സ്പെഷ്യൽ എഡിഷൻ മോട്ടോ ജി5 പ്ലസ് സ്മാർട്ട്ഫോണിന് ഡിസ്കൗണ്ട് ഏർപ്പെടുത്തി മോട്ടോറോള. 15,999 രൂപ പ്രൈസ് ടാഗിലാണ് ഫോൺ വിപണിയിലെത്തിയത്. 1,000 രൂപ വിലക്കിഴിവാണ് സ്മാർട്ട്ഫോണിന് മോട്ടോറോള ഏർപ്പെടുത്തിയിരിക്കുന്നത്.
ആമസോൺ, മോട്ടോ ഹബ് സ്റ്റോറുകളിൽ നിന്നും വിലക്കിഴിവോടെ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാവുന്നതാണ്. അടുത്തിടെ മോട്ടോ ജി5 സ്മാർട്ട്ഫോണിനൊപ്പം 2,000 രൂപയുടെ പരിമിതകാല ഡിസ്കൗണ്ടിൽ ജി5 പ്ലസ് സ്മാർട്ട്ഫോൺ ലഭ്യമാക്കിയിരുന്നു. ജി5, ജി 5 പ്ലസ് സ്മാർട്ട്ഫോണുകൾ 11,999 രൂപ, 13,999 രൂപ നിരക്കിലായിരുന്നു ലഭ്യമായിരുന്നത്.
5.5 ഇഞ്ച് ഡിസ്പ്ലെ, ഓക്ടകോർ ക്വാൽകം സ്നാപ്ഡ്രാഗൺ 625 പ്രോസസർ, ആൻഡ്രോയിഡ് 7.1 നുഗട്ട്, 4GB റാം, 64GB സ്റ്റോറേജ്, 13MP ഡ്യുവൽ റിയർ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, 3,000mAh ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ.