Friday, July 06, 2018 Last Updated 30 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 30 Dec 2017 06.28 PM

പാകിസ്ഥാന് നല്‍കാനുദ്ദേശിക്കുന്ന സാമ്പത്തിക സഹായം അമേരിക്ക പിന്‍വലിക്കുന്നു

Pakistan , America

ന്യൂയോര്‍ക്ക്: പാകിസ്ഥാന് നല്‍കാനുദ്ദേശിക്കുന്ന 25.5 കോടി ഡോളറിന്റെ സാമ്പത്തിക സഹായം പിന്‍വലിക്കാന്‍ അമേരിക്ക തീരുമാനിച്ചു. ഭീകരവാദത്തെ നേരിടുന്നതില്‍ പാകിസ്ഥാന്‍ കാണിക്കുന്ന നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ചാണ് നടപടി. പാക്-അമേരിക്ക ബന്ധം വഷളാകുന്നതിന്റെ സൂചനയായാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം വിലയിരുത്തപ്പെടുന്നത്.

അമേരിക്കന്‍ പൗരന്‍മാരെ ബന്ദികളാക്കിയ തീവ്രവാദികളെ കൈമാറുന്നതില്‍ പാകിസ്ഥാന്‍ വീഴ്ച വരുത്തിയതാണ് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമെന്നാണ് സൂചന. 2002 മുതല്‍ പാകിസ്ഥാന് 330 കോടിയിലധികം ഡോളറിന്റെ സാമ്പത്തിക സഹായമാണ് അമേരിക്ക നല്‍കിവന്നിരുന്നത്. എന്നാല്‍ ഭീകര വിരുദ്ധ പോരാട്ടത്തില്‍ പാകിസ്ഥാന്റെ നിസഹകരണം കണക്കിലെടുത്ത് പ്രതിഷേധ സൂചകമായി സാമ്പത്തിക സഹായം നിര്‍ത്താനാണ് അമേരിക്കയുടെ തീരുമാനം.

തീവ്രവാദികള്‍ അഞ്ച് വര്‍ഷം തടവിലാക്കിയ അമേരിക്കക്കാരിയേയും അവരുടെ കനേഡിയക്കാരനായ ഭര്‍ത്താവിനേയും കുട്ടികളേയും ഇക്കഴിഞ്ഞ ഒക്‌ടോബറിലാണ് പാക് സൈന്യം ഇടപെട്ട മോചിപ്പിച്ചത്. തീവ്രവാദികളില്‍ ഒരാളെ പാക് സൈന്യം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്യണമെന്ന അമേരിക്കയുടെ ആവശ്യം പാകിസ്ഥാന്‍ തള്ളിയിരുന്നു. ഇതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW