Wednesday, April 04, 2018 Last Updated 28 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 29 Dec 2017 03.43 PM

മഞ്ഞുകാലത്ത് കഴിക്കാന്‍ ചൂടന്‍ സൂപ്പുകള്‍

ഏത് സമയത്തും സൂപ്പുകള്‍ ആരോഗ്യപ്രദമാണ് പ്രത്യേകിച്ചും ശൈത്യകാലത്ത്. വൈകുന്നേരങ്ങളില്‍ ചൂടോടു കൂടി അല്‍പം സൂപ്പ് കഴിക്കുന്നത് ആരോഗ്യവും ഉന്മേഷവും നിലനിര്‍ത്തും....
uploads/news/2017/12/178783/helthpachkmsoop291317.jpg

സൂപ്പുകള്‍ നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. ഏത് സമയത്തും സൂപ്പുകള്‍ ആരോഗ്യപ്രദമാണ് പ്രത്യേകിച്ചും ശൈത്യകാലത്ത്. വൈകുന്നേരങ്ങളില്‍ ചൂടോടുകൂടി സൂപ്പ് കഴിക്കുന്നത് ആരോഗ്യവും ഉന്മേഷവും നിലനിര്‍ത്തും. ശൈത്യകാലത്ത് വീട്ടില്‍ തയാറാക്കാവുന്ന വെജ്, നോണ്‍വെജ് ഹെല്‍ത്തി സൂപ്പുകള്‍.

1. ദാല്‍ സൂപ്പ്


തുവര പരിപ്പ് - ഒന്നരക്കപ്പ്
ബട്ടര്‍/ നെയ്യ് - 6 ടീ സ്പൂണ്‍
ജീരകം - 2 നുള്ള്
ബേ ലീവ്‌സ് - 2
ഏലയ്ക്കക്കക്ക- 1
ഗ്രാമ്പൂൂൂ - 3
മഞ്ഞള്‍ പൊടിിി- അര ടീസ്പൂണ്‍
മുളക് പൊടി - കാല്‍ ടീസ്പൂണ്‍
ഉരുളക്കിഴങ്ങ് - 1 (ചെറുത്)
ഉപ്പ്് - ആവശ്യത്തിന്
ചിക്കന്‍ സ്‌റ്റോക്ക് - 4 കപ്പ്
കുരുമുളക് പൊടി - ആവശ്യത്തിന്
മല്ലിയില - ഗാര്‍ണിഷിന്
നാരങ്ങങ്ങങ്ങങ്ങ- 1 പീസ്
വെളുത്തുള്ളിി - 7-8 പൊടിയായി അരിഞ്ഞത്

തയാറാക്കുന്ന വിധം


ആദ്യം കഴുകി വൃത്തിയാക്കിയ കുതിര്‍ത്തിയ പരിപ്പ് 2 ടീസ്പൂണ്‍ ബട്ടറില്‍ ഫ്രൈ ചെയ്‌തെടുക്കുക. ഒരു പാന്‍ ചൂടാക്കി 2 ടീസ്പൂണ്‍ ബട്ടര്‍ ഒഴിച്ച് ജീരകം, ഏലയ്ക്ക, ഗ്രാമ്പൂ, ബേ ലീവ്‌സ്, എന്നിവ ചേര്‍ത്ത് വഴറ്റി മഞ്ഞള്‍ പൊടിയും ചേര്‍ത്ത് നന്നായി വീണ്ടും വഴറ്റുക. പൊടികള്‍ വഴന്നാല്‍ പരിപ്പ് ചേര്‍ത്ത് ഇളക്കി വച്ചിരിക്കുന്ന പൊട്ടറ്റോ ചേര്‍ക്കുക. ചിക്കന്‍ സ്‌റ്റോക്കും ചേര്‍ത്ത് ഇളക്കി മൂടി വയ്ക്കാം. നന്നായി തിളച്ച് വരുമ്പോള്‍ തീ കുറച്ച് സ്‌റ്റോക്ക് പകുതിയില്‍ താഴെയായി വറ്റിച്ചെടുക്കുക. ബേ ലീവ്‌സ് എടുത്ത് കളയാം, ശേഷം വെന്ത പരിപ്പും കിഴങ്ങും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഉടച്ചെടുക്കുക. ഒരു പാനില്‍ ബാക്കിയുള്ള ബട്ടര്‍ ഒഴിച്ച് പൊടിയായി അരിഞ്ഞ വെളുത്തുള്ളി വഴറ്റിയെടുത്ത് ചേര്‍ക്കുക. ഒരു സൂപ്പ് സെര്‍വിങ് ബൗളില്‍ ഒരു പീസ് നാരങ്ങ ചേര്‍ത്ത് സൂപ്പ് ഒഴിക്കുക. കുരുമുളക് പൊടിയും മല്ലിയിലയും തൂവി കഴിക്കാം.

2. ഫിഷ് സൂപ്പ്


വെളുത്ത ദശയുള്ള മീന്‍ - 450 ഗ്രാം
ചെമ്മീന്‍ വേവിച്ചത് - 3 വലിയ സ്പൂണ്‍
ഫിഷ് സ്‌റ്റോക്ക് - 2 കപ്പ്
തക്കാളി - 200 ഗ്രാം
വെണ്ണ - 2 ടീസ്പൂണ്‍
സവാള - 1 പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി - 2 അല്ലി അരിഞ്ഞത്
ബേക്കണ്‍ - 50 ഗ്രാം (തൊലി കളഞ്ഞ് പൊടിയായി അരിഞ്ഞത്)
സെലറി - 2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
കുരുമുളക് പൊടി - പാകത്തിന്
പഞ്ചസാര - കാല്‍ ടീസ്പൂണ്‍
ഡ്രൈ വൈറ്റ് വൈന്‍ - കാല്‍ കപ്പ്
രാമ തുളസിയില - നാല്

തയാറാക്കുന്ന വിധം


തക്കാളി ചൂടുവെള്ളത്തിലിട്ട് എടുത്തതിനു ശേഷം തണുത്ത വെള്ളത്തിലിട്ട് തൊലിയും അരിയും കളഞ്ഞു പൊടിയായി അരിഞ്ഞു വയ്ക്കുക. പാനില്‍ വെണ്ണ ചൂടാക്കി സവാളയും വെളുത്തുള്ളിയും ചെറുതീയില്‍ അഞ്ച് മിനിറ്റ് വഴറ്റുക. വഴന്ന് വരുമ്പോള്‍ പൊടിയായി അരിഞ്ഞ ബേക്കണ്‍, സെലറി, പഞ്ചസാര, പാകത്തിന് ഉപ്പ്, കുരുമുളക് പൊടിയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് തക്കാളി അരിഞ്ഞതും ഡ്രൈ വൈറ്റ് വൈന്‍ ഫിഷ് സ്‌റ്റോക്കും രാമ തുളസിയിലയും ചേര്‍ത്ത് ഉപ്പും എരിവും പാകത്തിനാക്കി 10 മിനിറ്റ് ചെറുതീയില്‍ തിളപ്പിക്കുക. ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് അഞ്ച് മിനിറ്റ് വേവിച്ച് ചെമ്മീന്‍ വേവിച്ചതും ചേര്‍ത്ത് മൂന്ന് മിനിറ്റ് കൂടി വേവിച്ച് ചൂടോടെ വിളമ്പാം.

3. ടുമാറ്റോ മാക്രോണി സൂപ്പ്


മാക്രോണി - കാല്‍ കപ്പ്
വെണ്ണ - 1 ടേബിള്‍ സ്പൂണ്‍
സവാളളള- 2 പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി - 4 അല്ലി ചതച്ചത്
തക്കാളി - 500 ഗ്രാം (വലിയ കഷ്ണങ്ങളായി അരിഞ്ഞത്)
കാരറ്റ് - 125 ഗ്രാം ഗ്രേറ്റ് ചെയ്തത്
വെള്ളം - 3 കപ്പ്

വൈറ്റ് സോസിന്
വെണ്ണ - 2 ടേബിള്‍ സ്പൂണ്‍
മൈദ - 2 ടേബിള്‍ സ്പൂണ്‍
പാല്‍ - 2 ചെറിയ കപ്പ്
ഉപ്പ് - പാകത്തിന്
കുരുമുളക് പൊടി - പാകത്തിന്
ചീസ് - 5 ക്യൂബ് ഗ്രേറ്റ് ചെയ്തത്

തയാറാക്കുന്ന വിധം


പാനില്‍ വെണ്ണ ചൂടാക്കി സവാളയും വെളുത്തുള്ളിയും ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക. ഇതിലേക്ക് വലിയ കഷ്ണങ്ങളായി അരിഞ്ഞ തക്കാളിയും ഗ്രേറ്റ് ചെയ്ത കാരറ്റും മൂന്ന് കപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിച്ച് വേവിച്ച് വാങ്ങി, ചൂടാറുമ്പോള്‍ മിക്‌സിയിലടിച്ച് അരിച്ചെടുക്കുക. മാക്രോണി വേവിച്ചൂറ്റി തണുത്ത വെള്ളത്തില്‍ കഴുകി എടുക്കണം.പാനില്‍ വെണ്ണ ചൂടാക്കി മൈദ ചേര്‍ത്ത് നിറം മാറാതെ മൂപ്പിച്ച് അടുപ്പില്‍ നിന്നും വാങ്ങുക. ഇതിലേക്ക് പാല്‍ അല്‍പമായി കട്ട കെട്ടാതെ ചേര്‍ത്തിളക്കി വീണ്ടും അടുപ്പത്ത് വച്ച് ചൂടാക്കി പാകത്തിന് ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് കുറുക്കിയെടുക്കുക. ഇങ്ങനെ വൈറ്റ് സോസ് തയാറാക്കാം. സൂപ്പും മാക്രോണിയും വൈറ്റ് സോസും ഒരു പാനിലാക്കി നാല് മിനിറ്റ് ചൂടാക്കിയ ശേഷം അടുപ്പില്‍ നിന്നും മാറ്റുക. മുകളില്‍ ചീസ് ഗ്രേറ്റ് ചെയ്തത് വിതറി ചൂടോടെ വിളമ്പാം.
Friday 29 Dec 2017 03.43 PM
YOU MAY BE INTERESTED
TRENDING NOW