Thursday, April 12, 2018 Last Updated 13 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 30 Dec 2017 12.32 PM

ഭര്‍ത്താവും, രണ്ടു മക്കളും വിടപറഞ്ഞു, ശരീരം തളര്‍ന്ന് പത്തു വര്‍ഷം, കിടക്കയില്‍ കിടന്ന് സ്‌കൂള്‍ ഭരിക്കുന്നത് ഈ പ്രിന്‍സിപ്പാള്‍, തളര്‍ച്ചയെ ഈ പ്രിന്‍സിപ്പാള്‍ മറികടന്നത് ഇങ്ങനെ

Paralysed,  Principal, Virtually

പത്തു വര്‍ഷമായി ഉമാ ശര്‍മ്മയെന്ന 64 കാരി ആശുപത്രിയിലെ കിടക്കയില്‍ തന്നെയാണ്. കൈകളും, മുഖവും ഒഴികെ ശരീരത്തിന്റെ ബാക്കി മുഴുവന്‍ ഭാഗവും ഒരു ദശാബ്ധമായി തളര്‍ന്നതാണ് ഉമാ ശര്‍മ്മയുമടത്. ഇതേ അവസ്ഥയില്‍ ഒരു സാധാരണ ഒരാള്‍ക്ക് സംഭവിച്ചാല്‍ അതോടെ ആ ജീവിതം തീര്‍ന്നു. ജീവിതത്തില്‍ മുന്നോട്ട് ഇനി ഒന്നും ചെയ്യാനില്ല എന്ന ആവലാതിയോടെ സമൂഹത്തിന്റെ മുഴുവന്‍ സഹതാപവും പിടിച്ചു പറ്റി ആ കിടക്കയില മരണത്തോളം മൃതാവസ്ഥയില്‍ തുടരും.

എന്നാല്‍ ഉമാ ശര്‍മ്മ തന്റെ ജീവിതത്തെ വിധിക്ക് വിട്ടു കൊടുക്കാന്‍ തയാറല്ലായിരുന്നു. ഉമാ ശര്‍മ്മയുടെ ശാരീരിക പരിമിതികള്‍ തന്റെ ഉത്തരവാദിത്വങ്ങള്‍ ഒന്നും മാറ്റിവെയ്ക്കാന്‍ തയാറാകില്ല. ഒരു ദിവസം പോലും നഷ്ടമാകാതെ ഈ പ്രിന്‍സിപ്പാള്‍ സ്‌കൂളില്‍ ഹാജരായിരിക്കും. കൈയില്‍ ഇരിക്കുന്ന ടാബ്ലറ്റിലൂടെയാണ് സ്‌കൂളിലെ കാര്യങ്ങള്‍ ഈ പ്രിന്‍സിപ്പാള്‍ നിയന്ത്രിക്കുന്നത്.

ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ടു തന്നെ ഈ ടാബ്ലറ്റിലൂടെ ക്ലാസ് റൂം, സ്റ്റാഫ് റൂം, കളി സ്ഥലം എന്നിവിടങ്ങളിലെല്ലാം ഈ പ്രിന്‍സിപ്പാളുടെ കണ്ണെത്തും. ഇന്റര്‍നെറ്റിനും, സാങ്കേതിക വിദ്യക്കുമാണ് ഉമാ ശര്‍മ്മ നന്ദി പറയുന്നത്. ഇന്റര്‍നെറ്റിലൂടെ ക്ലാസുകള്‍ എടുക്കുകയും ചെയ്യുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ സഹരണ്‍പൂരിലെ നാഷണല്‍ പബ്ലിക് സ്‌കൂളിലെ അധ്യാപകരും, കുട്ടികളും ഒരേ സ്വരത്തില്‍ പറയുന്നത് ഇതാണ് 'ഞങ്ങളുടെ പ്രിന്‍സിപ്പാളാണ് ഞങ്ങള്‍ക്ക് മാതൃകയെന്ന്'.. ഒരിക്കലും അവര്‍ സ്‌കൂളില്‍ ഇല്ലെന്ന് തങ്ങള്‍ക്ക് തോന്നിയിട്ടേ ഇല്ലെന്ന് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ സുരേന്ദ്ര ചൗഹാന്‍ പറയുന്നു.

സ്‌കൂളില്‍ നിന്നും അഞ്ചു കിലോ മീറ്റര്‍ അകലെയായിട്ടാണ് ഉമാ ശര്‍മ്മ താമസിച്ചു വരുന്നത്. അവരുടെ ഒപ്പം ഒരു സഹായിയും കൂട്ടിനുണ്ട്. 27 വര്‍ഷങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവ് മരിച്ചതാണ്, അതിനു ശേഷമാണ് അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ നഷ്ടമായവര്‍ക്കായി ഒരു സ്‌കൂളിനു തുടക്കമിടുന്നത്. ആ സ.കുള്‍ ഏകദേശം നാലു വര്‍ഷത്തോളം മുന്നോട്ടുപോയി. അതിനിടയിലാണ് അവര്‍ക്ക് തന്റെ രണ്ടു മക്കളെക്കൂടെ നഷ്ടമാകുന്നത്. തന്റെ ശരീരത്തിന്റെയും, ജീവിതത്തിലെ വിധികളെയും ഒരുപോലെ മറികടന്നതാണ് അവരുടെ മനസാന്നിധ്യം അതിനു മുന്നില്‍ നമിക്കാതെ വയ്യാ.. മറ്റു സ്‌കൂളുകളെ അപേക്ഷിച്ച് തങ്ങളുടെ സ്ൂളില്‍ വളരെ ചെറിയ തുക മാത്രമാണ് ഫീസ് ഇനത്തില്‍ വാങ്ങുന്നതെന്നും ഉമാ ശര്‍മ്മ പറഞ്ഞുവെയ്ക്കുന്നു.

Ads by Google
Saturday 30 Dec 2017 12.32 PM
Ads by Google
LATEST NEWS
TRENDING NOW