Saturday, April 07, 2018 Last Updated 5 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 29 Dec 2017 10.40 AM

സഹികെട്ട് ഭാര്യയുടെ ഉറക്കം ഭര്‍ത്താവ് വൈറലാക്കി: സംഭവം ഇങ്ങനെ

Fun road trips

റോഡ് ട്രിപ്പുകളുടെ രസം കെടുത്തുന്നതാണ് കൂട്ടത്തിലുള്ളവരുടെ ഉറക്കം. റോഡ് ട്രിപ്പുകളുടെ രസം കെടുത്തിയുള്ള ഭാര്യയുടെ ഉറക്കം സഹിക്കെട്ട് ഭര്‍ത്താവ് ഒടുവില്‍ വൈറലാക്കി. റെഡിറ്റ് ഉപയോക്താവായ മിസ്റ്റര്‍മാഗു21 എന്ന പേരിലുള്ള യുവാവാണ് ഭാര്യയുടെ ഉറക്കം ഭര്‍ത്താവ് വൈറലാക്കിയത്.

മിസ്റ്റര്‍ മാഗുവും, ഭാര്യയും നടത്തിയ റോഡ് ട്രിപ്പുകളുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. 21 റോഡ് ട്രിപ്പുകളുടെ ചിത്രങ്ങളാണ് യുവാവ് പുറത്തുവിട്ടത്. 21 റോഡ് ട്രിപ്പുകളിലും ഭാര്യ മിസ്റ്റര്‍ മാഗുവിന്റെ സമീപത്തിരുന്ന് നല്ല ഉറക്കമാണ്. പല പോസിലുള്ള ഭാര്യയുടെ ഉറക്കമാണ് ഭര്‍ത്താവ് റെഡിറ്റിലൂടെ പുറത്തുവിട്ടത്.

Fun road trips

ഒരു സ്‌കില്‍ഡ് സ്ലീപ്പര്‍ ആണ് ഭാര്യയെന്ന് ഭര്‍ത്താവ് സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടുണ്ട്. കാറില്‍ കയറിയാല്‍ അപ്പോള്‍ തന്നെ ഉറക്കം തുടങ്ങുന്ന ഭാര്യ അതിനായി പുതപ്പും, തലയിണയും വരെ കയ്യില്‍ കരുതിയിട്ടുണ്ട്.

Fun road trips

യാത്രകളിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഭാര്യയുടെ മാതാപിതാക്കള്‍ അവളെ ഉറക്കം പരിശീലിപ്പിക്കുകയായിരുന്നുവെന്നും, അത് ഭാര്യക്ക് ശീലമായി പോയെന്നും ഭര്‍ത്താവ് പറയുന്നു. 'അവളുറക്കം തുടങ്ങി' എന്ന ഭാവത്തോടെ ഭര്‍ത്താവ് എടുത്ത 21 സെല്‍ഫികളും സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

Fun road trips

Ads by Google
Friday 29 Dec 2017 10.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW