Monday, December 31, 2018 Last Updated 8 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 30 Dec 2017 03.50 PM

പ്രമേഹരോഗികള്‍ക്ക് യാത്രയിലും കരുതല്‍ വേണം

നിയന്ത്രണങ്ങളിലും മുന്‍കരുതലുകളിലും ഊന്നിയുളള സഞ്ചാരം, പ്രമേഹരോഗിയുടെ ദിനങ്ങള്‍ക്ക് ആവശ്യമാണ്
uploads/news/2017/12/179099/dibitestravals301217a.jpg

യാത്രകള്‍ പ്രമേഹരോഗികള്‍ക്ക് പേടിസ്വപ്നമാണ്. ദീര്‍ഘദൂര യാത്രകള്‍ പ്രമേഹരോഗികളെ തളര്‍ത്തും. താളംതെറ്റുന്ന ഭക്ഷണക്രമം, മുടങ്ങിപ്പോകുന്ന കുത്തിവയ്പ്പുകള്‍, മരുന്നുകള്‍, വ്യായാമം കൂടാതെ തളര്‍ച്ചയും ക്ഷീണവും അസ്വസ്ഥതകളും. എന്നാല്‍ യാത്രകള്‍ ജീവിതത്തിന്റെ ഭാഗമാണ്. അവ ഒഴിവാക്കുക പ്രയാസവും.

നിയന്ത്രണങ്ങളിലും മുന്‍കരുതലുകളിലും ഊന്നിയുളള സഞ്ചാരം, പ്രമേഹരോഗിയുടെ ദിനങ്ങള്‍ക്ക് ആവശ്യമാണ്. ഈ മുന്‍കരുതലുകള്‍ രോഗത്തിന്റെ അസ്വസ്ഥതകള്‍ ഒഴിവാക്കി യാത്ര ആനന്ദകരമാക്കും.

യാത്രയ്ക്ക് തയാറെടുക്കുമ്പോള്‍


ബാഗും പെട്ടിയും ഒരുക്കുന്നതിനേക്കാള്‍ പ്രധാനമാണ് രോഗനിയന്ത്രണവും പരിശോധനയും. ബാക്കിയെല്ലാം രണ്ടാം സ്ഥാനത്താണ്. ഒരു പ്രഹേരോഗിയുടെ യാത്ര ഇവിടെനിന്ന് ആരം
ഭിക്കാം.

1. യാത്ര പോകുന്നതിനു മുമ്പ് സ്ഥിരമായി കാണുന്ന ഡോക്ടറെ കണ്ട് യാത്രയുടെ വിവരം പറയുകയും പരിശോധന നടത്തുകയും വേണം. ഇന്‍സുലിന്‍ കുത്തിവയ്പ്പ് എടുക്കുന്നവര്‍ യാത്ര വേളയില്‍ ഒഴിവാക്കി മറ്റ് മരുന്നുകള്‍ കഴിക്കാമോയെന്ന് ആരായണം.

2. രോഗത്തിന്റെ പൂര്‍ണവിവരങ്ങള്‍, കഴിക്കുന്ന മരുന്നുകളുടെ പേര് എന്നിവ ഉള്‍ക്കൊള്ളുന്ന കുറിപ്പ്ഗ്ഗ ്‌ഡോക്ടറുടെ പക്കല്‍ നിന്നും വാങ്ങുകയും യാത്രയില്‍ കരുതുകയും ചെയ്യുക.
3. എന്തെങ്കിലും കാരണത്താല്‍ ചെല്ലുന്ന സ്ഥലത്ത് മറ്റൊരു ഡോക്ടറെ കാണേണ്ടി വന്നാല്‍ ഇത് ഉപകരിക്കും. രോഗിയാണെന്ന ചിന്തയേക്കാള്‍ രോഗിയാണെന്ന അവസ്ഥയ്ക്കു മുന്‍തൂക്കം നല്‍കിയാവണം യാത്ര.

മരുന്ന് മറക്കാതിരിക്കുക


ഡോക്ടറെ കണ്ടാല്‍ മാത്രം പോരാ, മരുന്ന് മറക്കാതെ ബാഗില്‍ എടുത്തുവയ്ക്കുകയും കൃത്യസമയത്തു കഴിക്കുകയും വേണം. കഴിച്ചുകൊണ്ടിരിക്കുന്ന എല്ലാ മരുന്നുകളും കൈയ്യില്‍ കരുതണം.

മനംപിരട്ടല്‍, ഛര്‍ദി, പനി, വയറിളക്കം എന്നിവയ്ക്കുള്ള മരുന്നുകളും കരുതുന്നത് നല്ലതാണ്. കുറച്ച് മരുന്ന് എളുപ്പം എടുക്കാവുന്ന വിധത്തിലും ബാക്കി സ്യൂട്ട് കേസിലോ മറ്റോ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുക.

സുഹൃത്തുക്കള്‍ കൂടെ ഉണ്ടെങ്കില്‍ അവരെയും സൂക്ഷിക്കാന്‍ ഏല്‍പിക്കാം. മരുന്ന് നഷ്ടപ്പെട്ടാല്‍ കഴിക്കാന്‍ വേണ്ടിയാണിത്.

ഇന്‍സുലിന്‍ ശരിയായ താപനിലയില്‍ സുരക്ഷിതമായി സൂക്ഷിക്കണം. യാത്രയില്‍ ഇന്‍സുലിന്‍ സൂക്ഷിക്കുന്നതിനുളള ഇന്‍സുലിന്‍ ബാഗുകള്‍ മെഡിക്കല്‍ ഷോപ്പില്‍ ലഭ്യമാണ്.

1. ഹൈപ്പോഗ്ലൈസീമിയ ഉളളവര്‍ പഞ്ചസാരയോ, മധുരമുളള പദാര്‍ഥങ്ങളോ കൈയില്‍ കരുതണം.
2. ഏതെങ്കിലും നേരത്തെ ഭക്ഷണം ഒഴിവാക്കേണ്ടി വന്നാല്‍ കഴിക്കാനായി ന്യൂട്രീഷസ് സ്‌നാക്‌സ് കരുതുക.
3. നടക്കാന്‍ സുഖകരവും ഉപയോഗിച്ചു കൊണ്ടിരിക്കുന്നതുമായ ചെരുപ്പുകള്‍ തന്നെ യാത്ര വേളയിലും ഉപയോഗിക്കണം.
4. യാത്ര പോകുന്ന വ്യക്തിയുടെ വിലാസവും ഫോണ്‍ നമ്പറും സുഹൃത്തുക്കളുടെയോ, ബന്ധുക്കളുടെയോ നമ്പറും വിലാസവും ഡയറിയിലോ പേപ്പറിലോ എഴുതി സൂക്ഷിക്കുക.

വിമാനയാത്ര


മറ്റു യാത്രാ മാര്‍ഗങ്ങളെക്കാള്‍ സുഖകരമാണ് വിമാനയാത്ര. അതേസമയം പഥ്യം തെറ്റാനുള്ള സാധ്യതകളും ഏറെയാണ്. ഇഷ്ടഭക്ഷണം കണ്ടാലും കണ്ടില്ലെന്നു നടിക്കലാണ് രോഗിക്കു ചെയ്യാവുന്നത്.

വിമാനയാത്രയ്ക്കായി ടിക്കറ്റ് ബുക്കു ചെയ്യുമ്പോള്‍ തന്നെ പ്രമേഹരോഗിക്കു കഴിക്കാനുളള ഭക്ഷണത്തെക്കുറിച്ച് സൂചിപ്പിക്കണം. എയര്‍ഹോസ്റ്റസ് മുമ്പില്‍ കൊണ്ടുവരുന്ന മധുര പലഹാരങ്ങളില്‍ മയങ്ങാതിരിക്കുക.

മരുന്നടങ്ങിയ ബാഗില്‍ ഡോക്ടറുടെ കുറിപ്പ് വയ്ക്കുക. മരുന്ന് കമ്പനിയുടെ പേര് വ്യക്തമായിരിക്കണം. ഇന്‍സുലിന്‍ കുത്തിവയ്പ്പ് എടുക്കുന്നവര്‍ക്കു മാത്രമേ വിമാനത്തില്‍ സിറിഞ്ച് ഉപയോഗിക്കാന്‍ കഴിയൂ. എയര്‍പോട്ടില്‍ പരിശോധന സമയത്ത് രോഗവിവരം പറയുകയും ഡോക്ടറുടെ കുറിപ്പടി കാണിക്കുകയും വേണം.

പ്രത്യേകിച്ചും മെറ്റല്‍ ഡിറ്റക്റ്ററിനു സമീപം. പരിശോധകര്‍ക്ക് സംശയം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണിത്. വൃത്തിഹീനമായ അന്തരീക്ഷത്തിലുളള ഭക്ഷണം, പൊതു ടാപ്പില്‍ നിന്നുളള വെളളം ഇവയും ഒഴിവാക്കുക. യാത്രയില്‍ സ്വീകരിക്കേണ്ട എല്ലാ പൊതുനിയമങ്ങളും ഇവിടെയും ബാധകമാണ്.

രാജ്യത്തിന് പുറത്തേക്ക്


യാത്ര വിദേശത്തേക്കാണെങ്കില്‍ ഒരുക്കങ്ങളിലും ആ കരുതല്‍ എടുക്കുക. ഭാഷയും രീതികളും വിഭിന്നമാണെന്നതു തന്നെ കാരണം. നിങ്ങള്‍ പ്രമേഹ രോഗിയാണെന്നും കഴിക്കുന്ന മരുന്നിന്റെ പേരും ഒരു പേപ്പറില്‍ എഴുതി ഹാന്‍ഡ് ബാഗിലോ, പോക്കററിലോ സൂക്ഷിക്കുക.

രോഗിക്ക് സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാനാണിത്.

പ്രമേഹരോഗി തനിച്ച് ദൂരയാത്ര ചെയ്യുന്നത് സുരക്ഷിതമല്ല. എന്നാല്‍ യാത്ര ഒഴിവാക്കാനും കഴിയില്ലല്ലോ? അതിനാല്‍ യാത്രയില്‍ ഉടനീളം സ്വയം നിയന്ത്രണം അനിവാര്യമാണ്. യാത്ര കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ശേഷവും ഡോക്ടറെ കാണുകയും, പരിശോധന നടത്തുകയും വേണം.

Ads by Google
Ads by Google
Loading...
TRENDING NOW