Saturday, May 19, 2018 Last Updated 7 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 29 Dec 2017 03.21 PM

The Charming DELNA

uploads/news/2017/12/178780/delna291217.jpg

തമിഴിലും മലയാളത്തിലും ഒരുപോലെ ശ്രദ്ധേയയാകുന്ന ഡല്‍ന ഡേവിസിനൊപ്പം ...

Fashion Conscious


ആദ്യമൊന്നും ഫാഷനെക്കുറിച്ച് അധികം ശ്രദ്ധിക്കാത്ത ആളായിരുന്നു ഞാന്‍. ജോലിയുടെ ഭാഗമായതുകൊണ്ട് ഇപ്പോള്‍ അതൊക്കെ ശ്രദ്ധിച്ചുതുടങ്ങി. ഇന്റര്‍നാഷണല്‍ മോഡല്‍സിന്റെയൊക്കെ പേജുകള്‍ എഫ്.ബിയില്‍ ലൈക്ക് ചെയ്തിട്ടുണ്ട്.

ഡ്രസിംഗിനെക്കുറിച്ചും കോണ്‍ഷ്യസായിത്തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ബ്രാന്‍ഡഡ് ആയിട്ടുള്ള ഡ്രസ്സുകളും മേയ്ക്കപ്പ് ഐറ്റംസും മാത്രമേ ഉപയോഗിക്കാറുള്ളൂ.

Exciting Moments


പുതിയ തമിഴ് ചിത്രമായ കുരങ്ങുഭൂമി വിജയത്തിലെത്തിയ സന്തോഷത്തിലാണ് ഞാന്‍. അജിത്തിന്റെ വിവേകം എന്ന വലിയ സിനിമയുടെയൊപ്പം റിലീസ് ചെയ്തതുകൊണ്ട് ഞങ്ങളുടെ ചെറിയ സിനിമയുടെ വിജയത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു.

ചിത്രത്തിന് 4.5 റേറ്റിംഗ് ഉണ്ടായിരുന്നു. ഈ സിനിമ ഏറ്റവും കൂടുതല്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് സാധാരണക്കാരിലേക്കാണ്.

I am Brave


തികച്ചും സാധാരണക്കാരിയായി വളര്‍ന്നു സാധാരണക്കാരിയായി ജീവിക്കുന്നയാളാണ് ഞാന്‍. എനിക് 22 വയസുണ്ട്. 18ാം വയസുമുതല്‍ സമ്പാദിച്ചു തുടങ്ങിയതാണ്. നീ പെണ്ണാണ്.

അതുകൊണ്ട് അത് ചെയ്യരുത് ഇത് ചെയ്യരുത്.. ഇങ്ങനെ കേട്ടു മടുത്തു. ഈ വാക്കുകള്‍ ഒരുപാട് വേദനിപ്പിക്കുന്നതാണ്. സ്ത്രീയും പുരുഷനുമെന്നുള്ള വേര്‍തിരിവ് മാറുന്ന കാലം ഇനി എന്നുണ്ടാവും.

അടിച്ചമര്‍ത്തലുകളില്‍ നിന്നാണ് സ്ത്രീ ഉയര്‍ന്നുവരുന്നത്. എത്രത്തോളം അടിച്ചമര്‍ത്തുന്നുണ്ടോ അത്രത്തോളം അവള്‍ ഉയര്‍ന്നുവരുന്നുണ്ട്. എന്റെ അത്തരം വാശികളില്‍ നിന്നാണ് ഞാന്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാനും ഡ്രൈവ് ചെയ്യാനും അച്ഛനെ സഹായിക്കാനും ഒക്കെ തുടങ്ങിയത്.

uploads/news/2017/12/178780/delna291217a.jpg

In My Hand Bag


ലിപ്‌ഗ്ലോസ്, ലിപ്‌സ്റ്റിക്ക്, പുറത്തുപോകുമ്പോള്‍ എപ്പോഴും ഉപയോഗിക്കാനുള്ള ക്രീം. വെറ്റ് ടിഷ്യു, ഒരു കണ്ണാടി, ബോഡി ലോഷന്‍, മൊബൈല്‍ഫോണ്‍ ഇതൊക്കെ എപ്പോഴും എന്റെ ഹാന്‍ഡ് ബാഗിലുണ്ടാകും.

മാത്രമല്ല എന്റെ ബാഗില്‍ ഒരു ചെറിയ കത്തിയുണ്ട്. എനിക്കൊരാള്‍ സമ്മാനിച്ചതാണത്. അതുള്ളത് ഒരു ധൈര്യമാണ്. ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വച്ച് കസ്റ്റംസ് പിടിച്ചു. കത്തിയുമായി യാത്രചെയ്യാന്‍ പറ്റില്ലെന്നുപറഞ്ഞു. ഒരുപാട് തവണ ചോദിച്ചിട്ടാണ് അവരത് കൊണ്ടുപോകാന്‍ അനുമതി നല്‍കിയത്.

Favourite Drive


ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യാന്‍ എനിക്ക് വളരെ ഇഷ്ടമാണ്. ബാംഗ്ലൂര്‍ക്ക് പോകുന്നവഴി ധര്‍മ്മപുരി എന്നൊരു സ്ഥലമുണ്ട്. രണ്ട് വശത്തും നിറയെ മരങ്ങളാണ്.

നല്ല വെയിലാണെങ്കിലും നല്ല മഴയാണെങ്കിലും അതുവഴി യാത്രചെയ്യുന്നത് എനിക്ക് ഇഷ്ടമുളള കാര്യമാണ്. ഭാവിയില്‍ ഒന്നു സെറ്റില്‍ഡായി കഴിയുമ്പോള്‍ ലോകം മുഴുവന്‍ കറങ്ങണമെന്നുള്ള ആഗ്രഹവുമുണ്ട്.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Ads by Google
Loading...
TRENDING NOW