹ്യൂമനോയിഡ് റോബോട്ട് സോഫിയ ഇന്ത്യക്കാരുടെയും മനസ് കവർന്നു. ബോംബെ ഐ ഐ ടിയുടെ ടെക് ഫെസ്റ്റിൽ പങ്കെടുക്കുവാനാണ് ആദ്യമായി സോഫിയ ഇന്ത്യയിലെത്തിയത്.

ഇന്ത്യൻ സംസ്കാരത്തെ ഉൾക്കൊണ്ടു സാരിയുടുത്താണ് സോഫിയ കാണികൾക്കു മുന്നിലെത്തിയത്. ആങ്കറിന്റെ ആദ്യ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി സദസിനെ കൈയിലെടുത്ത സോഫിയ പക്ഷെ പിന്നീട് നിശബ്ദയായി.

ചില സാങ്കേതിക തകരാറുകൾ കാരണം പരിപാടി മാറ്റിവെക്കുന്നുവെന്നു പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഒരു ഇടവേളയ്ക്കു ശേഷം സോഫിയ വീണ്ടും മിടുക്കോടെ ഉത്തരങ്ങൾ പറഞ്ഞുതുടങ്ങി.

Ads by Google
Saturday 30 Dec 2017 08.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW